- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചചുരിദാർ ഇട്ട് പച്ചക്കറി കൊട്ടയും പുറത്തു വച്ചുള്ള ആ നടത്തമുണ്ടല്ലോ.. ഫാഷൻ ടിവിക്കാരും തോറ്റുപോകും..! നേപ്പാൾ ഗ്രാമിത്തിൽ ഒരു സുന്ദരിയായ യുവതി പച്ചക്കറി വിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കിയത് ഇങ്ങനെ; ലോക മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സുന്ദരിയെ തേടി നേപ്പാളുകാരും
കാഠ്മണ്ഡു: എന്തുമേതും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണ് ഇപ്പോൾ. ലോകത്തിന്റെ ഏതു കോണിലുമുള്ളവർ പ്രശസ്തരാകാൻ അധികം സമയമൊന്നും വേണ്ട. നിമിഷ നേരം കൊണ്ട് ഇത് സാധിക്കുമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്തായാലും സോഷ്യൽ മീഡിയ ഏതാനും ദിവസങ്ങളായി ആഘോഷിക്കുന്നത് ഒരു നേപ്പാളി പെൺകുട്ടിയെ കുറിച്ചാണ്. പച്ചക്കറി വിൽക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി ലോക മാദ്ധ്യമങ്ങലിലെല്ലാം വൈറലായിക്കൊണ്ടിരിക്കയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടിയുടെ ചിത്രം പകർത്തിയത് രൂപ്ചന്ദ്ര മഹാജൻ ആണ്. ഗൂർഖയ്ക്കും ചിറ്റ്‌വാനും ഇടയിലുള്ള തൂക്കുപാലത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ ചിത്രം ഇദ്ധേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്. പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇദ്ധേഹം പകർത്തിയത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാൻ ഈ സുന്ദരിയുടെ ചിത്രം സഹായിച്ചു എന്ന് ചിത്രം കണ്ട ഒരാൾ ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു എ
കാഠ്മണ്ഡു: എന്തുമേതും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണ് ഇപ്പോൾ. ലോകത്തിന്റെ ഏതു കോണിലുമുള്ളവർ പ്രശസ്തരാകാൻ അധികം സമയമൊന്നും വേണ്ട. നിമിഷ നേരം കൊണ്ട് ഇത് സാധിക്കുമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്തായാലും സോഷ്യൽ മീഡിയ ഏതാനും ദിവസങ്ങളായി ആഘോഷിക്കുന്നത് ഒരു നേപ്പാളി പെൺകുട്ടിയെ കുറിച്ചാണ്. പച്ചക്കറി വിൽക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി ലോക മാദ്ധ്യമങ്ങലിലെല്ലാം വൈറലായിക്കൊണ്ടിരിക്കയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുട്ടിയുടെ ചിത്രം പകർത്തിയത് രൂപ്ചന്ദ്ര മഹാജൻ ആണ്. ഗൂർഖയ്ക്കും ചിറ്റ്‌വാനും ഇടയിലുള്ള തൂക്കുപാലത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ ചിത്രം ഇദ്ധേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തത്. പച്ചക്കറി കുട്ട ചുമന്ന് വരുന്നതിന്റെയും, വഴിയോരത്ത് പച്ചക്കറി വിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇദ്ധേഹം പകർത്തിയത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാൻ ഈ സുന്ദരിയുടെ ചിത്രം സഹായിച്ചു എന്ന് ചിത്രം കണ്ട ഒരാൾ ട്വിറ്ററിൽ കുറിച്ചു. പെൺകുട്ടിയുടെ സൗന്ദര്യം മാത്രമല്ല, അവളുടെ കഠിനാധ്വാനവും ഈ ചിത്രം വ്യക്തമാക്കുന്നു എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ എഴുതിയത്. പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹവും ചിലർ ട്വിറ്ററിൽ പങ്കുവച്ചു.
#Tarkariwali എന്ന ഹാഷ്ടാഗും വൈറലായി. യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ പരക്കം പായുകയാണ് നവമാദ്ധ്യമ യൂസർമാർ. യുവതിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നേപ്പാളി പോർട്ടൽ ഗുണ്ടൂരുക്‌പോസ്റ്റ് ഡോട്ട്‌കോം പറയുന്നു. യുവതിയുടെ സൗന്ദര്യത്തിലും നിഷ്‌കളങ്കമായ ചിരിയിലും മയങ്ങിയിരിക്കുകയാണ് ഓൺലൈൻ ലോകം. തർക്കാരിവാലി (പച്ചക്കറി കച്ചവടക്കാരി) എന്ന ഹാഷ് ടാഗിൽ ഈ യുവതി ഇപ്പോൾ ട്വറ്ററിൽ നിറയുകയാണ്. മനംകവർന്ന ഈ സുന്ദരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി പരക്കംപായുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. എന്നാൽ ഈ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇസ്ലാമാബാദിലെ ഒരു വഴിയോര ചായക്കച്ചവടക്കാരനായ അർഷദ് ഖാൻ എന്ന നീലക്കണ്ണുള്ള യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത് ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു. അതിനെ തുടർന്ന് അർഷദ് ഖാന് മോഡലിങ് രംഗത്തുനിന്ന് ക്ഷണം ലഭിക്കുകയും പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. സൗന്ദര്യം മാത്രമല്ല അവളുടെ അധ്വാനം കൂടിയാണ് സോഷ്യൽ മീഡിയയിലുള്ളവർ ശ്രദ്ധിച്ചതെന്ന് ഒരാൾ ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാനും അതിനെ ബഹുമാനിക്കാനും ചായ് വാലയും തർക്കാരിവാലിയും ഇടയാക്കിയെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിക്കുന്നു.-
എന്തായാലും ഫാഷൻ ടിവിയിലെ സൂപ്പർ മോഡലുകളേക്കാൾ വലിയ പ്രശസ്തിയാണ് ഈ പെൺകുട്ടിക്ക് ഉണ്ടായിരിക്കുന്നത്. നേപ്പാൾ മാദ്ധ്യമങ്ങളും പെൺകുട്ടിയെ തേടിയിറങ്ങിയതോടെ ഇനി ഈ പെൺകുട്ടി ബോളിവുഡിൽ എത്തുമോ എന്നു പോലും പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു.