- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യമുള്ള സമയത്ത് സഹായം ചെയ്യാൻ വൈകിയതിന് മാപ്പ്; അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലിയുമായി നടൻ കുഞ്ചാക്കോ ബോബൻ
തിരുവനന്തപുരം: ഇന്ന് രാവിലെ അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ കുഞ്ചാക്കോ ബോബൻ. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്, അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചത്. നടിയും നാടക പ്രവർത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) ഇന്ന് പുലർച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. തൊണ്ടയിൽ കാൻസർ ബാധിച്ചും പ്രമേഹ രോഗത്തെ തുടർന്ന് വലതുകാൽ മുറിച്ചു മാറ്റിയും കഴിഞ്ഞ ഒരു വർഷത്തോളമായി തൊടുപുഴ മണക്കാടുള്ള വീട്ടിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. ചികിത്സിക്കാൻ പണമില്ലാതെ ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി വാസന്തി എന്ന കലാകാരി കഴിയുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ആരും താരത്തിന് സഹായത്തിനെത്താത്ത വാർത്ത അന്നേ ചർച്ചയായിരുന്നു.
തിരുവനന്തപുരം: ഇന്ന് രാവിലെ അന്തരിച്ച സിനിമാ താരം തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ കുഞ്ചാക്കോ ബോബൻ. അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്, അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
നടിയും നാടക പ്രവർത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) ഇന്ന് പുലർച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. തൊണ്ടയിൽ കാൻസർ ബാധിച്ചും പ്രമേഹ രോഗത്തെ തുടർന്ന് വലതുകാൽ മുറിച്ചു മാറ്റിയും കഴിഞ്ഞ ഒരു വർഷത്തോളമായി തൊടുപുഴ മണക്കാടുള്ള വീട്ടിൽ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു.
ചികിത്സിക്കാൻ പണമില്ലാതെ ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി വാസന്തി എന്ന കലാകാരി കഴിയുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ആരും താരത്തിന് സഹായത്തിനെത്താത്ത വാർത്ത അന്നേ ചർച്ചയായിരുന്നു.



