സാരിയിൽ അതീവ ഗ്ലാമറസായ അമലാപോളിന്റെ ചിത്രവുമായി തിരുട്ടു പയലേയുടെ പോസ്റ്ററെത്തി.ബോബി സിംഹ, പ്രസന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ വിജയ് സേതുപതിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

അമല പോളും തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞ സാരിയും മഴയും പ്രണയം തുളുമ്പുന്ന രീതിയിലാണ് പോസ്റ്ററിൽ അമല പോൾ ഉള്ളത്.നേരം സിനിമയിൽ വില്ലൻ വേഷത്തിൽ ശ്രദ്ധേയനായ ആളാണു ബോബി സിൻഹ. ഓഗസ്റ്റിൽ സിനിമ റിലീസാകും.

അമല പോളും ധനുഷും ഒന്നിച്ചഭിനയിച്ച വേലയില്ലാ പട്ടത്തരി എന്ന സിനിമയുടെ രണ്ടാം ഭാഗം വേലയില്ലാ പട്ടത്തരി 2 എന്ന സിനിമയാണ് അടുത്തതായി അമലയുടെ റിലീസിനെത്തുന്ന സിനിമ. ചിത്രം ഈ മാസം തന്നെ തിയറ്ററുകളിലെത്തും.