- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി വാങ്ങുന്നത് പ്യൂൺ മുതൽ സബ് രജിസ്ട്രാർ വരെയുള്ളവർ്; തടവും പിഴയും ലഭിച്ചത് ആധാരം എഴുത്തുകാർക്കും; തൊടുപുഴയിലെ കോടതി വിധിയും നമുക്ക് അവേശം നൽകുന്നത്
മൂവാറ്റുപുഴ: തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ആധാരം രജിസ്റ്റർചെയ്തവരിൽനിന്ന് പണം വാങ്ങിയ ആധാരമെഴുത്തുകാരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. ആധാരമെഴുത്തുകാരായ ഒന്നാം പ്രതി പൈങ്ങോട്ടൂർ കളപ്പുരയിൽ ജോഷി ജോർജ്, രണ്ടാം പ്രതി വണ്ണപ്പുറം അമ്പലപ്പടി പാടശേരിവീട്ടിൽ എസ് കുര്യാക്കോസ് എന്നിവർക്ക് മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി മാധവൻ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസംകൂടി ജയിൽശിക്ഷ അനുഭവിക്കണം. 2005 മാർച്ച് 31ന് വിജിലൻസ് നടത്തിയ പരിശോധനയെത്തുടർന്നാണ് കേസെടുത്തത്. 14 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കാരിക്കോട് സബ്രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ വാങ്ങിയ 1,100 രൂപ വിജിലൻസ് മിന്നൽപരിശോധനയിൽ കണ്ടെടുത്തിരുന്നു. സബ് രജിസ്ട്രാർക്ക് 550 രൂപയും ക്‌ളാർക്കിന് 400 രൂപയും പ്യൂണിന് 150 രൂപയും കൊടുക്കാനാണെന്ന് ഒന്നാം പ്രതിയുടെ ലിസ്റ്റിൽനിന്ന് വിജിലൻസ് മനസ്സിലാക്കി. തുടർന്ന്, കോട്ടയം വിജിലൻസ്‌കോടതിയിൽ കേസ

മൂവാറ്റുപുഴ: തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ആധാരം രജിസ്റ്റർചെയ്തവരിൽനിന്ന് പണം വാങ്ങിയ ആധാരമെഴുത്തുകാരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു.
ആധാരമെഴുത്തുകാരായ ഒന്നാം പ്രതി പൈങ്ങോട്ടൂർ കളപ്പുരയിൽ ജോഷി ജോർജ്, രണ്ടാം പ്രതി വണ്ണപ്പുറം അമ്പലപ്പടി പാടശേരിവീട്ടിൽ എസ് കുര്യാക്കോസ് എന്നിവർക്ക് മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി മാധവൻ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസംകൂടി ജയിൽശിക്ഷ അനുഭവിക്കണം. 2005 മാർച്ച് 31ന് വിജിലൻസ് നടത്തിയ പരിശോധനയെത്തുടർന്നാണ് കേസെടുത്തത്. 14 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
കാരിക്കോട് സബ്രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ വാങ്ങിയ 1,100 രൂപ വിജിലൻസ് മിന്നൽപരിശോധനയിൽ കണ്ടെടുത്തിരുന്നു. സബ് രജിസ്ട്രാർക്ക് 550 രൂപയും ക്‌ളാർക്കിന് 400 രൂപയും പ്യൂണിന് 150 രൂപയും കൊടുക്കാനാണെന്ന് ഒന്നാം പ്രതിയുടെ ലിസ്റ്റിൽനിന്ന് വിജിലൻസ് മനസ്സിലാക്കി. തുടർന്ന്, കോട്ടയം വിജിലൻസ്‌കോടതിയിൽ കേസ് ചാർജ്‌ചെയ്യുകയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
ആധാരമെഴുത്തുകാരെ അഴിമതിനിരോധ വകുപ്പുപ്രകാരം ശിക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്. കേസിൽ പ്രതികളായി സർക്കാർ ഉദ്യോഗസ്ഥരില്ലെന്നതും ശ്രദ്ധേയമാണ്.

