- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജരുടെ പാടത്ത് സർക്കാർ നിക്ഷേപിച്ചത് വിലയേറിയ ആറ്റുമണൽ; മണ്ണിന് ലോകത്തില്ലാത്ത വിലയിട്ടതോടെ ആരും വാങ്ങാനും എത്തിയില്ല; കരുവേലി പാടശേഖരം നികത്താനുള്ള ഒത്തുകളിയും പുറത്ത്; മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് നഗരസഭ: ലേക് പാലസിൽ ഗതാഗത മന്ത്രിക്ക് കുരുക്ക് മുറുകും
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ പ്രദേശത്തുള്ള ഭൂമി ഇടപാടുകളിലെ അപാകതകൾ സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നു നഗരസഭാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ ലേക്ക് പാലസ് റിസോർട്ടിനു സമീപം മന്ത്രി തോമസ് ചാണ്ടിയുടെ മാനേജരുടെ പാടശേഖരത്തിൽ നിക്ഷേപിച്ചിരിക്കുന്നതു വിലയേറിയ ആറ്റുമണലെന്നു ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ലേക്ക് പാലസിനു സമീപം കരുവേലി പാടശേഖരത്തിലെ 8491 ഘന മീറ്റർ മണൽനിക്ഷേപം വിവാദമായതോടെയാണു അന്വേഷണം തുടങ്ങിയത്. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണും ചെളിയും തൊട്ടടുത്ത കരുവേലി പാടശേഖരത്തിൽ നിക്ഷേപിച്ചിരുന്നു. തുടർന്നു റവന്യു, ജലവിഭവ വകുപ്പുകൾ അമിതമായ വില നിശ്ചയിച്ച മണ്ണ് ആരും ലേലത്തിൽ എടുക്കാതെ വന്നതോടെ പാടശേഖരം തനിയെ നികന്നുവെന്നാണ് ആക്ഷേപം. ഇത് തോമസ് ചാണ്ടിക്ക് വേണ്ടിയാണെന്നാണ് ആരോപണം. സാധാരണ മണ്ണിനേക്കാൾ വിലയുള്ള ആറ്റുമണലിനു പൊതുമരാമത്തു വകുപ്പു നിർദേശിക്കുന്ന വിലയാണു ജലവിഭവ വകുപ്പു നിശ്ചയിച്ചു നൽകിയ
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ പ്രദേശത്തുള്ള ഭൂമി ഇടപാടുകളിലെ അപാകതകൾ സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തണമെന്നു നഗരസഭാ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. അതിനിടെ ലേക്ക് പാലസ് റിസോർട്ടിനു സമീപം മന്ത്രി തോമസ് ചാണ്ടിയുടെ മാനേജരുടെ പാടശേഖരത്തിൽ നിക്ഷേപിച്ചിരിക്കുന്നതു വിലയേറിയ ആറ്റുമണലെന്നു ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
ലേക്ക് പാലസിനു സമീപം കരുവേലി പാടശേഖരത്തിലെ 8491 ഘന മീറ്റർ മണൽനിക്ഷേപം വിവാദമായതോടെയാണു അന്വേഷണം തുടങ്ങിയത്. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണും ചെളിയും തൊട്ടടുത്ത കരുവേലി പാടശേഖരത്തിൽ നിക്ഷേപിച്ചിരുന്നു. തുടർന്നു റവന്യു, ജലവിഭവ വകുപ്പുകൾ അമിതമായ വില നിശ്ചയിച്ച മണ്ണ് ആരും ലേലത്തിൽ എടുക്കാതെ വന്നതോടെ പാടശേഖരം തനിയെ നികന്നുവെന്നാണ് ആക്ഷേപം. ഇത് തോമസ് ചാണ്ടിക്ക് വേണ്ടിയാണെന്നാണ് ആരോപണം. സാധാരണ മണ്ണിനേക്കാൾ വിലയുള്ള ആറ്റുമണലിനു പൊതുമരാമത്തു വകുപ്പു നിർദേശിക്കുന്ന വിലയാണു ജലവിഭവ വകുപ്പു നിശ്ചയിച്ചു നൽകിയതെന്നും ചീഫ് എൻജിനീയർ മന്ത്രി മാത്യു ടി.തോമസിനു റിപ്പോർട്ട് നൽകി. ഇവിടെയാണ് കള്ളക്കളി ഉള്ളത്.
