നിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം; കുട്ടനാട്ടിൽ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് മന്ത്രി തോമസ് ചാണ്ടി; ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കുട്ടനാട്ടിൽ താൻ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയോട് തോമസ് ചാണ്ടി. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപേക്ഷാതീയതി നീട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കുട്ടനാട്ടിൽ താൻ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയോട് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആർടിസി നന്നാക്കാൻ സമയമെന്ന് എൻ.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയിൽ ബഹളം തുടങ്ങിയത്. നെല്ലിക്കുന്നിന്റെ പരാമർശത്തിൽ ക്ഷുഭിതനായ തോമസ് ചാണ്ടി താൻ കൈയേറ്റം നടത്തിയതായി തെളിയിച്ചാൽ തന്റെ സ്വത്തെല്ലാം എഴുതിത്തരാമെന്ന് തിരിച്ചടിച്ചു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയിൽ നിന്ന് പിടി തോമസടക്കമുള്ളവർ എഴുന്നേറ
- Share
- Tweet
- Telegram
- LinkedIniiiii
കുട്ടനാട്ടിൽ താൻ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയോട് തോമസ് ചാണ്ടി. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപേക്ഷാതീയതി നീട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കുട്ടനാട്ടിൽ താൻ കായൽ കൈയേറിയതായി തെളിയിച്ചാൽ തന്റെ മുഴുവൻ സ്വത്തും എഴുതി തരാമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയോട് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആർടിസി നന്നാക്കാൻ സമയമെന്ന് എൻ.എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയിൽ ബഹളം തുടങ്ങിയത്. നെല്ലിക്കുന്നിന്റെ പരാമർശത്തിൽ ക്ഷുഭിതനായ തോമസ് ചാണ്ടി താൻ കൈയേറ്റം നടത്തിയതായി തെളിയിച്ചാൽ തന്റെ സ്വത്തെല്ലാം എഴുതിത്തരാമെന്ന് തിരിച്ചടിച്ചു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയിൽ നിന്ന് പിടി തോമസടക്കമുള്ളവർ എഴുന്നേറ്റതോടെ സഭയിൽ ബഹളമായി. പിന്നീട് സ്പീക്കർ ഇടപെട്ടാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളെ വാക്ക്പ്പോരിൽ നിന്ന് പിന്തിരിപ്പിച്ചത്.
ബാലാവകാശ കമ്മീഷൻ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അപേക്ഷാതീയതി നീട്ടിയതിൽ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മന്ത്രിയുടെ മുന്നിൽ വന്ന ഫയലിലെ നിർദ്ദേശപ്രകാരമാണ് തീയതി നീട്ടിയത് . മന്ത്രിയുടെ ഭാഗം കോടതി കേട്ടില്ലെന്നും മുഖ്യമന്ത്രി . ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു .ബാലാവകാശ കമ്മീഷനിലേക്ക് 103 പേർ അപേക്ഷ നൽകിയിരുന്നെന്നും 40 പേർക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതേ സമയം ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം ഉന്നയിച്ചു. മന്ത്രിക്കെതിരായ ഹൈക്കോടതി പരാമർശം ചർച്ച ചെയ്യണമെന്നും മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു