തിരുവനന്തപുരം: ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് രാജിവയ്ക്കാനുള്ള സിപിഐ(എം) പ്രതിനിധികളുടെ തീരുമാനം പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിൽ താൻ കായിക മന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതായുള്ള വാർത്തകൾ തിരുവഞ്ചൂർ നിഷേധിച്ചു. ചീഫ് സെക്രട്ടറി ഖേദം പ്രകടിപ്പിച്ചതിനാൽ അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.