- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെയർലാന്റ് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ ഈമാസം 19, 20 തീയതികളിൽ
പെയർലാന്റ്: ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയർലാന്റ് സെന്റ് മേരീസ് ദൈവാലയത്തിൽ കൊടിയേറി. ഓഗസ്റ്റ് 12ന് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, കൊടിയേറ്റും, പ്രസുദേന്തി വാഴ്ചയും പ്രൗഢ ഗംഭീരമായി ആചരിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ റൂബൻ താന്നിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഓഗസ്റ്റ് 12ന് ആരംഭിച്ച തിരുനാൾ ചടങ്ങുകൾ ഓഗസ്റ്റ് 20ന് പ്രധാന തിരുനാളോടെ സമാപിക്കും. ഓഗസ്റ്റ് 19ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റൺ ഫൊറോനാപള്ളി വികാരി കുര്യൻ നെടുവേലിച്ചാലുങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്ന പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണിക്ക് ജപമാല സമർപ്പണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, തുടർന്ന് അടിമവെക്കൽ, മുടി എഴുന്നള്ളിക്കൽ എന്നിവക്ക് ശേഷം രാവിലെ 9 മണിക്ക് ഫാ.സിബി സെബാസ്റ്റ്യൻ എംഎസ്ടിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ റാസ കുർബാനയും തിരുനാൾ സന്ദേശവും ഉണ്ടായിര
പെയർലാന്റ്: ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയർലാന്റ് സെന്റ് മേരീസ് ദൈവാലയത്തിൽ കൊടിയേറി. ഓഗസ്റ്റ് 12ന് പുതുതായി നിർമ്മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, കൊടിയേറ്റും, പ്രസുദേന്തി വാഴ്ചയും പ്രൗഢ ഗംഭീരമായി ആചരിച്ചു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ റൂബൻ താന്നിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഓഗസ്റ്റ് 12ന് ആരംഭിച്ച തിരുനാൾ ചടങ്ങുകൾ ഓഗസ്റ്റ് 20ന് പ്രധാന തിരുനാളോടെ സമാപിക്കും. ഓഗസ്റ്റ് 19ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റൺ ഫൊറോനാപള്ളി വികാരി കുര്യൻ നെടുവേലിച്ചാലുങ്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്ന
പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണിക്ക് ജപമാല സമർപ്പണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, തുടർന്ന് അടിമവെക്കൽ, മുടി എഴുന്നള്ളിക്കൽ എന്നിവക്ക് ശേഷം രാവിലെ 9 മണിക്ക് ഫാ.സിബി സെബാസ്റ്റ്യൻ എംഎസ്ടിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ റാസ കുർബാനയും തിരുനാൾ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളക്കാരുടെയും, വാദ്യഘോഷക്കാരുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ വിശ്വാസ പ്രഘോഷണ പ്രദിക്ഷണത്തിൽ കേരള ക്രൈസ്തവരുടെ വിശ്വാസ തീഷ്ണതയും പ്രതിഫലിക്കും. അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഭക്തി നിർഭരമായ തിരുന്നാളിലും മറ്റു കർമ്മങ്ങളിലും പങ്കെടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകക്കുവേണ്ടി ഫാദർ റൂബൻ താന്നിക്കലും, കൈക്കാരന്മാരും കൂടാതെ പ്രസുദേന്തിമാരായ ബിജു മുക്രക്കാട്ട്, ജേക്കബ് മാത്യു, ജെയ്‌സൺ തേക്കുംപുറം, ജോൺ പത്രോസ്, ജോണി മത്തായി, ജോസഫ് ഗ്രെഗരി, ജസ്റ്റിൻ പൗലോസ്, കുര്യൻ ഡേവിഡ്, രെജി മൊയലൻ, സോജൻ പോൾ, ഷിബു ജോസഫ്, ടെൽസൺ പഴംപിള്ളി എന്നിവരും അറിയിച്ചു.