- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തോമസ് ചാമക്കാല ന്യൂയോർക്കിൽ നിര്യാതനായി
ന്യുയോർക്ക്: ദീഘകാലം ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഇടവക സെക്രട്ടറിയും കൈക്കാരനുമായിരുന്ന തോമസ് ചാമക്കാല (73) ജൂലൈ 7-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്പൂർ സ്വദേശിയാണ്. നാല്പതു വർഷമായി യോങ്കേഴ്‌സിലാണു താമസം. ബ്രോങ്ക്‌സ് ഇടവക സ്ഥാപിക്കാൻ മുൻ കൈ എടുത്തവരിൽ പ്രമുഖനാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടവക തിരുന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. വിവിധ മലയാളി അസോസിയേഷനുകളിലും പ്രവർത്തിച്ചു. നീണ്ടൂർ വാളമ്പറമ്പിൽ കുടുംബാംഗം അന്നമ്മയാണു ഭാര്യ.മക്കൾ ലൊവീന, ലിഷ. മരുമകൻ: ബോട്ടോ. കലാരംഗത്തും സജീവമായിരുന്നു. വിവിധ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യു യോർക് ട്രാൻസിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാര ശൂശ്രൂഷ ജൂലൈ 11 ചൊവ്വ രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് ഫൊറോണ ദേവാലയയത്തിൽ (810 ഇ, 221 സ്റ്റ്രീറ്റ്)തുടർന്ന് സംസ്‌കാരം വൈറ്റ് പ്ലെയ്ൻസിലുള്ള മൗണ്ട് കാൽ വരി സെ
ന്യുയോർക്ക്: ദീഘകാലം ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഇടവക സെക്രട്ടറിയും കൈക്കാരനുമായിരുന്ന തോമസ് ചാമക്കാല (73) ജൂലൈ 7-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്പൂർ സ്വദേശിയാണ്. നാല്പതു വർഷമായി യോങ്കേഴ്‌സിലാണു താമസം. ബ്രോങ്ക്‌സ് ഇടവക സ്ഥാപിക്കാൻ മുൻ കൈ എടുത്തവരിൽ പ്രമുഖനാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടവക തിരുന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. വിവിധ മലയാളി അസോസിയേഷനുകളിലും പ്രവർത്തിച്ചു.
നീണ്ടൂർ വാളമ്പറമ്പിൽ കുടുംബാംഗം അന്നമ്മയാണു ഭാര്യ.മക്കൾ ലൊവീന, ലിഷ. മരുമകൻ: ബോട്ടോ. കലാരംഗത്തും സജീവമായിരുന്നു. വിവിധ നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യു യോർക് ട്രാൻസിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്നു.
സംസ്‌കാര ശൂശ്രൂഷ ജൂലൈ 11 ചൊവ്വ രാവിലെ 10 മണിക്ക് ബ്രോങ്ക്‌സ് ഫൊറോണ ദേവാലയയത്തിൽ (810 ഇ, 221 സ്റ്റ്രീറ്റ്)തുടർന്ന് സംസ്‌കാരം വൈറ്റ് പ്ലെയ്ൻസിലുള്ള മൗണ്ട് കാൽ വരി സെമിത്തേരിയിൽ 575 ഹിൽ സൈഡ് അവന്യു, വൈറ്റ് പ്ലെയ്ൻസ്, ന്യു യോർക്ക്-10603. വിവരങ്ങൾക്ക് ജോട്ടി 914 806 7052