- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഭാവന പ്രശംസനീയം: മന്ത്രി മാത്യു ടി തോമസ്
തിരുവല്ല: തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഭാവന പ്രശംസനീയമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. തിരുവല്ലയുടെ ഹൃദയഭാഗത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ബഹുനില പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിലാണ് തിരുവല്ലയ്ക്കുവേണ്ടിയുള്ള അമേരിക്കൻ മലയാളികളുടെ സംഭാവന മഹത്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. തിരുവല്ല- ചെങ്ങന്നൂർ എം.സി റോഡിന്റെ സൈഡിലായും, പുഷ്പഗിരി ആശുപത്രിയുടെ സമീപത്തായും ഉള്ള ആദ്യത്തെ സംരംഭമാണ് ബെന്നറ്റ് മാലിയിൽ ഗ്രാന്റീ അപ്പാർട്ട്മെന്റ്. പന്ത്രണ്ട് നിലകളും, രണ്ടു നില പാർക്കിംഗും മറ്റു ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഈ സംരംഭം. തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ ചടങ്ങിൽ പങ്കെടുത്തു. രാജു ഏബ്രഹാം എംഎൽഎ, ബിജെപി സംസ്ഥാന ട്രഷറർ പ്രതാപചന്ദ്രവർമ്മ, മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ്,
തിരുവല്ല: തിരുവല്ലയ്ക്ക് അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഭാവന പ്രശംസനീയമെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അഭിപ്രായപ്പെട്ടു. തിരുവല്ലയുടെ ഹൃദയഭാഗത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയ ബഹുനില പാർപ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിലാണ് തിരുവല്ലയ്ക്കുവേണ്ടിയുള്ള അമേരിക്കൻ മലയാളികളുടെ സംഭാവന മഹത്തമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. തിരുവല്ല- ചെങ്ങന്നൂർ എം.സി റോഡിന്റെ സൈഡിലായും, പുഷ്പഗിരി ആശുപത്രിയുടെ സമീപത്തായും ഉള്ള ആദ്യത്തെ സംരംഭമാണ് ബെന്നറ്റ് മാലിയിൽ ഗ്രാന്റീ അപ്പാർട്ട്മെന്റ്. പന്ത്രണ്ട് നിലകളും, രണ്ടു നില പാർക്കിംഗും മറ്റു ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഈ സംരംഭം.
തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളവർ ചടങ്ങിൽ പങ്കെടുത്തു. രാജു ഏബ്രഹാം എംഎൽഎ, ബിജെപി സംസ്ഥാന ട്രഷറർ പ്രതാപചന്ദ്രവർമ്മ, മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ്, സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. സനൽകുമാർ, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കരിപ്പക്കുഴി സുകുമാരൻ, വൈ.എം.സി.എ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ, ചെറിയാൻ പോളച്ചിറയ്ക്കൽ, രാജൻ മാലിയിൽ, കൗൺസിൽ അംഗങ്ങളായ ബിജു ലങ്കാഗിരി, സതീഷ് വിജയൻ എന്നിവർ പ്രസംഗിച്ചു. കുഞ്ഞ് മാലിയിൽ സ്വാഗതവും, സുധിൻ ബെൻ ചെറിയാന് കൃതജ്ഞതയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: കുഞ്ഞ് മാലിയിൽ 516 503 8082, രാജൻ മാലിയിൽ 847 767 4947