- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്ടൻ ആണെന്ന് നെഞ്ചു വിരിച്ച് നടന്നാൽ പോരാ, പ്രവർത്തകരെ ബഹുമാനിക്കണം; കൂടെ വന്നവർ ആളു കളിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും; ഇവിടെ വന്ന് കുര്യനെയും ശിവദാസൻ നായരെയും വെട്ടാമെന്ന് കരുതിയോ? വിശ്വാസ സംഗമ യാത്രയ്ക്കിടെ ഇലന്തൂരിൽ ഉപവാസ നാടകം കളിച്ച തിരുവഞ്ചൂരിനെതിരേ ഗ്രൂപ്പ് ഭേദമില്ലാതെ പത്തനംതിട്ടയിലെ കോൺഗ്രസുകാർ: നേതൃത്വത്തിനും പരാതി
പത്തനംതിട്ട: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ മഹാസംഗമത്തിന്റെ പ്രചാരണ യാത്രയ്ക്ക് പ്രവർത്തകരുടെ പ്രാതിനിധ്യം കുറഞ്ഞതിൽ പ്രതിഷേധിച്ച് ഉപവസിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് എതിരേ പത്തനംതിട്ടയിലെ കോൺഗ്രസുകാർ ഒറ്റക്കെട്ട്. ഉപവസിച്ചതു വഴി വാർത്തകളിൽ നിറഞ്ഞ തിരുവഞ്ചൂരിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. കോട്ടയം മേഖലയിൽ നിന്ന് വന്ന യാത്രയുടെ ക്യാപ്ടനായിരുന്നു തിരുവഞ്ചൂർ. ആ ജാഥയിൽ മറ്റാരും മുൻനിരയിൽ വരാതിരിക്കാൻ തിരുവഞ്ചൂർ ശ്രമിച്ചുവെന്നാണ് പത്തനംതിട്ടയിലെ നേതാക്കളുടെ ആരോപണം. യാത്രയ്ക്ക് പ്രാതിനിധ്യം കുറഞ്ഞെങ്കിൽ അതിന് കാരണം ക്യാപ്ടനായ തിരുവഞ്ചൂരിന്റെ നിലപാടുകളാണെന്ന് ചൂണ്ടിക്കാട്ടി ആറന്മുള ബ്ലോക്കിലെ നിരവധി മണ്ഡലം പ്രസിഡന്റുമാരും ഇതര ഭാരവാഹികളും കെപിസിസി നേതൃത്വത്തിനും ഉമ്മൻ ചാണ്ടിക്കും പരാതി നൽകി. പ്രശ്നം വിവാദമായതോടെ ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു. എന്നാൽ, പ്രാദേശിക നേതാക്കൾ കലിപ്പിലാണ്. ക്യാപ്ടൻ ആണെന്ന് നെഞ്ചു വിരിച്ച് നടന്നാൽ പോരാ, പ്രവർത്തകരെ ബഹുമാനിക്കണം.. കൂടെ വ
പത്തനംതിട്ട: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ മഹാസംഗമത്തിന്റെ പ്രചാരണ യാത്രയ്ക്ക് പ്രവർത്തകരുടെ പ്രാതിനിധ്യം കുറഞ്ഞതിൽ പ്രതിഷേധിച്ച് ഉപവസിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് എതിരേ പത്തനംതിട്ടയിലെ കോൺഗ്രസുകാർ ഒറ്റക്കെട്ട്. ഉപവസിച്ചതു വഴി വാർത്തകളിൽ നിറഞ്ഞ തിരുവഞ്ചൂരിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. കോട്ടയം മേഖലയിൽ നിന്ന് വന്ന യാത്രയുടെ ക്യാപ്ടനായിരുന്നു തിരുവഞ്ചൂർ. ആ ജാഥയിൽ മറ്റാരും മുൻനിരയിൽ വരാതിരിക്കാൻ തിരുവഞ്ചൂർ ശ്രമിച്ചുവെന്നാണ് പത്തനംതിട്ടയിലെ നേതാക്കളുടെ ആരോപണം.
