- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാകാശ പ്രവർത്തകനെ അടിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ്; തമ്പലമണ്ണ സബ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിലെ വീഡിയോ വൈറൽ
കോഴിക്കോട്: വിവരാവകാശ പ്രവർത്തകനെ അടിക്കാൻ പരസ്യമായി ആഹ്വാനം ചെയ്ത് തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ്. റോഡ് നിർമ്മാണ പ്രവർത്തിയിൽ അഴിമതിയുള്ളതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതിലുള്ള വിരോധത്തിലായിരുന്നു എം എൽ എയുടെ വെല്ലുവിളി. ഇവിടെ കുറച്ച് മനുഷ്യന്മാരുണ്ട്. രാഷ്ട്രീയമാണോ എന്ന് ചോദിച്ചാൽ രാഷ്ട്രീയമല്ല. വ്യക്തിവിരോധമാണോ എന്ന് ചോദിച്ചാൽ അതുമല്ല. എന്തിനെയും എതിർക്കുന്ന ഒരു കൂട്ടർ.
ഒരു സൈയ്ദലി എന്ന് പറയുന്ന ഒരുത്തനുണ്ട്. അടിക്കണ്ടേ അവനെയൊക്കെ. നല്ല ചുട്ട അടി കൊടുക്കണം. വർഗീയവാദിയാണ്. എന്നോട് വർഗീയവാദം പറഞ്ഞപ്പോൾ കടക്കെടാ പുറത്തെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. വർഗീയവാദം പറയേണ്ട വീട് ഇതല്ല, വേറെ പോയ്ക്കൊള്ളണം എന്നു പറഞ്ഞാണ് ഇറക്കിവിട്ടത്. ആ വിരോധം വെച്ചിട്ട് അടിക്കുകയാണ്. റോഡ് പ്രവൃത്തിയിൽ പി ഡബ്യു ഡി എഞ്ചിനീയർമാരും ഞങ്ങളും കൂടി പതിമൂന്നു കോടി തട്ടിയെന്നാണ് സൈതലവി പ്രചരിപ്പിക്കുന്നതെന്നുമാണ് എം എൽ എയുടെ വീഡിയോയിൽ ഉള്ളത്.
തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിലാണ് തിരുവമ്പാടി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ സൈതലവിയെ അടിക്കാൻ എം എൽ എ ആഹ്വാനം ചെയ്തത്. ഇയാൾ വർഗ്ഗീയവാദിയാണെന്നും എം എൽ എ പരസ്യമായി ആക്ഷേപിച്ചു. കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ് പ്രവൃത്തിയിൽ അഴിമതിയുള്ളതായി കാണിച്ച് കോടതിയെ സമീപിച്ചിരുന്നുവെന്നും ഇതിലുള്ള വിരോധത്തിലാണ് തന്നെ അക്രമിക്കാൻ എം എൽ എ പരസ്യമായി ആഹ്വാനം ചെയ്തതെന്നും സൈതലവി പറഞ്ഞു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.