- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകത്തു നിന്നും കൈയിട്ട് ലോക്കപ്പ് വാതിൽ തുറന്നു; പുറത്തിറങ്ങി പരിസരം വീക്ഷിച്ച് പതിയെ മുറ്റത്തേയ്ക്ക്; പൊലീസ് കണ്ടെന്ന് ബോദ്ധ്യമായപ്പോൾ പിൻവശത്തു കൂടി ഓടി പുഴയിൽ ചാടി 500-ളം മീറ്ററോളം നീന്തി; ചുഴിയിൽ അകപ്പെട്ട് അപ്രത്യക്ഷനായി; പിന്നെ കിട്ടിയത് മൃതദേഹം: തൊടുപുഴയിൽ പ്രതി മുങ്ങിമരിച്ചത് ഇങ്ങനെ
തൊടുപുഴ; ലോക്കപ്പിൽ കഴിയവെ അകത്തുനിന്നും കൈയിട്ട് വാതിൽ തുറന്നു. ശേഷം പുറത്തിറങ്ങി, പരിസരം വീക്ഷിച്ച് പതിയെ മുറ്റത്തേയ്ക്ക്.സെല്ല് താഴിട്ട് പൂട്ടിയിരുന്നില്ല. പൊലീസ് കണ്ടെന്ന് ബോദ്ധ്യമായപ്പോൾ പിൻവശത്തുകൂടി ഓടി പുഴയിൽച്ചാടി. 500-ളം മീറ്ററോളം നീന്തി, പിന്നെ ചുഴിയിൽ അകപ്പെട്ട് അപ്രത്യക്ഷനായി. തിരച്ചിലിൽ കണ്ടെത്തിയത് മൃതശരീരം.
തൊടുപുഴ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപെട്ട കസ്റ്റഡി പ്രതി തൊടുപുഴ കോലാനി കുളങ്ങാട്ട് ഷാഫി മരിച്ച സംഭവത്തിൽ പൊലീസ്റ്റേഷനിലും പുറത്തും നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം ഇങ്ങിനെ. സ്റ്റേഷനിൽ നിന്നും രക്ഷപെടുന്നതിന്റെ സി സി ടിവി ദൃശ്യങ്ങൾ പൊലീസിന്റെ പക്കലുണ്ട്. ഇന്ന് രാവിലെ 9 മണിയോടടുത്തായിരുന്നു സംഭവം. സ്റ്റേഷന്റെ പിറകുവശത്തുകൂടി ഒഴുകുന്ന പുഴയിലാണ് ഷാഫി ചാടിയിത്.പിന്നാലെ പൊലീസുകാർ ഓടിയെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
നന്നായി നീന്തലറിയാവുന്ന ഷാഫി പുഴയിൽക്കൂടി 500 മീറ്ററോളം നീന്തി ,പാപ്പുകുട്ടി ഹാളിന്റെ സമീപം വരെ എത്തിയെന്നും പിന്നീട് ഇയാളെ കണ്ടില്ലന്നും ദൃക്‌സാക്ഷികളിൽ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ചുഴിയുണ്ടെന്നും ഇതിൽപ്പെട്ടായിരിക്കാം ഷാഫിക്ക് ജീവൻ നഷ്ടമായതെന്നുമാണ് പൊലീസിന്റെ പ്രാഥമീക അനുമാനം.
ഈ മാസം 30-ന് നഗരത്തിലെ സിസിലി ബാറിൽ രാത്രി വൈകിയെത്തി, മദ്യം ആവശ്യപ്പെട്ട് ഇയാൾ സെക്യൂരിറ്റിയെ സമീപിച്ചിരുന്നു.വിൽപ്പന സമയം കഴിഞ്ഞെന്നും മദ്യം നൽകാനാവില്ലന്നും അറിയച്ചതോടെ ഷാഫി അക്രസക്തമനാവുകയും സെക്യൂരിറ്റിയെ ആക്രമിക്കുകയും ചെയ്തു.ഇടിയേറ്റ് സെക്യൂരിറ്റിയുടെ മൂക്കിന് സാരമായി പരിക്കേറ്റു.ഇയാൾ നൽകിയ പരാതിയിലാണ് ഷാഫിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സ്റ്റേഷന് സമീപത്തുകൂടിയാണ് മൂവാറ്റുപുഴ ആറ് ഒഴുകുന്നത്.മലങ്കര ഡാമിന്റെ ഷട്ടറുകൾ താഴ്‌ത്തി പുഴയിലെ വെള്ളമൊഴുക്ക് നിയന്ത്രിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം ലഭിച്ചത്. മോഷണം,കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷാഫിയെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.