യാത്രയ്ക്ക് പ്രാതിനിധ്യം കുറഞ്ഞെങ്കിൽ അതിന് കാരണം ക്യാപ്ടനായ തിരുവഞ്ചൂരിന്റെ നിലപാടുകളാണെന്ന് ചൂണ്ടിക്കാട്ടി ആറന്മുള ബ്ലോക്കിലെ നിരവധി മണ്ഡലം പ്രസിഡന്റുമാരും ഇതര ഭാരവാഹികളും കെപിസിസി നേതൃത്വത്തിനും ഉമ്മൻ ചാണ്ടിക്കും പരാതി നൽകി. പ്രശ്നം വിവാദമായതോടെ ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു. എന്നാൽ, പ്രാദേശിക നേതാക്കൾ കലിപ്പിലാണ്. ക്യാപ്ടൻ ആണെന്ന് നെഞ്ചു വിരിച്ച് നടന്നാൽ പോരാ, പ്രവർത്തകരെ ബഹുമാനിക്കണം.. കൂടെ വന്നവർ ആളു കളിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും: ഇവിടെ വന്ന് കുര്യനെയും ശിവദാസൻ നായരെയും വെട്ടാമെന്ന് കരുതിയോ? തുടങ്ങി രൂക്ഷമായ ഭാഷയിലാണ് പ്രതികരണം. തിരുവഞ്ചൂരിന്റെ യാത്ര ഇലന്തൂരിൽ എത്തിയപ്പോൾ ഉച്ചയൂണിന് 25 ൽ താഴെ മാത്രം പ്രവർത്തകരാണ് ഉണ്ടായിരുന്നത്.
ഇത് ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ വീഴ്ചയെന്ന് പറഞ്ഞാണ് തിരുവഞ്ചൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ബെഞ്ചിൽ കിടന്ന് വൈകിട്ട് അഞ്ച് വരെ ഉപവാസം നടത്തിയത്. മാധ്യമങ്ങൾ ഈ വിവരം വാർത്തയാക്കുകയും ചെയ്തു. വാർത്ത നൽകിയത് തിരുവഞ്ചൂർ തന്നെയാണെന്ന് മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. നായകനൊപ്പം ജാഥയിൽ ഉടനീളം 100 പേർ ഉണ്ടാകും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജില്ലയിൽ എത്തിയപ്പോൾ ഇരുപതിൽ താഴെ മാത്രമായിരുന്നു ഇവരുടെ എണ്ണം. ആദ്യദിനം പുല്ലാട്ട് ജാഥ സമാപിക്കുമെന്ന് അറിയിച്ചതിലും മണിക്കൂറുകൾ വൈകി എത്തിയപ്പോഴേ തർക്കം തുടങ്ങിയിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കളയ പിജെകുര്യൻ, കെ.ശിവദാസൻ നായർ എന്നിവർക്ക് പ്രാധാന്യം നൽകാനും അന്ന് നായകന് ഒപ്പമുള്ളവർ തയാറായില്ല.
രാത്രി അംഗങ്ങൾക്ക് താമസിക്കാൻ നൽകിയ സൗകര്യത്തെ പറ്റിയും വിമർശനം ഉയർന്നിരുന്നു. മാരാമൺ റിട്രീറ്റ് സെന്ററിലെ സൗകര്യം പോരെന്നും ഇവർ പറഞ്ഞു. എന്നാൽ നൂറിലധികം പേർക്ക് തയാറാക്കിയ രാത്രി, പ്രഭാത ഭക്ഷണം കഴിക്കാൻ വളരെ കുറച്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. കോഴഞ്ചേരിയിൽ നിന്നുള്ള സുഹൃത്തുക്കളാണത്രെ വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയത്. രണ്ടാം ദിനം തോട്ടപ്പുഴശേരിയിൽ നിന്നും ജാഥ ആരംഭിച്ചപ്പോൾ തിരുവഞ്ചൂർ ഒഴികെ ആരും ബാനറിന് മുൻപിൽ നിൽക്കരുതെന്നും പൂർണ സമയ യാത്രക്കാർ നിർദ്ദേശിച്ചത്രേ. ഇത് ആറന്മുളയിൽ നിന്ന് തന്നെയുള്ള ചില നേതാക്കളെ ഒഴിവാക്കാനാണെന്ന് അപ്പോൾ തന്നെ വിമർശനം ഉയർന്നു.
കോഴഞ്ചേരി സി കേശവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതോടെ ഈ നേതാക്കൾ പിൻവലിഞ്ഞു. പിന്നീട് വൈകിട്ടാണ് ഇവർ ജാഥയിൽ ചേർന്നത്. ഇതിനിടെയായിരുന്നു പ്രവർത്തകരെ അവഹേളിക്കും വിധം നായകൻ പ്രതിഷേധിച്ചത്. യാത്ര സമാപിച്ചതോടെ ഭാരവാഹികൾ പലരും ഉയർന്ന നേതാക്കളെ യാഥാർഥ്യം ബോധ്യപ്പെടുത്തി. ഇതിനിടെ പമ്പ സന്ദർശിക്കാൻ മൂന്നംഗ മുൻ മന്ത്രി സംഘം എത്തിയപ്പോഴും നേതാക്കളിൽ പലരും വിട്ടു നിന്നു.