- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസ്ഥാനം രാജിവച്ച ഉടൻ നാടുവിട്ട തോമസ് ചാണ്ടി പിന്നെ തിരിച്ചുവന്നേയില്ല; പാർട്ടി യോഗങ്ങളിൽ നേതാവില്ലാത്തതിന്റെ പേരിൽ തർക്കങ്ങൾ ഏറെ; ശശീന്ദ്രന്റെ പേരിലുള്ള കേസുകൾ തീർത്ത് മന്ത്രിയാകാനുള്ള നീക്കത്തിനെതിരെ ചാണ്ടിയുടെ അനുയായികൾ; മണ്ഡലത്തിൽ എത്താതെ വിദേശത്തിരുന്ന ബിസിനസ്സ് സാമ്രാജ്യം നോക്കുന്ന എംഎൽഎയ്ക്കെതിരെ നാട്ടുകാരും
കൊച്ചി: എൻസിപിയിൽ പ്രതിഷേധം ശക്തമാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി എൻ.സി.പിയുടെ പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിൽ പാർട്ടിയിൽ പ്രതിഷേധം ശക്തമാണ്. തോമസ് ചാണ്ടിയെന്ന കുവൈറ്റ് ചാണ്ടിയെ കുട്ടനാട്ടുകാർക്കും കിട്ടാനില്ല. ഇതിൽ നാട്ടുകാരും അമർഷത്തിൽ. ഇതോടെ തോമസ് ചാണ്ടിയുടെ വിദേശ വാസം വീണ്ടും ചർച്ചയാവുകായണ്. ലേക് റിസോർട്ടിലെ കൈയേറ്റത്തിൽ മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടി വിദേശത്തേക്ക് പോയതാണ്. എവിടെയാണ് ഉള്ളതെന്ന് പോലും ആർക്കും അറിയില്ല. ചിലർ പറയുന്നു അമേരിക്കയിൽ ചികിൽസയിലാണെന്ന്. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് കുവൈറ്റിലാണ് ചാണ്ടിയുള്ളത്. ബിസിനസ് താൽപ്പര്യങ്ങളാണ് ഇതിന് കാരണമെന്നും പറയുന്നു. അമർഷം. എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് വഴിതുറക്കുന്ന കോടതിവിധി വരാനിരിക്കെ, ചേർന്ന പാർട്ടിയുടെ നിർണായക ജനറൽബോഡി യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തില്ല. പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടു നേതാക്കളും നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണ് രണ്ടാംനിര നേതാക്കൾ. ശനിയാഴ്ച കൊ
കൊച്ചി: എൻസിപിയിൽ പ്രതിഷേധം ശക്തമാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി എൻ.സി.പിയുടെ പ്രധാനപ്പെട്ട യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നതിൽ പാർട്ടിയിൽ പ്രതിഷേധം ശക്തമാണ്. തോമസ് ചാണ്ടിയെന്ന കുവൈറ്റ് ചാണ്ടിയെ കുട്ടനാട്ടുകാർക്കും കിട്ടാനില്ല. ഇതിൽ നാട്ടുകാരും അമർഷത്തിൽ. ഇതോടെ തോമസ് ചാണ്ടിയുടെ വിദേശ വാസം വീണ്ടും ചർച്ചയാവുകായണ്. ലേക് റിസോർട്ടിലെ കൈയേറ്റത്തിൽ മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടി വിദേശത്തേക്ക് പോയതാണ്. എവിടെയാണ് ഉള്ളതെന്ന് പോലും ആർക്കും അറിയില്ല.
ചിലർ പറയുന്നു അമേരിക്കയിൽ ചികിൽസയിലാണെന്ന്. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് കുവൈറ്റിലാണ് ചാണ്ടിയുള്ളത്. ബിസിനസ് താൽപ്പര്യങ്ങളാണ് ഇതിന് കാരണമെന്നും പറയുന്നു. അമർഷം. എ.കെ. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന് വഴിതുറക്കുന്ന കോടതിവിധി വരാനിരിക്കെ, ചേർന്ന പാർട്ടിയുടെ നിർണായക ജനറൽബോഡി യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തില്ല. പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടു നേതാക്കളും നഷ്ടപ്പെടുത്തിയതിന്റെ അമർഷത്തിലാണ് രണ്ടാംനിര നേതാക്കൾ.
ശനിയാഴ്ച കൊച്ചിയിൽ ചേർന്ന സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ നിന്ന് 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും വിട്ടുനിന്നു.മന്ത്രിസ്ഥാനം ഒഴിഞ്ഞ തോമസ് ചാണ്ടി ആഴ്ചകളായി കേരളത്തിലില്ല. രാജിക്ക് തൊട്ടുപിന്നാലെ കുവൈത്തിലേക്ക് പോയ അദ്ദേഹം പാർട്ടിനേതൃത്വവും അണികളുമായും കാര്യമായി ബന്ധപ്പെടുന്നില്ലെന്നാണ് പാർട്ടിക്കാർ പറയുന്നത്. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ അനിശ്ചിതമായി മാറിനിൽക്കുന്നത് എംഎൽഎ. എന്ന നിലയിൽ കുട്ടനാട്ടുകാരോട് ചെയ്യുന്ന അനീതി കൂടിയാണെന്ന് എൻസിപിയിലെ ശശീന്ദ്രൻ പക്ഷം വാദമുയർത്തുന്നു.
ജനറൽ ബോഡി യോഗത്തിൽ അസ്വാഭാവികമായ പലതും നടന്നു. പാർട്ടി നേതൃനിരയിൽ തോമസ് ചാണ്ടി വിഭാഗവും ശശീന്ദ്രൻ വിഭാഗവും ഉണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പ്രവർത്തന റിപ്പോർട്ടിൽ നടത്തിയ പരാമർശം എതിർപ്പിന് ഇടയാക്കി. പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കേണ്ടതിനു പകരം ചേരിതിരിവ് ഉറപ്പിക്കുന്ന പരാമർശം സംസ്ഥാന പ്രസിഡന്റ് നടത്തിയത് ശശീന്ദ്രൻകൂടി പങ്കെടുത്ത യോഗത്തിലായിരുന്നു. ഉഴവൂർ വിജയന്റെ മരണത്തിനുശേഷം പാർട്ടി കേരള ഘടകത്തിലുണ്ടായ ഭിന്നിപ്പ് ഇതോടെ കൂടുതൽ പ്രകടമായി.
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം അട്ടിമറിക്കാൻ തോമസ് ചാണ്ടി പക്ഷം നീക്കം നടത്തുന്നതായും ആരോപണമുണ്ട്. മംഗളം ഹണിട്രാപ്പിൽ ശശീന്ദ്രന് അനുകൂലമായി ഉടൻ കോടതി വിധി വരുമെന്നാണ് ഒരുപക്ഷത്തിന്റെ പ്രതീക്ഷ. ഇതിനിടെയാണ് തോമസ് ചാണ്ടി കേരളത്തിൽ നിന്ന് മാറി നിൽക്കുന്നത്. ഇനി തോമസ് ചാണ്ടി രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന പ്രചരണവും ശക്തമാണ്.