- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ കായല് കായല് എന്ന് കേട്ടപ്പോൾ കൊച്ചൻ വിചാരിച്ചു മറ്റേ കായലുപോലുള്ള കായലാണെന്ന്; അടിയന്തിര പ്രമേയം അവതരിപ്പിച്ച കൊച്ചന് അത് കൃഷിചെയ്യുന്ന കായലാണെന്ന് അറിയില്ലായിരുന്നു; അന്ധൻ ആനയെ കണ്ടതുപോലെ ചെന്നിത്തല ഇത് ഏറ്റുപിടിച്ചു: തനിക്കെതിരെ ഒരു തെളിവെങ്കിലും ഉണ്ടോയെന്ന് പ്രതിപക്ഷത്തേയും ഏഷ്യാനെറ്റിനേയും കാനത്തിനെ മുന്നിലിരുത്തി വെല്ലുവിളിച്ച് തോമസ് ചാണ്ടി
ആലപ്പുഴ: കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ ജനജാഗ്രതായാത്രയ്ക്ക് ആലപ്പുഴ പൂപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ ഏഷ്യാനെറ്റിനേയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. ചടങ്ങിൽ അധ്യക്ഷനായിരുന്നു തോമസ് ചാണ്ടി. തനിക്കെതിരെ ബോധപൂർവമായാണ് ഏഷ്യാനെറ്റ് കായൽ കയ്യേറിയെന്ന പ്രചരണം തുടങ്ങിയതെന്നും അടിയന്തിരപ്രമേയമായി നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ച പ്രതിപക്ഷത്തിന് ഇത് തെളിയിക്കാൻ കഴിയമോ എന്നും വെല്ലുവിളിച്ചുകൊണ്ടായിരുന്നു തോമസ് ചാണ്ടിയുടെ പ്രസംഗം. സിപിഐ കയ്യാളുന്ന റവന്യൂ വകുപ്പിൽ നിന്ന് തോമസ് ചാണ്ടിക്കെതിരെ ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം നയിക്കുന്ന യാത്രയിൽ തോമസ് ചാണ്ടി അധ്യക്ഷനായി എത്തുന്നതും കാനത്തെ വേദിയിലിരുത്തി കൊണ്ടുതന്നെ തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്ന് വെല്ലുവിളിക്കുന്നതും. കോടിയേരി നയിക്കുന്ന വടക്കൻ മേഖലാ ജാഥയിൽ നിന്ന് അടുത്തിടെ ആരോപണ വിധേയനായ എംഎൽഎ അൻവറിനെ മാറ്റി നിർത്തിയിരുന്നു സി.പി.എം. എന്നാൽ ഇപ്പോൾ
ആലപ്പുഴ: കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ ജനജാഗ്രതായാത്രയ്ക്ക് ആലപ്പുഴ പൂപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ ഏഷ്യാനെറ്റിനേയും പ്രതിപക്ഷത്തെയും വെല്ലുവിളിച്ച് മന്ത്രി തോമസ് ചാണ്ടി. ചടങ്ങിൽ അധ്യക്ഷനായിരുന്നു തോമസ് ചാണ്ടി. തനിക്കെതിരെ ബോധപൂർവമായാണ് ഏഷ്യാനെറ്റ് കായൽ കയ്യേറിയെന്ന പ്രചരണം തുടങ്ങിയതെന്നും അടിയന്തിരപ്രമേയമായി നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ച പ്രതിപക്ഷത്തിന് ഇത് തെളിയിക്കാൻ കഴിയമോ എന്നും വെല്ലുവിളിച്ചുകൊണ്ടായിരുന്നു തോമസ് ചാണ്ടിയുടെ പ്രസംഗം.
സിപിഐ കയ്യാളുന്ന റവന്യൂ വകുപ്പിൽ നിന്ന് തോമസ് ചാണ്ടിക്കെതിരെ ശക്തമായ നീക്കം നടക്കുന്നതിനിടെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം നയിക്കുന്ന യാത്രയിൽ തോമസ് ചാണ്ടി അധ്യക്ഷനായി എത്തുന്നതും കാനത്തെ വേദിയിലിരുത്തി കൊണ്ടുതന്നെ തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ എന്ന് വെല്ലുവിളിക്കുന്നതും. കോടിയേരി നയിക്കുന്ന വടക്കൻ മേഖലാ ജാഥയിൽ നിന്ന് അടുത്തിടെ ആരോപണ വിധേയനായ എംഎൽഎ അൻവറിനെ മാറ്റി നിർത്തിയിരുന്നു സി.പി.എം. എന്നാൽ ഇപ്പോൾ അതിലും വലിയ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ ആലപ്പുഴയിലെ തെക്കൻ മേഖലാ ജാഥയിൽ പങ്കെടുപ്പിച്ചതും ചർച്ചയായിട്ടുണ്ട്.
എതിരാളികൾക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള തോമസ് ചാണ്ടിയുടെ പ്രസംഗം ഇപ്രകാരം: എനിക്കെതിരെ ഇങ്ങനെയൊരു അറ്റാക്ക് വരാൻ തുടങ്ങിയത് എങ്ങനെയെന്ന് ആദ്യം പിടികിട്ടിയില്ല. പിന്നാ മനസ്സിലായത് ഏഷ്യാനെറ്റിന്റെ ഉന്നതനാണ് പിന്നിലെന്ന്. ഈ ഉന്നതനായ ഉദ്യോഗസ്ഥന്റെ പിതാവിന്റെ സഹോദരൻ കെഎസ്ആർടിസിയിലെ ജോയിന്റ് കൗൺസിൽ മെമ്പറാണ്. കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ രണ്ട് വക്കീൽ മാരുണ്ട്. അത് കോൺഗ്രസ് വച്ച ചാക്കോയെ മാറ്റി എനിക്ക് മുമ്പുള്ള ശശീന്ദ്രൻ വച്ചതാണ്.
ഞാൻ സത്യപ്രതിജ്ഞ ചെയ് ആഴ്ചതന്നെ രാജമാണിക്യം എന്നുപറയുന്ന എംഡി ഞാൻപോലും അറിയാതെ തന്നെ അദ്ദേഹത്തെ പിരിച്ചുവിട്ട് പിസി ചാക്കോയെ തിരിച്ചുകൊണ്ടുവന്നു. മനസാ വാചാ കർമ്മണ ഞാൻ അറിഞ്ഞതല്ല ഇക്കാര്യം. കസേരയിലോട്ട് കേറി സ്റ്റാൻഡിങ് കൗൺസിൽ എന്താണെന്ന് പഠിക്കുന്നതിന് മുമ്പ് ഉണ്ടായ സംഭവമാണ്. ആരോ ചെന്ന് പറഞ്ഞുകൊടുത്തു തോമസ് ചാണ്ടിയാണ് ഇത് ചെയ്തതെന്ന്. എങ്കിൽ ഒരു പാഠം പഠിപ്പിച്ചിട്ടേ ഉള്ളൂ എന്നും പറഞ്ഞ് ഇതോടെ ഇറങ്ങുകയാണ് ആക്ഷേപവുമായി. ആ പാഠം ഞാൻ പഠിച്ചോണ്ടിരിക്കുകയാണ്.
ഞാൻ അടിയുറച്ച ദൈവവിശ്വാസിയാണ്. ഇതെല്ലാം നന്മയ്ക്കായി തിരിഞ്ഞുവരാൻ പോകുന്നു. കേരള നിയമസഭയിൽ ഒരു അടിയന്തിര പ്രമേയവുമായി ഒരു യുഡിഎഫുകാരൻ വന്നു. മുഖ്യമന്ത്രി ചോദിച്ചു മറുപടി പറയാമോ എന്ന്. പറയാമെന്നായി ഞാൻ. മുഖ്യമന്ത്രി ചോദിച്ചു കുറിച്ചുവച്ചിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു. മുഖ്യമന്ത്രീ...കുറിച്ചൊന്നും വയ്ക്കണ്ടാ ഹൃദയത്തീന്നാണ് ഞാൻ സംസാരിക്കുന്നതെന്ന്. ഞാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അത് നിങ്ങൾ ഇതുവരെ ഏറ്റെടുത്തിട്ടുണ്ടോ. രമേശ് ചെന്നിത്തലയുടെ മുഖത്തുനോക്കിയാണ് ഞാൻ പറഞ്ഞത്.