മണ്ണിന് അമിതവില ഈടാക്കിയത് എന്തുകൊണ്ടാണെന്നു അന്വേഷിക്കാനാണു നിർദ്ദേശം. ആഴം കൂട്ടിയ മണ്ണിനു നേരത്തെ കോടിയോളം രൂപയാണു വില നിശ്ചയിച്ചത്. ഈ വിലയ്ക്ക് ആരും ലേലം എടുക്കാൻ തയാറായില്ല. വില അധികമാണെന്നു പരാതി ലഭിച്ചതോടെ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഉൾപ്പെടുന്ന അഞ്ചംഗ സമിതിയെ മണ്ണിന്റെ വില കണക്കാക്കാൻ ജില്ലാ കലക്ടർ നിയോഗിച്ചു. ജിയോളജിസ്റ്റ് അടക്കമുള്ള സംഘം ഖനനം ചെയ്ത മണ്ണുനിക്ഷേപം പരിശോധിച്ചു. 40% മണലും 60% ചെളിയും മണൽക്കൂമ്പാരത്തിൽ ഉണ്ടെന്നാണു വിദഗ്ധ സംഘത്തിന്റെ നിഗമനം. ഈ സാഹചര്യത്തിൽ പുഴമണലിനു പൊതുമരാമത്ത് വകുപ്പ് ഈടാക്കുന്ന ഘനമീറ്ററിനു 426 രൂപ എന്ന നിരക്കിൽ വില നിശ്ചയിച്ചു നൽകി.
36 ലക്ഷം രൂപയ്ക്കു മണൽ ലേലം ചെയ്യാനാണു വിദഗ്ധ സമിതി ശുപാർശ ചെയ്തത്. ഈ തുകയ്ക്കും മണൽ ഏറ്റെടുക്കാൻ ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. ലേക്ക് പാലസ് റിസോർട്ടിന്റെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു മന്ത്രി ഇ.ചന്ദ്രശേഖരനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ട്. വിജിലൻസ് അന്വേഷണത്തിൽ ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് ബുധനാഴ്ച മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും നേരിട്ടു കണ്ടു കത്തു നൽകും. റിസോർട്ടുമായി ബന്ധപ്പെട്ടു നഗരസഭയിലുണ്ടായിരുന്ന ഫയലുകൾ അപ്രത്യക്ഷമായ സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന നാലു ജീവനക്കാരെ ചുമതലയിൽനിന്നു മാറ്റിനിർത്തി. ഇവർക്കെതിരെ വകുപ്പുതലത്തിൽ നടപടിയെടുക്കാൻ തദ്ദേശ വകുപ്പിനു നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകി.
ലേക് പാലസ് റിസോർട്ടിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ നഗരസഭ റവന്യു വിഭാഗത്തിനു നിർദ്ദേശം നൽകി. നിലവിൽ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നികുതിയല്ല ലേക്ക് പാലസ് നഗരസഭയ്ക്കു നൽകുന്നത്. ഓരോ കെട്ടിടത്തിന്റെയും അളവു കൃത്യമായി പരിശോധിച്ച് ഏതെങ്കിലും വിധത്തിൽ അനധികൃതമായി നിർമ്മിച്ചതാണോയെന്നു പരിശോധിക്കാൻ നഗരസഭ എൻജിനീയറിങ് വിഭാഗത്തിനും നിർദ്ദേശം നൽകി. അങ്ങനെ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കുരുക്ക് മുറുകുകയാണ്.