കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുപ്പതി എംപി ബല്ലി ദുർഗ പ്രസാദ് റാവു (64) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അദ്ദേഹത്തിന്റെ മരണം.

നിയമസഭാംഗമായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ബല്ലി ദുർഗ പ്രസാദ് റാവു. ഗുഡുർ ജില്ലയിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. 1996- 98ൽ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നു ദുർഗ പ്രസാദ് റാവു. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തിന്റെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദുർഗപ്രസാദ് റാവുവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.