തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലെ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രശംസ നേടുന്നത്.സിനിമയ്ക്കായി നിവിൻ കടന്നു പോയ ശാരീരിക പരിശ്രമത്തിന്റെ ഉദാഹരണം വെളിവാക്കുന്നതാണ് ഗാനം.

'തജനജനനാദം തിരയടി താളം' എന്ന ആവേശകരമായ ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഹിറ്റായി കഴിഞ്ഞു.മോഹൻലാലിന്റെ കഥാപാത്രമായ ഇത്തിക്കര പക്കി നിവിന്റെ കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അഭ്യാസ മുറകൾ പഠിപ്പിക്കുന്നതാണ് ഗാനത്തിലെ രംഗങ്ങൾ. മോഹൻലാലിന്റെയും നിവിൻ പോളിയുടെ ഗംഭീര പ്രകടനമാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്. റഫീഡ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണം പകർന്നിരിക്കുന്നത്. പാടിയിരിക്കുന്നതും ഗോപി സുന്ദറാണ്. ഗാനം ഇതിനോടകം ഹിറ്റായിരിക്കുകയാണ്.

ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.