- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ വെടിവച്ച് കൊല്ലല്ലേ.. ഞാൻ കീഴടങ്ങി..' ചിത്രമെടുക്കാൻ ക്യാമറ കൈയിലെടുത്ത ഫോട്ടോഗ്രാഫറോട് നാലുവയസുകാരിയുടെ അപേക്ഷ; സിറിയയിൽ നിന്നും ലോകത്തെ കരയിച്ച ദുരന്ത ചിത്രം
ദമാസ്‌ക്കസ്: ലോകത്ത് എവിടെ യുദ്ധമുണ്ടായാലും അതിന്റെ ദുരന്തം ആദ്യം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളും സ്ത്രീകളുമാണ്. ഫലസ്തീനിലും ഇറാഖിലും ലിബിയയിലും യുദ്ധക്കെടുതി അനുഭവിക്കുന്നത് നിഷ്‌കളങ്കരായ കുരുന്നുകളാണ്. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ നിന്നും പുറത്തുവന്ന ഒരു ചിത്രം ലോകത്തെ മുഴുവൻ കരയിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ പ
ദമാസ്‌ക്കസ്: ലോകത്ത് എവിടെ യുദ്ധമുണ്ടായാലും അതിന്റെ ദുരന്തം ആദ്യം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളും സ്ത്രീകളുമാണ്. ഫലസ്തീനിലും ഇറാഖിലും ലിബിയയിലും യുദ്ധക്കെടുതി അനുഭവിക്കുന്നത് നിഷ്‌കളങ്കരായ കുരുന്നുകളാണ്. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ നിന്നും പുറത്തുവന്ന ഒരു ചിത്രം ലോകത്തെ മുഴുവൻ കരയിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ പ്രാണഭയത്തോടെ കഴിയേണ്ടി വരുന്ന ഒരു കുരുന്നിന്റെ ചിത്രമാണ് പുറത്തുവന്നത്.
ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ നിന്ന് അൽജസീറയുടെ ഫോട്ടോ ജേർണലിസ്റ്റായ നദിയ അബു ഷബാൻ പുറത്ത് വിട്ട ഒരു കൊച്ച് പെൺകുട്ടിയുടെ ചിത്രമാണ് ലോക മനസാക്ഷിയോട് ഒരായിരം ചോദ്യങ്ങൾ ഉന്നയിക്കുന്നത്. തുർക്കി ഫോട്ടോ ജേണലിസ്റ്റായ ഇസ്മാൻ സാഗിർലി പകർത്തിയതാണ് ചിത്രം. സിറിയയിലെ യുദ്ധ രംഗങ്ങളും ജനജീവിതവും ചിത്രീകരിക്കുന്നതിനായി ക്യാമറയുമായി ഇറങ്ങിയതായിരുന്നു മാദ്ധ്യമ പ്രവർത്തകൻ.
അവിചാരിതമായാണ് പെൺകുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കുഞ്ഞിന്റെ പടമെടുക്കാൻ ക്യാമറ ഉയർത്തുമ്പോഴേയ്ക്കും ക്യാമറ തോക്കാണെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞ് കീഴടങ്ങാൻ കൈകൾ ഉയർത്തുകയായിരുന്നു. ജീവൻ പോകാതിരിക്കണമെങ്കിൽ ഇരുകൈയും പൊക്കി എന്നെ വെടിവെക്കല്ലേ എന്ന് അപേക്ഷിക്കണമെന്ന് നാലുവയസുകാരിയായ ആ കുരുന്നിന് ശരിക്കും അറിയാം.
സിറിയയിലെ ഭീകകരാന്തരീക്ഷം ഇത്രയേറെ കുട്ടികളെ ബാധിക്കുന്നു എന്ന തെളിവാണ് കരളലിയക്കുന്ന. ട്വിറ്ററിൽ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ ഈ ചിത്രം വൈറലായിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 2014 വരെയുള്ള കണക്കുകൾ പ്രകാരം സിറിയയിൽ ആഭ്യന്തരയുദ്ധത്തിൽ ഏകദേശം 70,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 2011ലാണ് സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. ആയിരക്കണക്കിന് കുരുന്നുകളാണ് യുദ്ധത്തിൽ പിടഞ്ഞുവീണത്.