- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിയുടെ ഖേദപ്രകടനം; ദേശീയ ഗെയിംസിലെ വിവാദ പരമാർശങ്ങൾക്കെതിരെ തിരുവഞ്ചൂർ പൊട്ടിത്തെറിച്ചു; ചീഫ് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ പൊട്ടിത്തെറിച്ച് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസിൽ പിഴവുകളുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത് ആരോട് ചോദിച്ചിട്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മന്ത്രിയുണ്ട്. അത് ചീഫ് സെക്രട്ടറി മനസ്സിലാക്കണം. ദേശീയ ഗെയിംസിന
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ പൊട്ടിത്തെറിച്ച് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ദേശീയ ഗെയിംസിൽ പിഴവുകളുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞത് ആരോട് ചോദിച്ചിട്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മന്ത്രിയുണ്ട്. അത് ചീഫ് സെക്രട്ടറി മനസ്സിലാക്കണം. ദേശീയ ഗെയിംസിനെ വിമർശിച്ച ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ പരസ്യമായി ശാസിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. നിഷേധക്കുറിപ്പ് ഇറക്കിക്കണമെന്നും വ്യക്തമാക്കി. എന്നാൽ ഡൽഹിയിലെ പ്രവർത്തന മാതൃക പിന്തുടർന്നാണ് താൻ പത്രസമ്മേളനം നടത്തിയതെന്ന് ജിജി തോംസൺ വിശദീകരണം നൽകി. ഇനി മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നും വ്യക്തമാക്കി. ഖേദപ്രകടനവും നടത്തി.
ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭാ യോഗത്തിൽ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയെ തള്ളി. ചീഫ് സെക്രട്ടറി ജിജി തോംസണിനെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയുടെ പരാമർശങ്ങൾ തീർത്തും അനുചിതമാണ്, മുഖ്യമന്ത്രി ഇടപെടണം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. മാദ്ധ്യമങ്ങളെ കാണുന്നതിന് മുൻപ് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങണം. ചീഫ് സെക്രട്ടറി നിഷേധക്കുറിപ്പ് ഇറക്കണമെന്നും തിരുവഞ്ചൂർ യോഗത്തിൽ ആവശ്യപ്പെട്ടു.
ജിജി തോംസണിന്റെ പരസ്യപ്രതികരണം ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും യോഗത്തിൽ പറഞ്ഞു. മറ്റ് മന്ത്രിമാരും തിരുവഞ്ചൂരിന് പിന്തുണയുമായി എത്തി. ഇതോടെ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി ഒറ്റപ്പെട്ടു. പൊതുവികാരം മാനിച്ച് ഖേദ പ്രകടനവും നടത്തി. ഡൽഹിയിലെ പ്രവർത്തനശൈലി പിന്തുടർന്നായിരുന്നു സംസാരിച്ചതെന്ന് ജിജി തോംസൺ വ്യക്തമാക്കി. അതിനാലാണ് മാദ്ധ്യമങ്ങളെ കണ്ടത്. നല്ല ഉദ്ദേശത്തോടെയാണ് ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ വീഴ്ചയെക്കുറിച്ച് സംസാരിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
ഇനി മുഖ്യമന്ത്രിയോട് ആലോചിച്ച് മാത്രമേ പത്രസമ്മേളനം നടത്തൂ എന്നും വ്യക്തമാക്കി. ആരെയും അപകീർത്തിപ്പെടുത്തണമെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. ഡൽഹിയിലെ തന്റെ പ്രവർത്തനങ്ങളുടെ മാതൃകയിൽ തന്നെയാണ് ഇവിടെയും പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം അംഗീകരിക്കാൻ തിരുവഞ്ചൂർ തയാറായില്ല. ദേശീയ ഗെയിംസിനെതിരായ ചീഫ് സെക്രട്ടറിയുടെ പരാമർശത്തിലുള്ള അതൃപ്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതേസമയം, രാവിലെ മന്ത്രിസഭാ യോഗത്തിനു മുൻപ് ജിജി തോംസൺ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം മുൻപ് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ജിജി തോംസൺ പങ്കെടുത്ത ആദ്യ മന്ത്രിസഭായോഗമാണ് ഇന്ന് നടന്നത്. യോഗത്തിൽ ചീഫ് സെക്രട്ടറിക്ക് കനത്ത വിമർശനവും നേരിടേണ്ടി വന്നു.