- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല കൺവൻഷൻ ഫെബ്രുവരി ഏഴു മുതൽ 13 ശനിയാഴ്‌ച്ച വരെ കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ
തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല കൺവൻഷൻ ഫെബ്രുവരി ഏഴു ബുധനാഴ്‌ച്ച മുതൽ 13 ശനിയാഴ്‌ച്ച വരെ കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിലും, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖലയിൽപ്പെട്ട കോന്നി, വകയാർ, തണ്ണിത്തോട് ഡിസ്റ്റിക്കുകളിലെ 37 ഇടവകകളുടെ നേതൃത്വത്തിലും സഹകരണത്തിലും നടത്തപ്പടുന്നു. കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന
തുമ്പമൺ ഭദ്രാസന കിഴക്കൻ മേഖല കൺവൻഷൻ ഫെബ്രുവരി ഏഴു ബുധനാഴ്‌ച്ച മുതൽ 13 ശനിയാഴ്‌ച്ച വരെ കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിലും, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖലയിൽപ്പെട്ട കോന്നി, വകയാർ, തണ്ണിത്തോട് ഡിസ്റ്റിക്കുകളിലെ 37 ഇടവകകളുടെ നേതൃത്വത്തിലും സഹകരണത്തിലും നടത്തപ്പടുന്നു.
കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന ബാലികാബാല സമാജ പ്രതിഭാ സംഗമം ഫെബ്രുവരി 7 ഞായറാഴ്‌ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. 7 മുതൽ 11 വയസ് വരെ യുള്ള കുട്ടികൾക്കായി 'JESUS IS MY FRIEND' എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ് ഫാ. ഗീവർഗീസ് മേക്കാട്ട് നയിക്കും 12 വയസ് മുതലുള്ള കുട്ടികൾക്കായി നടക്കുന്ന ക്ലാസ് ശ്രി. എം രാജൻ പണിക്കർ നേതൃത്വം നല്കും. ഫെബ്രുവരി 7 തിങ്കളാഴ്‌ച്ച നടക്കുന്ന അദ്ധ്യാത്മിക സംഘടനകളുടെ വാർഷികം ഫാ പി കെ ഗീവർഗീസ് കല്ലൂപ്പാറ നയിക്കും. ഫെബ്രുവരി 9 ചൊവ്വാഴ്‌ച്ച ഭദ്രാസന മെത്രാപ്പൊലീത്ത അഭി.കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന തുമ്പമൺ ഭദ്രാസന വൈദീക സമ്മേളനം കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.മാത്യുസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 10 ബുധനാഴ്‌ച്ച നടക്കുന്ന കൺവൻഷൻ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്ടമോസ് സന്ദേശം നൽകും. ഫെബ്രുവരി 11 വ്യഴാഴ്‌ച്ച നടക്കുന്ന കൺവൻഷൻ ഫാ. ഡോ. വർഗീസ് വർഗീസ് സന്ദേശം നൽകും. ഫെബ്രുവരി 12 വെള്ളിയാഴ്‌ച്ച രാവിലെ നടക്കുന്ന ധ്യാനപ്രസംഗം ഫാ. കുറിയാക്കോസ് മാണി പാമ്പാടി നയിക്കും. വൈകിട്ട് നടക്കുന്ന കൺവൻഷൻ ഫാ. ഫിലിപ്പ് തരകൻ സന്ദേശം നൽകും. ഫെബ്രുവരി 13 ശനിയാഴ്‌ച്ച രാവിലെ ഫാ. തോമസ് ജോൺസൺ കോർ എപ്പിസ് കോപ്പ വിശുദ്ധ കുർബാന അർപ്പിക്കും.
കൺവൻഷന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലെക്കായി ഫാ. ജോൺസൺ കല്ലിട്ടെതിൽ (ജനറൽ കൺവീനർ), വെരി റെവ യാക്കോബ് റമ്പാൻ കോർ എപിസ്‌കോപ്പ പ്രസിഡണ്ട്, കെ,വി ജോയ് (ട്രഷറർ), എം വി വർഗീസ് (വൈസ് പ്രസിഡണ്ട്), ഐവാൻ (ജനറൽ സെക്രട്ടറി), അനി എം എബ്രഹാം (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തിച്ചു വരുന്നു.