- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്, മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി.. ഇതിൽ താത്പര്യമുണ്ടോ? സംവിധായകനോടൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ചു; തെളിവുകൾ പുറത്ത് വിട്ട് നടി സുലഗ്‌ന
മുംബൈ: ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പല തവണ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നും പുറത്തുവന്നു. വ്യക്തമായ തെളിവുകളോടെ തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയാണ് ടെലിവിഷൻ താരം സുലഗ്‌ന ചാറ്റർജി. ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും സുലഗ്‌ന പുറത്തുവിട്ടു. ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുൻനിര താരങ്ങളോ നടന്മാരോ നിർമ്മാതാക്കളോ ഒന്നുമല്ല അഡ്ജസ്റ്റമെന്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു സംവിധായകനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്നത് ഏജന്റ്. സംവിധായകൻ ആരെന്ന് ഏജന്റോ സുലഗ്‌നയോ വെളിപ്പെടുത്തിയിട്ടുമില്ല. എന്നോ ഒരിക്കൽ പരിചയപ്പെട്ട ഒരാളാണ് ഇപ്പോൾ മൊബൈലിൽ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്‌ന. അയാളെ പരിചയമില്ല. ഇപ്പോൾ ഓർക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാൾ സന്ദേശം അയക്കുകയായിരുന്നു. ഇതൊരു വ
മുംബൈ: ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പല തവണ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നും പുറത്തുവന്നു. വ്യക്തമായ തെളിവുകളോടെ തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയാണ് ടെലിവിഷൻ താരം സുലഗ്‌ന ചാറ്റർജി. ഒരു ഏജന്റ് തന്നെ സമീപിച്ചതായും അഡ്ജസ്റ്റ്‌മെന്റിനു തയ്യാറാണോ എന്നു ചോദിച്ചതായുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോപണം ഉന്നയിച്ചതിനൊപ്പം ഏജന്റുമായി നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും സുലഗ്‌ന പുറത്തുവിട്ടു.
ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുൻനിര താരങ്ങളോ നടന്മാരോ നിർമ്മാതാക്കളോ ഒന്നുമല്ല അഡ്ജസ്റ്റമെന്റ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു സംവിധായകനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് സംസാരിക്കുന്നത് ഏജന്റ്. സംവിധായകൻ ആരെന്ന് ഏജന്റോ സുലഗ്‌നയോ വെളിപ്പെടുത്തിയിട്ടുമില്ല. എന്നോ ഒരിക്കൽ പരിചയപ്പെട്ട ഒരാളാണ് ഇപ്പോൾ മൊബൈലിൽ ബന്ധപ്പെട്ടതെന്നു പറയുന്നു സുലഗ്‌ന. അയാളെ പരിചയമില്ല. ഇപ്പോൾ ഓർക്കുന്നുപോലുമില്ല. പെട്ടെന്നൊരു ദിവസം അയാൾ സന്ദേശം അയക്കുകയായിരുന്നു.
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്. മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി. ഇതിൽ താത്പര്യമുണ്ടോ? എന്നായിരുന്നു ചോദ്യം. വിട്ടുവീഴ്ചയ്ക്കില്ലെന്ന് സുലഗ്‌ന പറഞ്ഞപ്പോൾ എനിക്കല്ല, സംവിധായകന്റെ ആവശ്യമാണെന്നായി ഇടനിലക്കാരൻ. ആരുടെ ആവശ്യമാണെങ്കിലും എന്നെ കിട്ടില്ലെന്ന് പിന്നെ മുഖത്തടിച്ചപോലെ മറുടപടി കൊടുത്തു നടി. ഇറ്റ്‌സ് ഓക്കെ ഡിയർ എന്നു പറഞ്ഞ് തടിയൂരുകയും ചെയ്തു ഇടനിലക്കാരൻ.
ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് സുലഗ്‌ന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ഇതുപോലുള്ള ഓഫറുകൾ സർവസാധാരണമാകുമ്പോൾ അത് നമ്മളെ ബാധിക്കുകയേ ഇല്ല എന്നാണ് ഈ പോസ്റ്റിന് സുലഗ്‌നയിട്ട കുറിപ്പ്. പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചല്ല താൻ ഈ പോസ്റ്റിട്ടതെന്ന് സുലഗ്‌ന പിന്നീട് ഒരു വെബ്‌സൈറ്റിനോട് വിശദീകരിച്ചു. ഒരു വർക്കിനുവേണ്ടിയാണ് ഈ ഏജന്റിന് നമ്പർ കൊടുത്തത്. എന്നാൽ, അതാരാണെന്ന് ഞാൻ ഓർക്കുന്നില്ല. ബോളിവുഡിലെ ഒരു എ ലിസ്റ്റ് നടനൊപ്പമുള്ള ഒരു പരസ്യത്തിനുവേണ്ടിയാണ് ഇയാൾ മെസ്സേജ് അയച്ചത്. ഓഫർ കേട്ടപ്പോൾ എനിക്ക് ആദ്യം സന്തോഷമാണ് ഉണ്ടായത്. ഒരു ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ സ്‌ക്രീൻ ടെസ്റ്റാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് അയാളുടെ സ്വരം മാറിയത്-സുലഗ്‌ന പറഞ്ഞു.