തൊടുപുഴ; പൊലീസിനെ വെട്ടിച്ച് പുഴയിൽച്ചാടിയ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കോലാനി സ്വദേശി ഷാഫിയാണ് മരണപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് , മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ പൊലീസുകാരെ വെട്ടിച്ച് സമീപത്തെ പുഴയിൽച്ചാടുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സ്റ്റേഷന് തൊട്ടടുത്തുകൂടിയാണ് പുഴയൊഴുകുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ താഴ്‌ത്തി,പുഴയിലേക്ക് വെള്ളം ഒഴുക്ക് നിയന്ത്രിയിക്കുകയും ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ഉൾപ്പെടെയുള്ളവർ ചേർന്ന് ഉടൻ തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.

ചാടിയതിന്റെ സമീപത്തുനിന്നും താമയിസാതെ ഇയാളുടെ മൃതദ്ദേഹം കണ്ടെത്തി.പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.