- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
തോമസ് ചാണ്ടി ഫോമയുടെ ജോയിന്റ് ട്രഷററായി മത്സരിക്കുന്നു
ഫിലാഡൽഫിയ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) ജനറൽ സെക്രട്ടറി തോമസ് ചാണ്ടിയെ ഫോമയുടെ 2020 -2022 വർഷത്തെ ജോയിന്റ് ട്രഷററായി മത്സരിപ്പിക്കുവാൻ മാപ്പ് പ്രസിഡന്റ് അനു സ്‌കറിയായുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവിൽ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കെഎസ്എ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിൽ എത്തി. ഇപ്പോൾ അറിയപ്പെടുന്ന സോഫ്റ്റ്‌വെയർ കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു . 2000- 2006 കാലയളവിൽ കേരളാ കൾച്ചറൽ സെന്റർ ആക്റ്റീവ് അംഗം ആയിരുന്നു . മാപ്പിന്റെ ഐടി കോർഡിനേറ്റർ , ഫണ്ട് റേസിങ് ചെയർമാൻ , ട്രഷറാർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി 2018 2019 വർഷങ്ങളിലെ മാപ്പ് ജനറൽ സെക്രട്ടറിയായി ഇപ്പോൾ പ്രവർത്
ഫിലാഡൽഫിയ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡെൽഫിയായുടെ (മാപ്പ്) ജനറൽ സെക്രട്ടറി തോമസ് ചാണ്ടിയെ ഫോമയുടെ 2020 -2022 വർഷത്തെ ജോയിന്റ് ട്രഷററായി മത്സരിപ്പിക്കുവാൻ മാപ്പ് പ്രസിഡന്റ് അനു സ്‌കറിയായുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു .
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയത ഇദ്ദേഹം അക്കാലയളവിൽ കോളേജ് രാഷ്ട്രീയത്തിലൂടെ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പിന്നീട് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം കെഎസ്എ, യുഎഇ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം അമേരിക്കയിൽ എത്തി. ഇപ്പോൾ അറിയപ്പെടുന്ന സോഫ്റ്റ്‌വെയർ കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു .
2000- 2006 കാലയളവിൽ കേരളാ കൾച്ചറൽ സെന്റർ ആക്റ്റീവ് അംഗം ആയിരുന്നു . മാപ്പിന്റെ ഐടി കോർഡിനേറ്റർ , ഫണ്ട് റേസിങ് ചെയർമാൻ , ട്രഷറാർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി 2018 2019 വർഷങ്ങളിലെ മാപ്പ് ജനറൽ സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തിക്കുന്നു . ഒപ്പം , എക്യൂമെനിക്കൽ ചർച്ചസ് ഓഫ് ഫിലാഡെൽഫിയായുടെ ജോയിന്റ് ട്രഷറാർ , ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്ന ഇദ്ദേഹം ഫോമയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല .
രാജു ശങ്കരത്തിൽ , ഫിലാഡെൽഫിയാ അറിയിച്ചതാണിത് .