- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനേയും തോമസ് ചാണ്ടിയെ മന്ത്രിയാക്കി നിലനിർത്താനുറച്ച് സി.പി.എം; ഹൈക്കോടതിയിൽ കേസ് വാദിക്കാൻ സിപിഐ അഭിഭാഷകൻ എത്തില്ലെന്ന് ഉറപ്പാക്കി കരുനീക്കം; അഡീഷണൽ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കിയത് റവന്യൂമന്ത്രി അറിയാതെ; ശതകോടീശ്വരന്റെ കൈയേറ്റത്തിന് നിയമസാധുതയുണ്ടാക്കാനും കരുനീക്കം; ഗതാഗതമന്ത്രിയെ പിണറായിയും കൈവിടുന്നില്ല
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നതിൽനിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി.) രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി. പി.ഐ. നോമിനിയായിരുന്നു രഞ്ജിത് തമ്പാൻ. തോമസ് ചാണ്ടിക്ക് താൽപ്പര്യമുള്ള ആളെ നിയമിക്കാനാണ് ഇതെന്നാണ് സൂചന. തോമസ് ചാണ്ടി കൈയേറ്റം നടത്തിയെന്നും നടപടിയെടുക്കണമെന്നും സിപിഐ നേതാവ് കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം. കോടതിയിൽ വിധി എതിരായാൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇടപെടൽ. മാർത്താണ്ഡം കായൽനിലവും മിച്ചഭൂമിയുംകൈയേറി നികത്തിയത് സത്യപ്രതിജ്ഞ ചെയ്ത ശേഷമാണെന്നു കണ്ടെത്തിയതോടെ മന്ത്രി തോമസ് ചാണ്ടിക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കായലിൽ 26 ലോഡ് മണ്ണിറക്കി പുറമ്പോക്കടക്കം നികത്തി. കാർഷിക ആവശ്യത്തിന്
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിൽ സർക്കാരിനുവേണ്ടി ഹാജരാകുന്നതിൽനിന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി.) രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി. പി.ഐ. നോമിനിയായിരുന്നു രഞ്ജിത് തമ്പാൻ. തോമസ് ചാണ്ടിക്ക് താൽപ്പര്യമുള്ള ആളെ നിയമിക്കാനാണ് ഇതെന്നാണ് സൂചന. തോമസ് ചാണ്ടി കൈയേറ്റം നടത്തിയെന്നും നടപടിയെടുക്കണമെന്നും സിപിഐ നേതാവ് കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം. കോടതിയിൽ വിധി എതിരായാൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഇടപെടൽ.
മാർത്താണ്ഡം കായൽനിലവും മിച്ചഭൂമിയുംകൈയേറി നികത്തിയത് സത്യപ്രതിജ്ഞ ചെയ്ത ശേഷമാണെന്നു കണ്ടെത്തിയതോടെ മന്ത്രി തോമസ് ചാണ്ടിക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കായലിൽ 26 ലോഡ് മണ്ണിറക്കി പുറമ്പോക്കടക്കം നികത്തി. കാർഷിക ആവശ്യത്തിന് നൽകിയ ഭൂമിയും തോമസ് ചാണ്ടി വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ കളക്ടർ ചൂണ്ടിക്കാട്ടുന്നു. മാർത്താണ്ഡം കായലിൽ അനധികൃതമായി സർക്കാർ ഭൂമി കൈയേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി ഉയർന്നത് മെയ് 24നാണ്. കളക്ടറുടെ റിപ്പോർട്ടിനൊപ്പം സിപിഐക്കാരനായ അഡ്വക്കേറ്റ് സർക്കാരിനായി ഹാജരായാൽ വിധി തോമസ് ചാണ്ടിക്ക് എതിരാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രഞ്ജിത് തമ്പാനെ മാറ്റുന്നത്.
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഗൗരവമായ കേസുകളിൽ എ.എ.ജി.യാണ് ഹാജരാകാറുള്ളത്. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്തംഗം നൽകിയ കേസിൽ ഹൈക്കോടതി റവന്യൂ വകുപ്പിന്റെ നിലപാട് ആരാഞ്ഞിരുന്നു. കൈയേറ്റം സ്ഥിരീകരിക്കുന്ന കളക്ടറുടെ റിപ്പോർട്ട് വകുപ്പ് ഹൈക്കോടതിയിൽ നൽകി. കേസ് പരിഗണിക്കുമ്പോൾ സർക്കാർഭാഗം നിർണായകമാണെന്നിരിക്കേ എ.എ.ജി.യെ ഒഴിവാക്കിയതിനുപിന്നിൽ ദുരൂഹതയുണ്ടെന്നാണ് വിമർശനം. കളക്ടറുടെ റിപ്പോർട്ടുപ്രകാരം കായലും പുറമ്പോക്കും കൈയേറിയതിന് ക്രിമിനൽ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ഇത്രയും കടുത്തനിലപാട് കോടതിയിൽ വരേണ്ടെന്നാണ് സർക്കാർ താത്പര്യടുന്നതെന്ന് സിപിഐ. വൃത്തങ്ങൾ ആരോപിക്കുന്നു.
