- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇതുവരെയെടുത്ത കർശനമായ നിർദ്ദേശം പാർട്ടിക്ക് ആവശ്യത്തിന് ഗുണം ചെയ്തു; ഇനി പിടിവാശി തുടർന്ന് സിപിഎമ്മിനെ വെറുപ്പിക്കേണ്ട; തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ തന്ത്രപരമായി പിന്നോട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ മൗനം തന്നെ വിജയിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസിൽ ഹൈക്കോടതിയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ(എ.എ.ജി.) രഞ്ജിത് തമ്പാൻ തന്നെ ഹാജരാകണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യത്തിൽ നിന്ന് സിപിഐ. പിന്മാറും. ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ചർച്ചകൾ പോകാതിരിക്കാനാണ് ഇത്. കേസിൽ കോടതിയിൽ സർക്കാരിനു വേണ്ടി ആരു ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന എ.ജി.യുടെ ഓഫീസ് നൽകിയിരുന്നു. വിഷയത്തിൽ പിണറായി ഇടപെട്ടതുമില്ല. ഈ പശ്ചാത്തലത്തിലാണ് സിപിഐ.യുടെ തന്ത്രപരമായ പിന്മാറ്റം. അല്ലാത്ത പക്ഷം പാർട്ടിക്ക് നാണക്കേടാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചറിയുന്നു. സി.പി.എം തീരുമാനങ്ങളെ പലപ്പോഴും സിപിഐ ചോദ്യം ചെയ്തു. മൂന്നാർ അടക്കമുള്ള വിഷയങ്ങളിലും ഇതുണ്ടായി. ഇതെല്ലാം പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തി. തോമസ് ചാണ്ടി വിഷയത്തിലും പൊതു സമൂഹം സിപിഐ നിലപാടുകളെ പിന്തുണച്ചു. അതിനാൽ തന്ത്രപരമ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിയുടെ മൗനം തന്നെ വിജയിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസിൽ ഹൈക്കോടതിയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ(എ.എ.ജി.) രഞ്ജിത് തമ്പാൻ തന്നെ ഹാജരാകണമെന്ന റവന്യൂ വകുപ്പിന്റെ ആവശ്യത്തിൽ നിന്ന് സിപിഐ. പിന്മാറും. ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ചർച്ചകൾ പോകാതിരിക്കാനാണ് ഇത്.
കേസിൽ കോടതിയിൽ സർക്കാരിനു വേണ്ടി ആരു ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എ.ജി.യും തമ്മിലുള്ള തർക്കത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന എ.ജി.യുടെ ഓഫീസ് നൽകിയിരുന്നു. വിഷയത്തിൽ പിണറായി ഇടപെട്ടതുമില്ല. ഈ പശ്ചാത്തലത്തിലാണ് സിപിഐ.യുടെ തന്ത്രപരമായ പിന്മാറ്റം. അല്ലാത്ത പക്ഷം പാർട്ടിക്ക് നാണക്കേടാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചറിയുന്നു. സി.പി.എം തീരുമാനങ്ങളെ പലപ്പോഴും സിപിഐ ചോദ്യം ചെയ്തു. മൂന്നാർ അടക്കമുള്ള വിഷയങ്ങളിലും ഇതുണ്ടായി. ഇതെല്ലാം പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തി. തോമസ് ചാണ്ടി വിഷയത്തിലും പൊതു സമൂഹം സിപിഐ നിലപാടുകളെ പിന്തുണച്ചു. അതിനാൽ തന്ത്രപരമായ മൗനം ഈ വിഷയത്തിൽ ഇനി തുടരും.
