- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുപൈസ സ്വത്തില്ലാതിരുന്ന ജിയോ ഇന്ന് കോടികളുടെ ഉടമ; സ്വന്തം പെങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ മാത്തുക്കുട്ടി... വ്യാപാരികളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന ജാഫറിക്ക.. അർഹതപ്പെടാത്ത മുതൽ ആശുപത്രിയിൽ കൊടുക്കേണ്ടി വരുമെന്ന് ഓർക്കുക: കോൺഗ്രസ് ജാഥയ്ക്ക് നേരെ തോക്കെടുത്ത തൊടുപുഴ സിഐ സർവീസ് ചട്ടങ്ങൾ മറന്ന് വാട്സ് ആപ്പിലൂടെ ആരോപണങ്ങളുമായി രംഗത്ത്
തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയിൽ കോൺഗ്രസ് മാർച്ചിനുനേരെ ഉണ്ടായ നാടകീയ പൊലീസ് നടപടികൾക്കിടെ തോക്കെടുത്ത് ചൂണ്ടിയ സിഐയുടെ പ്രവൃത്തി വൻ വിവാദമായതിന് പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയ കുറിപ്പും ചർച്ചയാവുന്നു. പൊലീസിനുനേരെ ആസൂത്രിതമായി ഉണ്ടായ ആക്രമണമാണ് അന്ന് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്നും നേതാക്കന്മാർക്കെല്ലാം അടികിട്ടിയെന്നും വ്യക്തമാക്കിയാണ് സിഐ വാട്‌സ്ആപ്പിൽ പ്രതികരിച്ചിരിക്കുന്നത്. തൊടുപുഴ ഹർത്താൽ വിരുദ്ധ സമിതിക്ക് കടപ്പാട് എന്ന പേരിൽ സിഐ ശ്രീമോൻ എൻ ജി ഷെയർ ചെയ്ത പോസ്റ്റിൽ വ്യക്തിപരമായി കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നുമുണ്ട്. ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിലും പൊലീസിലും. തികച്ചും ചട്ടവിരുദ്ധമാണ് ഇത്തരമൊരു പോസ്റ്റ് നൽകിയതെന്നും കൂടി ആക്ഷേപം ഉയരുന്നതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല, ഇത്തരത്തിൽ ഒരു സമിതിയോ സംഘടനയോ ഇല്ലെന്നും അതിനാൽ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ കരുതിക്കൂട്ടി ഇത്തരമൊരു പോസ്റ്റ് ഇടുകയായിരുന്ന
തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയിൽ കോൺഗ്രസ് മാർച്ചിനുനേരെ ഉണ്ടായ നാടകീയ പൊലീസ് നടപടികൾക്കിടെ തോക്കെടുത്ത് ചൂണ്ടിയ സിഐയുടെ പ്രവൃത്തി വൻ വിവാദമായതിന് പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയ കുറിപ്പും ചർച്ചയാവുന്നു.
പൊലീസിനുനേരെ ആസൂത്രിതമായി ഉണ്ടായ ആക്രമണമാണ് അന്ന് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്നും നേതാക്കന്മാർക്കെല്ലാം അടികിട്ടിയെന്നും വ്യക്തമാക്കിയാണ് സിഐ വാട്‌സ്ആപ്പിൽ പ്രതികരിച്ചിരിക്കുന്നത്. തൊടുപുഴ ഹർത്താൽ വിരുദ്ധ സമിതിക്ക് കടപ്പാട് എന്ന പേരിൽ സിഐ ശ്രീമോൻ എൻ ജി ഷെയർ ചെയ്ത പോസ്റ്റിൽ വ്യക്തിപരമായി കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നുമുണ്ട്.
ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിലും പൊലീസിലും. തികച്ചും ചട്ടവിരുദ്ധമാണ് ഇത്തരമൊരു പോസ്റ്റ് നൽകിയതെന്നും കൂടി ആക്ഷേപം ഉയരുന്നതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല, ഇത്തരത്തിൽ ഒരു സമിതിയോ സംഘടനയോ ഇല്ലെന്നും അതിനാൽ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ കരുതിക്കൂട്ടി ഇത്തരമൊരു പോസ്റ്റ് ഇടുകയായിരുന്നുവെന്നും ആണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
സിഐ ഷെയർ ചെയ്ത പോസ്റ്റ് ഇപ്രകാരം:
വളരെ ആസൂത്രിതമായി പൊലീസിന് നേരെയുണ്ടായ ഒരാക്രമണമായിരുന്നു തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയത്.മാർച്ചിന്റെ അവസാനഘട്ടത്തിൽ പൊലീസിനു നേരെ പെട്ടെന്നുള്ള ആക്രമണം DySP, CI, S I മാർക്കും തുടങ്ങിയവർക്കും 10 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വളരെ നാളുകൾക്ക് ശേഷമാണ് പൊലീസ് തൊടുപുഴയിൽ ലാത്തി വീശിയത്. ഇത്തവണ അണികൾക്ക് ഒരാൾക്ക് പോലും പൊലീസിന്റെ അടി കൊണ്ടില്ല. എല്ലാ നേതാക്കന്മാർക്കും അടി കിട്ടി.
