- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയർ ജഡ്ജിയെ മറികടന്ന് ജൂനിയർ ജഡ്ജി നിലപാട് അടിച്ചേൽപ്പിച്ചു; തന്റെ രാജി ആഗ്രഹിച്ച് മനപ്പൂർവ്വം പരാമർശങ്ങൾ നടത്തി; ഇനിയുള്ള കേസുകളിൽ നീതി പ്രതീക്ഷിക്കുന്നില്ല; വിധി പ്രഖ്യാപിച്ച ജഡ്ജിയേയും വിടാതെ കുവൈറ്റ് ചാണ്ടി
കൊച്ചി: ഹൈക്കോടതിയിൽ തനിക്കെതിരെ നിലവിലുള്ള ഹർജികൾ കേൾക്കാൻ പുതിയ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുന്മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനു പരാതി നൽകിയത് വിധി പറഞ്ഞ ജഡ്ജിയെ കടന്നാക്രമിച്ച്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ, തനിക്കെതിരായ മറ്റു ഹർജികൾ പരിഗണിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ ആവശ്യം. തനിക്കെതിരെ രണ്ടു ഹർജി കൂടി നിലവിലുണ്ടെന്നും ഈ ജഡ്ജി ഉൾപ്പെട്ട ബെഞ്ച് കേസ് കേട്ടാൽ നീതി കിട്ടുമോ എന്ന് ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഈ ജഡ്ജി അഭിഭാഷകനായിരിക്കെ, ഹൈക്കോടതിയിൽ മാത്തൂർ ദേവസ്വവുമായുള്ള കേസിൽ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഹാജരായിട്ടുണ്ടെന്നു തോമസ് ചാണ്ടി പറയുന്നു. 'കലക്ടറുടെ റിപ്പോർട്ടിനെതിരായ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ സീനിയർ ജഡ്ജിയെ മറികടന്ന് ഈ ജൂനിയർ ജഡ്ജി നിലപാട് അടിച്ചേൽപിക്കുകയായിരുന്നു. വാദങ്ങൾ ശരിയായി പരിഗണിച്ചില്ല. മന്ത്രിപദവിയിൽനിന്നു രാജിവയ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു നടപടികൾ. ഹർജി നിലനിൽക്കില്ലെന്നു പറഞ്ഞു തീർപ്പ

കൊച്ചി: ഹൈക്കോടതിയിൽ തനിക്കെതിരെ നിലവിലുള്ള ഹർജികൾ കേൾക്കാൻ പുതിയ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുന്മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനു പരാതി നൽകിയത് വിധി പറഞ്ഞ ജഡ്ജിയെ കടന്നാക്രമിച്ച്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ, തനിക്കെതിരായ മറ്റു ഹർജികൾ പരിഗണിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ ആവശ്യം. തനിക്കെതിരെ രണ്ടു ഹർജി കൂടി നിലവിലുണ്ടെന്നും ഈ ജഡ്ജി ഉൾപ്പെട്ട ബെഞ്ച് കേസ് കേട്ടാൽ നീതി കിട്ടുമോ എന്ന് ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
ഈ ജഡ്ജി അഭിഭാഷകനായിരിക്കെ, ഹൈക്കോടതിയിൽ മാത്തൂർ ദേവസ്വവുമായുള്ള കേസിൽ തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഹാജരായിട്ടുണ്ടെന്നു തോമസ് ചാണ്ടി പറയുന്നു. 'കലക്ടറുടെ റിപ്പോർട്ടിനെതിരായ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിച്ചപ്പോൾ സീനിയർ ജഡ്ജിയെ മറികടന്ന് ഈ ജൂനിയർ ജഡ്ജി നിലപാട് അടിച്ചേൽപിക്കുകയായിരുന്നു. വാദങ്ങൾ ശരിയായി പരിഗണിച്ചില്ല. മന്ത്രിപദവിയിൽനിന്നു രാജിവയ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു നടപടികൾ. ഹർജി നിലനിൽക്കില്ലെന്നു പറഞ്ഞു തീർപ്പാക്കി. തീരുമാനം നീതിപൂർവകമായിരുന്നില്ല.' പരാതിയിൽ ആരോപിക്കുന്നു.
തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കെതിരെ നിയമലംഘനം ആരോപിച്ചു തൃശൂരിലെ സി.പി.എം നേതാവ് ടി.എൻ. മുകുന്ദൻ, ആലപ്പുഴ കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ് എന്നിവർ നൽകിയ ഹർജികളാണു കോടതിയിലുള്ളത്. തനിക്കെതിരെ രണ്ടു ഹർജി കൂടി നിലവിലുണ്ടെന്നും ഈ ജഡ്ജി ഉൾപ്പെട്ട ബെഞ്ച് കേസ് കേട്ടാൽ നീതി കിട്ടുമോ എന്ന് ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ കേസിൽ നിന്ന് ജഡ്ജി സ്വയം പിന്മാറുമെന്നാണ് തോമസ് ചാണ്ടിയുടെ പ്രതീക്ഷ.
സർക്കാരിനെതിരെ മന്ത്രി ഹർജി നൽകിയതു മന്ത്രിസഭാ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണമെന്നായിരുന്നു കോടതിയുടെ പരമാർശം. മന്ത്രിക്കു സ്വന്തം സർക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കിൽ, അതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. ദന്തഗോപുരങ്ങളിൽ ഇരുന്നു നിയമപരിഹാരത്തിനു ശ്രമിക്കരുത്.
സാധാരണ പൗരന്റെ നിലയിലേക്ക് ഇറങ്ങി വന്നിട്ട് അതിനു ശ്രമിക്കാം. മന്ത്രി സർക്കാരിനെതിരെ ഹർജി നൽകിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ല-തുടങ്ങിയ പരാമർശങ്ങളാണ് കോടതി നടത്തിയത്. ഇതാണ് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ജഡ്ജിയെ മുൻ മന്ത്രി പ്രതിക്കൂട്ടിൽ നിർത്തുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.

