- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീര ജാസ്മിന്റെ വിവാഹം നഗരസഭ റദ്ദാക്കിയോ? ശരിയായ രേഖകൾ ഹാജരാക്കാത്തതു വിനയായി; നടി ഇക്കാര്യം അറിഞ്ഞില്ലെന്നും റിപ്പോർട്ട്
തിരുവനന്തപുരം: മീരാ ജാസ്മിന്റെ വിവാഹം തിരുവനന്തപുരം കോർപറേഷൻ റദ്ദാക്കിയെന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം നടിയോ ഭർത്താവോ അറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. വിവാഹത്തെക്കുറിച്ച് ശരിയായ രേഖകൾ ഹാജരാക്കാത്തതാണ് മീരാജാസ്മിനും അനിലും തമ്മിലുള്ള വിവാഹം റദ്ദാക്കാനുള്ള കാരണമെന്ന് അറിയുന്നു. അതേസമയം തിരുവനന്തപുരം
തിരുവനന്തപുരം: മീരാ ജാസ്മിന്റെ വിവാഹം തിരുവനന്തപുരം കോർപറേഷൻ റദ്ദാക്കിയെന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം നടിയോ ഭർത്താവോ അറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
വിവാഹത്തെക്കുറിച്ച് ശരിയായ രേഖകൾ ഹാജരാക്കാത്തതാണ് മീരാജാസ്മിനും അനിലും തമ്മിലുള്ള വിവാഹം റദ്ദാക്കാനുള്ള കാരണമെന്ന് അറിയുന്നു. അതേസമയം തിരുവനന്തപുരം നഗരസഭയിൽ നിന്നും മീരയ്ക്ക് ഇക്കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് മീരയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഫെബ്രുവരിയിലാണ് മീരയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ദുബായിലാണ് മീരയും ഭർത്താവും താമസിക്കുന്നത്. ദുബായിലെ വിലാസമാണ് മീര നഗരസഭയിൽ കൊടുത്തിരിക്കുന്നത്. എന്നാൽ നഗരസഭയ്ക്ക് വിദേശത്തേയ്ക്ക് കത്തയയ്ക്കാൻ നിയമമില്ലാത്തതാണ് അറിയിപ്പുനൽകുന്നതിനു വിഘാതമായത്.
അനിൽ മുമ്പ് വിവാഹിതനായെന്ന അഭ്യൂഹങ്ങളാണ് വിവാഹം റദ്ദാക്കാൻ കാരണമെന്നാണ് നഗരസഭ പറയുന്നത്. മുമ്പ് വിവാഹിതരായവർക്ക് വീണ്ടും വിവാഹം രജിസ്റ്റർ ചെയ്ത് നൽകാനാവില്ലെന്ന് നഗരസഭാ അധികൃതർ സൂചിപ്പിച്ചു. വിവാഹം രജിസ്റ്റർ ചെയ്യാൻ ചില നിയമങ്ങളുണ്ട്. ആ ചട്ടക്കൂടിൽ നിന്നു മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ.
അനിൽ നേരത്തെ വിവാഹിതനാണെന്നും ആദ്യഭാര്യ വിവാഹം അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്നും അറിഞ്ഞ പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണത്തിലാണ് മീരയുടെ വിവാഹം നടന്നത്. എന്നാൽ താൻ നേരത്തെ വിവാഹം കഴിച്ചിട്ടില്ലെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ് സംഭവത്തിന് പിന്നിലെന്നും അനിൽ അന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം അനിലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നതായി സൂചനയുണ്ട്.
എന്തായാലും താരത്തിന്റെ കല്യാണം വീണ്ടും സിനിമാലോകത്ത് പുതിയ ചർച്ചാവിഷയമായിരിക്കുകയാണ്.