- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമം ടീമുകൾ വീണ്ടും ഒന്നിക്കുന്ന തൊബാമയിലെ ട്രിപ്പിങ് ഗാനം എത്തി; പായുന്നു മേലെ നോക്കി നീലാകാശമേ എന്ന് തുടങ്ങുന്ന യാത്രയുടെ ഹരം പകരുന്ന ഗാനം കേൾക്കാം
അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിൽ അണി നിരന്ന താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രം തൊബാമയിലെ ട്രിപ്പിങ് ഗാനം എത്തി.രാജേഷ് മുരുകേശൻ സംഗീതം നിർവ്വഹിച്ച പായുന്നു മേലെ എന്ന് ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നചിത്രത്തിൽ ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താർ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. ശബരീഷ് എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ, അമൽ ആന്റണി, രശ്മി സതീശ്, രാജേഷ് മുരുകേഷ് എന്നിവരാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നു നിർമ്മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി.വി അശ്വതിയും മൊഹ്സിനും ചേർന്നാണ്. സുനോജ് വേലായുധൻ ഛാ
അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിൽ അണി നിരന്ന താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രം തൊബാമയിലെ ട്രിപ്പിങ് ഗാനം എത്തി.രാജേഷ് മുരുകേശൻ സംഗീതം നിർവ്വഹിച്ച പായുന്നു മേലെ എന്ന് ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.
ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നചിത്രത്തിൽ ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താർ തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.
ശബരീഷ് എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ, അമൽ ആന്റണി, രശ്മി സതീശ്, രാജേഷ് മുരുകേഷ് എന്നിവരാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നു നിർമ്മിക്കുന്ന ചിത്രം ഈ മാസം 27 ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി.വി അശ്വതിയും മൊഹ്സിനും ചേർന്നാണ്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് ഷിനോസ് റഹ്മാൻ, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടർ) ചേർന്നാണ് സൗണ്ട് ഡിസൈനിങ് ചെയ്തിരിക്കുന്നത്.