ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ചെറിയ പെരുന്നാൽ ആഘോഷിക്കാറുണ്ട്. 30 ദിവസത്തെ വ്രതത്തിന് ശേഷമാണ് റമസാൻ ആഘോഷിക്കുന്നതും. എന്നാൽ, ഒരേ ദിവസം ആകില്ല ഇങ്ങനെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? മുസ്ലിം മതവിശ്വാസികൾ മുപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചു വ്രതശുദ്ധിയോടെ കഴിഞ്ഞതിന്റെ പരിസമാപ്തിയാണ് ഈദ് അല്ലെങ്കിൽ ചെറിയപെരുന്നാൾ ആഘോഷം.

ഭൂമിവന്ന് ചന്ദ്രനെ മറയുമ്പോഴാണ് റമദാൻ വ്രദാം ആരംഭിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനാനിരദമായ ദിനങ്ങൾക്കുശേഷം മാസപ്പിറവി ദൃശ്യമാകുന്നതും ചന്ദ്രൻ ആകാശത്തു തെളിഞ്ഞു കാണുന്നതോടെയാണ്. മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ചാണ് എല്ലാ രാജ്യങ്ങളിലും റംസാൻ ആഘോഷിക്കുന്നത്. 30 നോന്മ്പ് പൂർത്തിയാപ്പോഴും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ഇന്ത്യയുൾപെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇന്നലെ റമാദാൻ ആഘോഷിച്ചു.സൗദി അറേബ്യയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഈദ് പ്രാർത്ഥന ഇന്നലെയായിരുന്നു.

എല്ലാ വർഷവും ഈദ് റമദാൻ ദിവസങ്ങൾ വ്യത്യാസമായിരിക്കും. ലോകംമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ ഉപയോഗിക്കുന്നത് ലൂണാർ കലണ്ടറാണ്. ലൂണാർ കലണ്ടറും ജ്യോർജിയൻ കലണ്ടറിലും ദിവസങ്ങളിൽ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഈദ്റമസാൻ ദിവസങ്ങളിൽ മാറ്റം കണ്ടു വരുന്നത്.

ചാന്ദ്രദിനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ലൂണാർ കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലൂണാർ കലണ്ടറിൽ ജ്യോർജിയൻ കലണ്ടറിൽ നിന്നും 11, 12 ദിവസം കുറവായിരിക്കും. ലൂണാർ അല്ലെങ്കിൽ മുസ്ലിം കലണ്ടറിൽ 12 മാസങ്ങളിലായി 354, 355 ദിവസങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. ജ്യോർജിയൻ കലണ്ടറും ലൂണാർ കലണ്ടറും തമ്മിൽ താരതമ്യം ചെയ്താൽ ഓരോ വർഷവും ഈദ് ദിവസങ്ങൾ പുറകിലോട്ട് പോകുകയും വ്യത്യാസപ്പെടുകയും ചെയ്യും.

ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈദ് ആഘോഷങ്ങളും പസ്പരം ബന്ധപ്പെട്ടുക്കിടക്കുന്നു. ഇസ്ലാമിക് പാരമ്പര്യമനുസരിച്ച് മുസ്ലിം കലണ്ടർ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് കുടിയേറിയ ദിവസമാണ് ആരംഭിക്കുന്നത്. എഡി. 622 ൽ നടന്നെന്നുകരുതുന്ന ഈ കുടിയേറ്റം ഹിജർ എന്നറിയപ്പെടുന്നു.