- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരി മദ്യപിച്ച് അബോധാവസ്ഥയിലായി വഴിയിൽ കിടന്നു; ഒക്കത്തിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന് തലസ്ഥാന നഗരിയിൽ തുണയായത് പൊലീസ്; കസ്റ്റഡിയിലെടുത്ത അമ്മയെയും കുഞ്ഞിനെയും ബന്ധുക്കൾക്ക് കൈമാറി
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന് തുണയായി പൊലീസുകാർ. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരിയുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനാണ് തമ്പാനൂർ പൊലീസ് തുണയായത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ പവർഹൗസ് റോഡിലായിരുന്നു സംഭവം. പവർഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ കുഞ്ഞിനെയും ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു യുവതി. ഇതിനിടെ യാചകസംഘത്തിലെ ചിലർ യുവതിയെ ശല്യം ചെയ്യാനെത്തി. ഇവരെ യുവതി ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെ ഇക്കാര്യം സമീപത്തെ കച്ചവടക്കാരൻ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ യാചകർ ഓടിയൊളിച്ചു. തുടർന്നു ഹെൽപ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു. തമ്പാനൂർ സിഐ പൃഥ്വിരാജ്, ഉദ്യോഗസ്ഥരായ എസ്‌പി പ്രകാശ്, അൻസാരി, വിനോദ്, ശ്രീനാഥ്, മെഹന്തി, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന് തുണയായി പൊലീസുകാർ. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരിയുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനാണ് തമ്പാനൂർ പൊലീസ് തുണയായത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ പവർഹൗസ് റോഡിലായിരുന്നു സംഭവം.
പവർഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ കുഞ്ഞിനെയും ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു യുവതി. ഇതിനിടെ യാചകസംഘത്തിലെ ചിലർ യുവതിയെ ശല്യം ചെയ്യാനെത്തി. ഇവരെ യുവതി ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെ ഇക്കാര്യം സമീപത്തെ കച്ചവടക്കാരൻ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
പൊലീസിനെ കണ്ടതോടെ യാചകർ ഓടിയൊളിച്ചു. തുടർന്നു ഹെൽപ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ വനിതാ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
തമ്പാനൂർ സിഐ പൃഥ്വിരാജ്, ഉദ്യോഗസ്ഥരായ എസ്‌പി പ്രകാശ്, അൻസാരി, വിനോദ്, ശ്രീനാഥ്, മെഹന്തി, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.