പ്രതിപക്ഷനേതാവേ.. അങ്ങ് മിടുക്കന്മാരായ ഏഴെട്ടുപേരുമായി പുന്നമടക്കായലിൽ വരണം. എന്നിട്ട് കളക്ടർമാരേം തഹസിൽദാർമാരേയും പഴയവരേയും ഒക്കെ വിളിക്കുക.. ഞാനും വരാം.. എവിടെയാണ് തോമസ്ചാണ്ടി ഒരുസെന്റ് കായൽ കയ്യേറിയതെന്ന് കാണിച്ചുതരാമെങ്കിൽ മന്ത്രിസ്ഥാനമല്ല.. എംഎൽഎ സ്ഥാനംവരെ രാജിവയ്ച്ച വീട്ടിൽ പോകാമെന്ന് അന്ന് പ്രതിപക്ഷത്തിന്റെ മുഖത്തുനോക്കിയാണ് വെല്ലുവിളിച്ചത്. ഇന്നുവരെ അത് ഏറ്റെടുക്കാൻ അവർക്ക് ധൈര്യമുണ്ടായിട്ടില്ല. ഇനിയും ഞാൻ വെല്ലുവിളിക്കുന്നു. - തോമസ് ചാണ്ടി പറഞ്ഞു. ആ റിപ്പോർട്ടുവന്നു.. ഈ റിപ്പോർട്ടുവന്നു.. മറ്റേ റിപ്പോർട്ടുവന്നു എല്ലാം ചുമ്മാതല്ലേ - സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സാക്ഷിനിർത്തി ചാണ്ടി ചോദിച്ചു.
പാലക്കാട്ടുകാരൻ ഒരു കൊച്ചനാ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. നല്ല ചെറുക്കനാ.. ആ കൊച്ചൻ വേമ്പനാട്ടുകായലും മാർത്താണ്ഡം കായലുമൊന്നും കണ്ടിട്ടില്ല. അന്ധൻ ആനയെ കണ്ട പോലെ. ഈ കായല് കായല് എന്ന കേട്ടപ്പോൾ വിചാരിച്ചു മറ്റേ കായലുപോലുള്ള കായലാണെന്ന്. അത് അറുന്നൂറ് വീട്ടുകാര് കൃഷിചെയ്യുന്ന കായലാണെന്നും 25 കൊല്ലം മുമ്പ് ഗവൺമെന്റ് പതിച്ചുകൊടുത്തതാണെന്നും എന്റെ സഹപ്രവർത്തകനായ എംഎൽഎയ്ക്ക് അറിയുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും നിങ്ങളുടെ അറിവിലേക്കായി പറഞ്ഞെന്നേയുള്ളൂ. എനിക്കെതിരെ ഒരു ചെറുവിരലനക്കാൻ ഒരു അന്വേഷണ സംഘത്തിനും കഴിയില്ല. വീണ്ടും വീണ്ടും അക്കാര്യം ഉറക്കെപ്പറയുകയാണ് ഞാൻ - തോമസ് ചാണ്ടി വികാരനിർഭരനായി പറഞ്ഞുനിർത്തി.
ഇതോടെ സി.പി.എം പൂർണമായും തനിക്കൊപ്പമാണെന്ന് വ്യക്തമായി ധാരണ നൽകിക്കൊണ്ടാണ് മന്ത്രി പ്രസംഗിച്ചതെന്ന വിലയിരുത്തലാണ് ഉയരുന്നത്. സിപിഐക്ക് ചാണ്ടിയോടും ചാണ്ടിയുടെ കയ്യേറ്റ വിഷയത്തിലെ കേസിൽ അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടുകളോടും എതിർപ്പുണ്ടെന്ന സൂചന നൽകിയാണ് സിപിഐ പ്രതികരിക്കുന്നത്. അതിനാൽ തന്നെ കാനത്തെ വേദിയിലിരുത്തി ചാണ്ടി നടത്തിയ വെല്ലുവിളി കോൺഗ്രസ്സിനോട് മാത്രമല്ല, മറിച്ച് സിപിഐയോടും കൂടി നടത്തിയ വെല്ലുവിളിയായി മാറി.