- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎൽഎയെക്കാൾ വിലയുള്ള ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു എസ്എഫ്‌ഐ നേതാവിനെ നിയമിച്ചു സിപിഐ(എം); വിഭാഗീയത നീറി നിൽക്കുന്ന തൊടുപുഴയിൽ 27കാരനെ നിയമിച്ചത് മുതിർന്ന നേതാക്കളുടെ ഗ്രൂപ്പ് പോര് മുറുകിയപ്പോൾ
തൊടുപുഴ: സിപിഐ(എം) പാർട്ടിഘടന വച്ച് ഏരിയ സെക്രട്ടറി സ്ഥാനം വലിയ പദവിയാണ്. താരതമ്യേനെ പരിചയ സമ്പത്തുള്ളവരെയാണ് തൽസ്ഥാനങ്ങളിൽ പാർട്ടി നിയമിക്കാറ്. എന്നാൽ, വിഭാഗീയതയിൽ നീറിപ്പുകയുന്ന തൊടുപുഴയിൽ പാർട്ടി കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് എല്ലാവരെയും ഞെട്ടിച്ചു. വിഭാഗീയതയെത്തുടർന്ന് സിപിഐ(എം) ഏരിയാസെക്രട്ടറിയെയും കമ്മറ്റിയംഗത്തെയും തരംതാഴ്‌ത്തിയ തൊടുപുഴ ഏരിയാ കമ്മിറ്റിയിൽ വീണ്ടും പാർട്ടി ഇടപെടൽ. കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളെ പിന്തള്ളി എസ്എഫ്‌ഐ നേതാവിന് ഏരിയാസെക്രട്ടറിയുടെ ചുമതല. നിലവിലെ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയായ മുഹമ്മദ് ഫൈസലിനെ(27) യാണ് പാർട്ടി ഏരിയാസെക്രട്ടറിയുടെ ചുമതലയേൽപ്പിച്ചത്. പാർട്ടി ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രൻ ഇന്നലെ വിളിച്ചു ചേർത്ത ഏരിയാകമ്മിറ്റിയിലാണ് തീരുമാനം. ഏരിയാസെക്രട്ടറിയെ തരംതാഴ്‌ത്തിയതിനെ തുടർന്ന് നേതൃത്വത്തെ വെല്ലുവിളിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇരുവിഭാഗത്തിനും സമ്മതനായ ഫൈസലിനെ ചുമതലയേൽപ്പിച്ചത
തൊടുപുഴ: സിപിഐ(എം) പാർട്ടിഘടന വച്ച് ഏരിയ സെക്രട്ടറി സ്ഥാനം വലിയ പദവിയാണ്. താരതമ്യേനെ പരിചയ സമ്പത്തുള്ളവരെയാണ് തൽസ്ഥാനങ്ങളിൽ പാർട്ടി നിയമിക്കാറ്. എന്നാൽ, വിഭാഗീയതയിൽ നീറിപ്പുകയുന്ന തൊടുപുഴയിൽ പാർട്ടി കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിച്ച് എല്ലാവരെയും ഞെട്ടിച്ചു. വിഭാഗീയതയെത്തുടർന്ന് സിപിഐ(എം) ഏരിയാസെക്രട്ടറിയെയും കമ്മറ്റിയംഗത്തെയും തരംതാഴ്‌ത്തിയ തൊടുപുഴ ഏരിയാ കമ്മിറ്റിയിൽ വീണ്ടും പാർട്ടി ഇടപെടൽ.
കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളെ പിന്തള്ളി എസ്എഫ്‌ഐ നേതാവിന് ഏരിയാസെക്രട്ടറിയുടെ ചുമതല. നിലവിലെ എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയായ മുഹമ്മദ് ഫൈസലിനെ(27) യാണ് പാർട്ടി ഏരിയാസെക്രട്ടറിയുടെ ചുമതലയേൽപ്പിച്ചത്. പാർട്ടി ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രൻ ഇന്നലെ വിളിച്ചു ചേർത്ത ഏരിയാകമ്മിറ്റിയിലാണ് തീരുമാനം. ഏരിയാസെക്രട്ടറിയെ തരംതാഴ്‌ത്തിയതിനെ തുടർന്ന് നേതൃത്വത്തെ വെല്ലുവിളിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇരുവിഭാഗത്തിനും സമ്മതനായ ഫൈസലിനെ ചുമതലയേൽപ്പിച്ചതെന്നാണ് സൂചന.
എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയായിരുന്ന ഫൈസൽ കഴിഞ്ഞ വർഷമാണ് ഏരിയാകമ്മിറ്റിയിൽ അംഗമാകുന്നത്. എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞ തവണ ഏരിയാസമ്മേളനത്തിൽ മത്സരത്തിലൂടെയാണ് ടി.ആർ.സോമൻ ഉൾപ്പടെയുള്ളവർ വിജയിച്ചത്.
രണ്ടു വർഷം മുൻപു നടന്ന ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗികപക്ഷ പാനലിനെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പേരിൽ നിലവിൽ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ആർ. സോമനെയും കമ്മിറ്റി അംഗം കെ.എം ബാബുവിനെയും ലോക്കൽ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്താൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. ഈ നടപടി റിപ്പോർട്ടു ചെയ്യാൻ ഇന്നലെ വിളിച്ചു ചേർത്ത ഏരിയാ കമ്മറ്റിയിലാണ് നാടകീയ നീക്കത്തോടെ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയായി നിയമിച്ചത്. എട്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. മേരി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ മുഹമ്മദ് ഫൈസലിന്റെ പേരു നിർദേശിച്ചപ്പോൾ ആരും എതിർപ്പു പ്രകടപ്പിച്ചില്ല. മുൻപ് 19 അംഗങ്ങളുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയിൽ ടി.ആർ സോമനെയും കെ.എം. ബാബുവിനെയും തരംതാഴ്‌ത്തിയപ്പോൾ പുതിയതായി അഞ്ചു പേരെ ഉൾക്കൊള്ളിച്ച് 22 അംഗ കമ്മിറ്റിയായി ഉയർത്തുകയും ചെയ്തു. ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും ഒഴിവാക്കിയുള്ള പഴയ 17 അംഗ കമ്മിറ്റിയിൽ 11 അംഗങ്ങളും തരംതാഴ്‌ത്തൽ നടപടിയെ എതിർത്തു സംസാരിച്ചപ്പോൾ മുൻ ഏരിയ സെക്രട്ടറി വി.വി. മത്തായി മൗനം പാലിച്ചു. തരംതാഴ്‌ത്തൽ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നഗരത്തിൽ ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ ഔദ്യോഗികപക്ഷത്തിനെതിരെ പ്രകടനം നടത്തിയിരുന്നു.
തൊടുപുഴ മേഖലയിൽ 125 ബ്രാഞ്ചുകളുള്ളതിൽ 48 ബ്രാഞ്ച് സെക്രട്ടറിമാരും 15 ലോക്കൽ കമ്മിറ്റികളിൽനിന്നായി 83 പേരും പ്രകടനത്തിൽ പങ്കെടുത്തിരുന്നു. കടുത്ത അച്ചടക്ക ലംഘനം നടത്തിയ ഇവർക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തൽകാലം നടപടി വേണ്ടെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ പാർട്ടിയിൽ താരതമ്യേനെ ഏറ്റവും ജൂണിയറായ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയാക്കിയതിൽ ഔദ്യോഗിക പക്ഷത്തും എതിർഭാഗത്തും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിക്കും ഉള്ള താൽപര്യമാണ് ഡിവൈഎഫ്‌ഐ നേതൃനിരയിൽ പോലും എത്തുന്നതിനു മുൻപ് ഏരിയാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിച്ചേരാൻ മുഹമ്മദ് ഫൈസലിന് തുണയായത്.
മാത്രമല്ല മുൻ ഏരിയാ സെക്രട്ടറി വി.വി. മത്തായിയുടെ പിന്തുണയും തുണയായി. പാർട്ടിയിൽ തലമുതിർന്ന നേതാക്കൾ നിരവധി പേരുള്ളപ്പോൾ ജൂണിയറായ മുഹമ്മദ് ഫൈസലിന്റെ സ്ഥാനലബ്ദി വരുംദിവസങ്ങളിൽ വിവാദങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. അതിനാൽ കരുതലോടെയുള്ള നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നത്. ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും ലോക്കൽ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തിയപ്പോൾ ഔദ്യോഗിക നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഔദ്യോഗിക നേൃത്വത്തിനെതിര ഫ്‌ളക്‌സ് ബോർഡുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിരുന്നു.