ഇക്കാര്യത്തിൽ സിപിഎമ്മിന്റെ പിന്തുണയും എ.ജി.ക്കുണ്ടെന്ന് സിപിഐ.ക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം, കേസ് സംബന്ധിച്ച് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ച നിർദേശത്തിൽ പിശകില്ലെന്ന അഭിപ്രായത്തിലാണ് സിപിഐ. നേതൃത്വം. കേസ് നടത്തിപ്പ് സംബന്ധിച്ച് തങ്ങൾ അഭിപ്രായം പറഞ്ഞു. ബാക്കി കാര്യങ്ങൾ കേസിന്റെ വിധി വന്നശേഷം വ്യക്തമാക്കാമെന്നതാണ് സിപിഐ.യുടെ നിലപാട്. അതുവരെ കാത്തിരിക്കും. കേസ് തോറ്റാൽ അത് എജിയുടെ തലയിലേക്ക് ഇടും. കൂടുതൽ കരുത്തുമായി ആഞ്ഞടിക്കുകയും ചെയ്യും. സിപിഐ നിലപാടോടെ കേസിലെ കള്ളക്കളികൾ തീർന്നതായും സിപിഐ വിലയിരുത്തുന്നു. ഇനി ആർക്കും ഗതാഗത മന്ത്രിക്കായി തട്ടിപ്പ് വാദങ്ങൾ അവതരിപ്പിക്കാൻ കഴിയില്ല.
സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യം മുൻനിർത്തിയാണ് രഞ്ജിത് തമ്പാനെ കേസ് ഏല്പിക്കണമെന്ന നിലപാട് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ചത്. മൂന്നാർ അടക്കം റവന്യൂ സംബന്ധമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്ത പരിചയമാണ് ഈ നിർദേശത്തിനു കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എ.ജി. സി.പി. സുധാകര പ്രസാദിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ കത്തു നൽകിയത്. എന്നാൽ എജി ഈ ആവശ്യം തള്ളി. കേസുകൾ ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന നിലപാട് എ.ജി.യുടെ ഓഫീസ് ആവർത്തിച്ചു. അതിനാൽ കേസിലെ വിധി വരുന്നതുവരെ തന്ത്രപരമായ നിലപാട് സ്വീകരിക്കാൻ മന്ത്രിക്കും സിപിഐ നേതൃത്വം നിർദ്ദേശം നൽകി.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സെക്രട്ടറി കാനംരാജേന്ദ്രനും നടത്തിയ പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ പാർട്ടി നിലപാടുകൾ ജനങ്ങളിലെത്തിക്കാൻ സഹായകമായി. ഈ കേസിൽ കോടതിവിധി എന്തുതന്നെയായാലും വലിയ രാഷ്ട്രീയവിവാദമാകുമെന്നും സിപിഐ. കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തെ മുതലെടുക്കാനുള്ള നീക്കമാണ് സിപിഐ നടത്തുന്നത്. മന്ത്രി തോമസ്ചാണ്ടിയുടെ പേരിലുള്ള ഭൂമികൈയേറ്റക്കേസിന്റെ ചുമതല എ.എ.ജി.യെ ഏല്പിക്കണമെന്ന് നിർദേശിച്ച് ഉത്തരവിറക്കാൻ ആദ്യം റവന്യൂ വകുപ്പ് ആലോചിച്ചിരുന്നു. എന്നാൽ എജിയുമായി തൽകാലം ഏറ്റുമുട്ടൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ചില പ്രത്യേക കേസുകൾ പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് മുമ്പും നിർദേശിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, മുമ്പ് ചില വകുപ്പുകൾ ഇത്തരത്തിൽ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും യഥാർഥത്തിൽ മന്ത്രിസഭയ്ക്കാണ് ഇത്തരത്തിൽ ഉത്തരവിറക്കാനുള്ള അധികാരമെന്ന വാദവും ഉയർന്നു. ഇവിടയെ മുഖ്യമന്ത്രിയുടെ പിന്തുണ എജിക്കൊപ്പമാണ്. ഇതുകൂടി തിരിച്ചറിഞ്ഞാണ് സിപിഐയുടെ മാറ്റം.