- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ കോണ്ടമല്ലാതെ മറ്റൊന്നും നിങ്ങൾക്കിടയിൽ വരാൻ അനുവദിക്കരുത്'; വിരാടിനും അനുഷ്ക്കയ്ക്കും ലഭിച്ച ഒരു കിടിലൻ വിവാഹാശംസ ഇങ്ങനെ
മുംബൈ: വിരാട് കോലിക്കും അനുഷ്‌ക്ക ശർമ്മയ്ക്കും വിവിധ കോണുകളിൽ നിന്നും വിവാഹാശംസകൾ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് താരങ്ങലും ബോളിവുഡ് താരങ്ങളും ആശംസകൾ നേർന്നെത്തി. സോഷ്യൽ മീഡിയയിലും ഇവരുടെ വിവാഹമാണ് ട്രെൻഡിങ് വിഷയം. വിവാഹത്തെ സംബന്ധിച്ച പുതിയ വിവരങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. വിവാഹച്ചിന്റെ ചിലവും ഇരുവരും ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകതകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി 'ഡുറെക്സ് ഇന്ത്യ' കോണ്ടം ശ്രദ്ധ നേടിയത്. സിംപിൾ ബട്ട് പവർഫുൾ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.'അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങൾക്കിടയിൽ വരാൻ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ' എന്നായിരുന്നു ട്വീറ്റ്. വിരാട് കോഹ്ലി തന്റെ മെയ്ഡ് ഓവർ എറിഞ്ഞു എന്ന അടികുറിപ്പും ചേർത്തിട്ടുണ്ട്. ഡിസംബർ 11നായിരുന്നു ഇറ്റലിയിലെ ടസ്‌കനിൽ വെച്ച് രാജകീയ വിവാഹം. താരങ്ങളും, മില്ല്യനയർമാരുമായി നിരവധിപ്പേരാണ് ടസ്‌കനിലെ ആഡംബര ഹെറിറ്റേജ് റിസോർട്ടായ ബോർഗോ ഫിനോച്ചിയേറ്റായിൽ വിവാഹിതരായിട്ടുള്ളത്. എന്
മുംബൈ: വിരാട് കോലിക്കും അനുഷ്‌ക്ക ശർമ്മയ്ക്കും വിവിധ കോണുകളിൽ നിന്നും വിവാഹാശംസകൾ പ്രവഹിക്കുകയാണ്. ക്രിക്കറ്റ് താരങ്ങലും ബോളിവുഡ് താരങ്ങളും ആശംസകൾ നേർന്നെത്തി. സോഷ്യൽ മീഡിയയിലും ഇവരുടെ വിവാഹമാണ് ട്രെൻഡിങ് വിഷയം. വിവാഹത്തെ സംബന്ധിച്ച പുതിയ വിവരങ്ങൾ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. വിവാഹച്ചിന്റെ ചിലവും ഇരുവരും ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകതകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി 'ഡുറെക്സ് ഇന്ത്യ' കോണ്ടം ശ്രദ്ധ നേടിയത്. സിംപിൾ ബട്ട് പവർഫുൾ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.'അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങൾക്കിടയിൽ വരാൻ അനുവദിക്കരുത്, ഡുറെക്സ് അല്ലാതെ' എന്നായിരുന്നു ട്വീറ്റ്. വിരാട് കോഹ്ലി തന്റെ മെയ്ഡ് ഓവർ എറിഞ്ഞു എന്ന അടികുറിപ്പും ചേർത്തിട്ടുണ്ട്.
ഡിസംബർ 11നായിരുന്നു ഇറ്റലിയിലെ ടസ്‌കനിൽ വെച്ച് രാജകീയ വിവാഹം. താരങ്ങളും, മില്ല്യനയർമാരുമായി നിരവധിപ്പേരാണ് ടസ്‌കനിലെ ആഡംബര ഹെറിറ്റേജ് റിസോർട്ടായ ബോർഗോ ഫിനോച്ചിയേറ്റായിൽ വിവാഹിതരായിട്ടുള്ളത്. എന്തുകൊണ്ടാണ് ഇന്ത്യൻ നായകൻ ഈ റിസോർട്ട് തന്നെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
Finally, Virat Kohli bowled his maiden over. #VirushkaKiShadi pic.twitter.com/skZWdcn20y
- Durex India (@DurexIndia) December 12, 2017