- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്കാരിക കൂട്ടായ്മ; ടാഗോറിന്റെ 'മുക്തധാര'യിലൂടെ തുടക്കം; നാടകവായന 25ന് എസ്എംവി സ്‌കൂളിൽ
തിരുവനന്തപുരം: നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തിരുവനന്തപുരത്തു തുടക്കമാകുന്നു. നാടക-അഭിനയവേദിയിൽ മുദ്ര പതിപ്പിച്ച തിരുവരങ്ങിന്റെ നേതൃത്വത്തിലുള്ള ചൊൽക്കൂട്ടം നാടക വായന അനുശീലന പരിപാടി തലസ്ഥാന നഗരിയിൽ വ്യത്യസ്തമായ സാംസ്കാരിക കൂട്ടായ്മക്ക് തുടക്കമിടുന്നത്. 25ന് തിരുവനന്തപുരം എ
തിരുവനന്തപുരം: നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തിരുവനന്തപുരത്തു തുടക്കമാകുന്നു. നാടക-അഭിനയവേദിയിൽ മുദ്ര പതിപ്പിച്ച തിരുവരങ്ങിന്റെ നേതൃത്വത്തിലുള്ള ചൊൽക്കൂട്ടം നാടക വായന അനുശീലന പരിപാടി തലസ്ഥാന നഗരിയിൽ വ്യത്യസ്തമായ സാംസ്കാരിക കൂട്ടായ്മക്ക് തുടക്കമിടുന്നത്.
25ന് തിരുവനന്തപുരം എസ്എംവി ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ മാസത്തെ പരിപാടി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ 'മുക്തധാര' എന്ന നാടകത്തിന്റെ വായനാവതരണമാണ് ഈ മാസം.
വായനയിൽ നിന്നും സമൂഹം പിന്നോക്കം പോവുകയും കൂട്ടായ വായനകൾ അന്യം നിൽക്കുകയും ചെയ്യുന്ന കാലത്ത് കൂട്ടായ നാടക വായനയും ഒപ്പം ആ നാടകത്തെയും രചയിതാവിനെയും അറിയുവാനും അവസരമൊരുക്കുന്നതാണ് പരിപാടി. ഒരു വ്യക്തി ഒറ്റയ്ക്കിരുന്ന് വായിക്കുന്നതും കൂട്ടായ്മക്കുള്ളിൽ വായിക്കുന്നതും വ്യത്യസ്ത അനുഭവമം സൃഷ്ടിക്കും.
നാടക വായനയുടെ ആസ്വാദകനായും പങ്കെടുക്കാം. പാശ്ചാത്യ-പൗരസ്ത്യ നാടകങ്ങളെ പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും വായനയിലൂടെ പുതിയ തലങ്ങൾ കണ്ടെത്തുവാനും അവസരമൊരുങ്ങും.
തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ നടന്ന ആലോചനായോഗത്തിൽ തിരുവരങ്ങ് ഓണററി ചെയർമാൻ പ്രശാന്ത് നാരായണൻ അധ്യക്ഷനായി. ചലച്ചിത്ര-നാടക സംവിധായകൻ വിജുവർമ്മ ഉദ്ഘാടനം ചെയ്തു. അഡ്വ. എ ജി ശ്യാംകുമാർ, ശാലിനി സോമനാഥ്, അനൂപ് എസ് കെ എം, രതീഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
എല്ലാ മാസവും അവസാന ഞായറാഴ്ചകളിലാണ് ചൊൽക്കൂട്ടം നാടക വായനാ അനുശീലന പരിപാടി നടക്കുക. പ്രവേശനം സൗജന്യം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9744497769.