- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനെ സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരസ്യ പരാമർശങ്ങളിൽ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തി. ഇക്കാര്യം തിരുവഞ്ചൂർ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. ഗെയിംസ് സംഘാടനത്തിൽ പിഴവുകളുണ്ടെന്നു നേരത്ത
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനെ സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരസ്യ പരാമർശങ്ങളിൽ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അതൃപ്തി. ഇക്കാര്യം തിരുവഞ്ചൂർ മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് സൂചന. ഇക്കാര്യം അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും.
ഗെയിംസ് സംഘാടനത്തിൽ പിഴവുകളുണ്ടെന്നു നേരത്തെ ചീഫ് സെക്രട്ടറി പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികൾ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നും ഉദ്ഘാടന ചടങ്ങുകൾക്കായി മുടക്കിയ തുക വളരെക്കൂടുതലാണെന്നും ജിജി തോംസൺ പരസ്യമായി പറഞ്ഞിരുന്നു. ഇത്തരത്തിൽ പരസ്യ പരാമർശങ്ങൾ ശരിയായില്ലെന്ന നിലപാടാണ് തിരുവഞ്ചൂരിനുള്ളത്.
Next Story