പ്രശ്‌നമുണ്ടാക്കി വിട്ടതിനു ശേഷം പ്രശ്‌നം പരിഹരിക്കാൻ വരുന്ന കോൺഗ്രസുകാരുടെ നേതാക്കന്മാർ ഇത്തവണപെട്ടു. എന്തായാലും മിടുക്കന്മാരായ പൊലീസുകാരും നമ്മുടെ നാട്ടിലുണ്ട് .അഞ്ചു പൈസയുടെ സ്വത്തില്ലായിരുന്ന ജിയോ ഇന്ന് കോടികണക്കിന് രൂപയുടെ സ്വത്ത്,സ്വന്തം പെങ്ങളെ കൊന്ന് കെട്ടി തൂക്കിയ മാത്തു കുട്ടി, ഇവിടെത്തെ വ്യാപാരികളുടെ പോക്കറ്റിൽ കൈയിട്ടുവാരുന്ന ജാഫർ ഇക്ക, അർഹത പെടാത്ത മുതൽ ഇങ്ങനെ ആശുപത്രിയിൽ കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും ഓർക്കുക. കടപ്പാട്.. ഹർത്താൽ വിരുദ്ധ സമിതി തൊടുപുഴ .. ഇങ്ങനെയായിരുന്നു പോസ്റ്റ്.
തൊടുപുഴ കോൺഗ്രസ് ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, ഡിസിസി സെക്രട്ടറി ജിയോ മാർട്ടിൻ, കെഎസ് യു സംസ്ഥാന സെക്രട്ടറി മാത്യു എന്നിവരുടെ പേരെടുത്തുപറഞ്ഞാണ് സിഐയുടെ സന്ദേശം. ഇവർക്കെതിരെ വ്യക്തിപരമായ കടുത്ത ആക്ഷേപം കൂടി ഉ്ന്നയിക്കപ്പെട്ടതോടെ ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമാണ്.
ഇതോടെയാണ് ഈ പോസ്റ്റും പൊലീസ് നടപടിയും തികച്ചും ആസൂത്രിതമായിരുന്നു എന്ന നിലയിൽ കാര്യങ്ങൾ ചർച്ചയാവുന്നത്. ഇടുക്കി ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനിടെ നാടകിയ രംഗങ്ങൾ ആണ് ഉണ്ടായത്. പ്രതിഷേധക്കാർ അക്രമാസക്തരായപ്പോൾ സിഐ: എൻ.ജി. ശ്രീമോൻ തോക്കെടുക്കുകയും ഇതുകണ്ട് കൂടുതൽ പ്രകോപിതരായ പ്രവർത്തകർ വെയ്ക്കെടാ വെടി എന്ന് പറഞ്ഞു കൊണ്ട് സിഐക്ക് നേരെപാഞ്ഞടുക്കുകയും ആയിരുന്നു. ഇതോടെ രംഗം വീണ്ടും വഷളായി. സംഘർഷാവസ്ഥ മുറുകിയതോടെ ഡിവൈഎസ്‌പിയും നേതാക്കളും പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
മൂപ്പിൽക്കടവ് റോഡിൽ കാഞ്ഞിരമറ്റം ജംക്ഷനിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം കെഎസ് യു പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ചായിരുന്നു പിറ്റേന്ന് ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടെത്. വളരെ പണിപ്പെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്.
പൊലീസ് വാനിൽ വന്ന സിഐ ശ്രീമോനെ കണ്ടതോടെയാണ് പ്രവർത്തകർ അക്രമാസക്തരായത്. കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദ്ധിച്ചത് ശ്രീമോൻ ആയിരുന്നു എന്നാരോപിച്ചാണ് പ്രവർത്തകർ സിഐക്ക് നേരെ പാഞ്ഞടുത്തത്. ഇതോടെ പൊലീസുകാർ സിഐക്ക് ചുറ്റും വലയം തീർത്തു. പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതോടെ സിഐ ശ്രീമോൻ പിസ്റ്റൽ എടുത്ത് ലോഡ് ചെയ്തു. ഇതോടെ വെയ്ക്കെടാ വെടി എന്ന് ആക്രോശിച്ച് കൊണ്ട് പ്രവർത്തകർ പാഞ്ഞടുക്കുക ആയിരുന്നു. ചിലർ പൊലീസുകാരെ തള്ളിമാറ്റി സിഐയുടെ അടുത്തെത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ കല്ലേറുണ്ടായതും സംഘർഷാവസ്ഥ ശക്തമാക്കി. കോൺഗ്രസ് നേതാക്കളായ റോയ് കെ.പൗലോസ്, സി.പി. മാത്യു എന്നിവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സിഐയുടെ പേരിൽ സന്ദേശവും എത്തുന്നത്. ജില്ലയിൽ പൊലീസുകാരും പത്രപ്രവർത്തകരും ഉൾപ്പെടെ അംഗങ്ങളായ പൊലീസ് ന്യൂസ് എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് വന്നിട്ടുള്ളത്. കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചും പൊലീസ് നടപടിയെ ന്യായീകരിച്ചും നേതാക്കളെ നോക്കിതന്നെയാണ് തല്ലുകൊടുത്തതെന്നുമുള്ള നിലയിൽ പോസ്റ്റ് വന്നതോടെ ഇത് വലിയ ചർച്ചയായി. ഉദ്യോഗസ്ഥൻ കടുത്ത ചട്ടലംഘനമാണ് നടത്തിയതെന്നും ഇതിനെതിരെ നടപടിയുണ്ടാവണമെന്നും ആവശ്യം ഉയരുകയാണിപ്പോൾ.