ഹരിത ട്രിബ്യൂണലിലെ മൂന്നാർ കേസിൽ രഞ്ജിത് തമ്പാനെ ഒഴിവാക്കാൻ ശ്രമമുണ്ടായിരുന്നു. സിപിഐ. പ്രതിഷേധം ഉയർത്തിയപ്പോൾ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഎമ്മിന്റെ കർഷകസംഘടനയെ കക്ഷിചേർക്കുകയായിരുന്നു. അതിനിടെ മന്ത്രി തോമസ് ചാണ്ടി ചെയർമാനായ ലേക് പാലസ് റിസോർട്ടിനുവേണ്ടി അരയേക്കർ നിലം നികത്തിയതായി അമ്പലപ്പുഴ ഭൂരേഖാ തഹസിൽദാർ കണ്ടെത്തി. 2014നുശേഷം മൂന്നുവർഷത്തിനുള്ളിലാണ് നികത്തൽ നടത്തിയിരിക്കുന്നത്. പാർക്കിങ്ങിനുള്ള സ്ഥലമൊരുക്കാനായിരുന്നു നികത്തൽ.
ഭൂരേഖാ തഹസിൽദാരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകിയതെന്ന് ഇതോടെ വ്യക്തമായി. തോമസ് ചാണ്ടി നിലംനികത്തിയതായി വ്യക്തമാക്കുന്നതായിരുന്നു കളക്ടറുടെ റിപ്പോർട്ട്.
ഈ മാസം 14നും കഴിഞ്ഞ മാസം 11നുമാണ് ഭൂരേഖാ തഹസിൽദാർ ലേക് പാലസ് റിസോർട്ടിന്റെ നിലംനികത്തൽ സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. റിസോർട്ടിന് മുന്നിലെ നിലം നികത്തരുതെന്ന് 2014ൽ അന്നത്തെ ജില്ലാ കളക്ടർ എൻ.പത്മകുമാർ ഉത്തരവ് നൽകിയിരുന്നു. ആ ഉത്തരവ് ലംഘിച്ചാണ് മൂന്നുവർഷത്തിനുള്ളിൽ അര ഏക്കറോളം നികത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
രണ്ട് റീസർവേ നമ്പരുകളിൽപ്പെട്ട ഈ ഭൂമി രേഖകൾപ്രകാരം ഇപ്പോൾ പുരയിടമായാണ് കാണുന്നത്. എന്നാൽ, മുൻ സർവേപ്രകാരം ഇത് നിലംതന്നെയാണെന്ന് ഭൂരേഖാ തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു. വാട്ടർ വേൾഡ് ടൂറിസം കമ്പനി എം.ഡി. എൻ.എസ്.മാത്യുവിന്റെ രണ്ടര ഹെക്ടർ ഭൂമി നിലവിലെ രേഖകൾപ്രകാരം പുരയിടമാണ്. എന്നാൽ, മുൻ രേഖകൾപ്രകാരം നിലമാണ്. ഇപ്പോഴിത് കുളമായും നിലമായും കാണുന്നുണ്ട്. ഈ സ്ഥലം നികത്തിയത് നെൽവയൽസംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷമാണോയെന്ന് തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നില്ല.
കൈനകരി വടക്ക് പഞ്ചായത്തംഗം ബി.കെ. വിനോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ വില്ലേജ് ഓഫീസർക്കാണ് കൈയേറ്റം ബോധ്യപ്പെട്ടത്. തുടർന്ന് സ്റ്റോപ്പ് മെമോ നൽകി. കർഷകർക്ക് സർക്കാർ നൽകിയ മിച്ചഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലെ ഒന്നരമീറ്റർ വഴിയും സർക്കാർ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തി. അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തിയില്ലെങ്കിൽ സർക്കാർ ഭൂമി നഷ്ടപ്പെടുമെന്നും നിർമ്മാണം നടത്തുകയാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ഉദ്ദേശ്യമെന്നും വില്ലേജോഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. എന്നാൽ യാതൊരു നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് മന്ത്രി കൈയേറിയ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കണമെന്നും സർവേ നടത്തി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മന്ത്രിയുടെ അനധികൃത നിലം നികത്തലിനെതിരെ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. ചാണ്ടി ഡയറക്ടറായ വാട്ടർവേൾഡ് കമ്പനി നികത്തിയ മാർത്താണ്ഡം കായൽനിലത്തെ മണ്ണ് തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടില്ല.
ഭൂസംരക്ഷണ നിയമത്തിൽ 2009ലെ ഭേദഗതി അനുസരിച്ച് സർക്കാർ ഭൂമി കൈയേറുന്നതോ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്.