- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിത വിളിച്ചപ്പോൾ ഗൺമാൻ തന്നെ കട്ട് ചെയ്തു; എന്റെ ഫോണിൽ നിന്നും 19 സെക്കന്റ് ദൈർഘ്യം ഉള്ള കാൾ പോയതായി സംശയിക്കുന്നു; ശാലുമേനോനെ അറിയാം; വിവാദമായ കരിക്ക് കുടിയുടെ പിന്നിലെ കഥകൾ വ്യക്തമാക്കി തിരുവഞ്ചൂർ സോളാർ കമ്മീഷനിൽ
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും തന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി. സരിത ഒരുതവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ, ഫോണെടുത്ത ഗൺമാൻ അത് തനിക്ക് തരുന്നതിനുമുമ്പ് കോൾ മുറിഞ്ഞു. തന്റെ ഫോണിൽനിന്ന് 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു കോൾ സരിതയുടെ ഫോണിലേക്ക് പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂർ ജസ്റ്റിസ് ജി. ശിവരാജൻ കമീഷന് മൊഴിനൽകി. പേഴ്‌സനൽ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 2004ൽ മുഖ്യമന്ത്രിയായതുമുതൽ 2013 ജൂണിൽ ഒഴുവാക്കുന്നതുവരെ ഉമ്മൻ ചാണ്ടിയുടെ പേഴ്‌സനൽ സ്റ്റാഫിൽ അംഗങ്ങളായിരുന്ന ടെനി ജോപ്പനെയും ജിക്കുമോനെയും അദ്ദേഹത്തിന് നല്ല വിശ്വാസമുള്ളതിനാലാണോ നിലനിർത്തിയിരുന്നതെന്ന കമീഷന്റെ ചോദ്യത്തിന് ഉത്തരമായാണ് പേഴ്‌സനൽ സ്റ്റാഫ് അംഗങ്ങളോടുള്ള ഉമ്മൻ ചാണ്ടിയുടെ സമീപനം ചൂണ്ടിക്കാട്ടി തിരുവ

കൊച്ചി: സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും തന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി. സരിത ഒരുതവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാൽ, ഫോണെടുത്ത ഗൺമാൻ അത് തനിക്ക് തരുന്നതിനുമുമ്പ് കോൾ മുറിഞ്ഞു.
തന്റെ ഫോണിൽനിന്ന് 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു കോൾ സരിതയുടെ ഫോണിലേക്ക് പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂർ ജസ്റ്റിസ് ജി. ശിവരാജൻ കമീഷന് മൊഴിനൽകി. പേഴ്‌സനൽ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 2004ൽ മുഖ്യമന്ത്രിയായതുമുതൽ 2013 ജൂണിൽ ഒഴുവാക്കുന്നതുവരെ ഉമ്മൻ ചാണ്ടിയുടെ പേഴ്‌സനൽ സ്റ്റാഫിൽ അംഗങ്ങളായിരുന്ന ടെനി ജോപ്പനെയും ജിക്കുമോനെയും അദ്ദേഹത്തിന് നല്ല വിശ്വാസമുള്ളതിനാലാണോ നിലനിർത്തിയിരുന്നതെന്ന കമീഷന്റെ ചോദ്യത്തിന് ഉത്തരമായാണ് പേഴ്‌സനൽ സ്റ്റാഫ് അംഗങ്ങളോടുള്ള ഉമ്മൻ ചാണ്ടിയുടെ സമീപനം ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടിനൽകിയത്.
സോളാർ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന നടി ശാലു മേനോന്റെ മുത്തച്ഛൻ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനെ മുമ്പ്് പരിചയമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ മകളുടെ മകളെന്നനിലയിലാണ് ശാലു മേനോനെ അറിയുന്നതെന്നും അദ്ദേഹം മൊഴിനൽകി. ശാലു മേനോന്റെ ഗൃഹപ്രവേശം പൊതുസദസ്സായിരുന്നു. ഈ സമയത്ത് അവർ കേസിൽ പ്രതിയായിരുന്നുമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത പാലാ കടപ്‌ളാമറ്റത്ത് നടന്ന ജലനിധിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങ് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും താൻ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
എന്നാൽ, പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചെവിയിൽ സംസാരിക്കുന്ന രീതിയിൽ സരിത നായർ നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ വന്നത് കണ്ടിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസിൽ ശാലു മോനോനെ ചോദ്യംചെയ്യാനായി പൊലീസ് സ്വന്തം കാറിൽ വരാൻ അനുവദിച്ച സംഭവവും കാറിൽ നിരോധിച്ച സൺഫിലിം പതിപ്പിച്ചിരുന്നതും വിവദമായത് അറിഞ്ഞിരുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ആഭ്യന്തരമന്ത്രിയായിരുന്ന താൻ അന്വേഷണസംഘത്തലവനോട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൊഴിനൽകി. തലശേരി എസ്.ഐ ബിജു ജോൺ ലൂക്കോസ് സരിതയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് പെരുമ്പാവൂർ പൊലീസ് അവരെ അറസ്റ്റ് ചെയ്തത് മുകളിൽനിന്നുള്ള നിർദേശപ്രകാരമായിരുന്നോ എന്ന് അറിയില്ല. താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അത്തരമൊരു നിർദ്ദേശം നൽകിയിരുന്നില്‌ളെന്നും തിരുവഞ്ചൂർ കമീഷനിൽ മൊഴിനൽകി. തിരുവഞ്ചൂരിന്റെ വിസ്താരം അഞ്ചിന് വീണ്ും തുടരും.

