- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ടി കേസ് നടത്തിക്കൊണ്ടിരുന്ന വക്കീലിനെ പിടിച്ച് കെഎസ്ആർടിസിയുടെ വക്കീൽ ആക്കിയ ശശീന്ദ്രന്റെ നടപടി റദ്ദു ചെയ്തതാണോ തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളുടെ ഒരു കാരണം? പുറത്താക്കപ്പെട്ട വക്കീൽ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിന്റെ ബന്ധുവാണോ? ഗതാഗത മന്ത്രിയുടെ രാജി ആവശ്യം ശക്തമായപ്പോൾ സൈബർ സഖാക്കൾ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ടും മന്ത്രിക്കെതിരാണെന്ന് വ്യക്തമായതോടെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാകുകയാണ്. ഏഷ്യനെറ്റ് ന്യൂസ് ചാനലിലെ റിപ്പോർട്ടർ ടി വി പ്രസാദിന്റെ നിരന്തരമായ വാർത്തകളാണ് തോമസ് ചാണ്ടിയെ തീർത്തും പ്രതിരോധത്തിലാക്കിയത്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി ആദ്യം നിയമസഭയിൽ ഉന്നയിച്ച ആരോപണം മാധ്യമപ്രവർത്തകന് ലേക് പാലസിലെത്തിയപ്പോൾ കുടിക്കാൻ കൊടുക്കാത്തതു കൊണ്ടാണ് എന്നായിരുന്നു. എന്നാൽ, ഇവിടം കൊണ്ടും വാർത്തകൾ നിന്നില്ല. ഏഷ്യാനെറ്റിന്റെ നിരന്തരമായ വാർത്തകൾക്ക് ഒടുവിൽ ഈ വാർത്ത മറ്റ് ചാനലുകളും ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ, ഇപ്പോഴും ഈ വിഷയം സജീവമാക്കി നിർത്തുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടൽ തന്നെയാണ്. ഇങ്ങനെ നിരന്തരമായ ചാനൽ ഇടപെടലിന്് പിന്നിൽ എന്തെങ്കിലും മറ്റു താൽപ്പര്യങ്ങൾ ഉണ്ടോ? ചാണ്ടിയും സർക്കാറും കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ടും മന്ത്രിക്കെതിരാണെന്ന് വ്യക്തമായതോടെ മന്ത്രിയുടെ രാജി ആവശ്യം ശക്തമാകുകയാണ്. ഏഷ്യനെറ്റ് ന്യൂസ് ചാനലിലെ റിപ്പോർട്ടർ ടി വി പ്രസാദിന്റെ നിരന്തരമായ വാർത്തകളാണ് തോമസ് ചാണ്ടിയെ തീർത്തും പ്രതിരോധത്തിലാക്കിയത്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി ആദ്യം നിയമസഭയിൽ ഉന്നയിച്ച ആരോപണം മാധ്യമപ്രവർത്തകന് ലേക് പാലസിലെത്തിയപ്പോൾ കുടിക്കാൻ കൊടുക്കാത്തതു കൊണ്ടാണ് എന്നായിരുന്നു. എന്നാൽ, ഇവിടം കൊണ്ടും വാർത്തകൾ നിന്നില്ല. ഏഷ്യാനെറ്റിന്റെ നിരന്തരമായ വാർത്തകൾക്ക് ഒടുവിൽ ഈ വാർത്ത മറ്റ് ചാനലുകളും ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ, ഇപ്പോഴും ഈ വിഷയം സജീവമാക്കി നിർത്തുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഇടപെടൽ തന്നെയാണ്.
ഇങ്ങനെ നിരന്തരമായ ചാനൽ ഇടപെടലിന്് പിന്നിൽ എന്തെങ്കിലും മറ്റു താൽപ്പര്യങ്ങൾ ഉണ്ടോ? ചാണ്ടിയും സർക്കാറും കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത മറ്റൊരു കഥയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ വിനു വി ജോൺ ചിറ്റപ്പന് വേണ്ടി ഏറ്റെടുത്ത ക്വട്ടേഷനാണ് ചാണ്ടി വിരുദ്ധ വാർത്തകൾ എന്നാണ് സൈബർ സഖാക്കൾ നടത്തുന്ന പ്രചരണം. വിനു വി ജോണിന്റെ അച്ഛന്റെ സഹോദരനെ അഡ്വ. ജോൺ മാത്യുവിനെ കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്നും നീക്കിയതിന്റെ പ്രതികാരമെന്ന നിലയിലാണ് ഏഷ്യാനെറ്റ് വാർത്തകൾ എന്നാണ് സൈബർ ലോകത്തെ പ്രചരണം. അതേസമയം ജോൺ മാത്യു വിനുവിന്റെ ബന്ധുവാണോ എന്ന കാര്യത്തിൽ പോലും ആർക്കും അറിയില്ല.
വിവിധ ഫേസ്‌ബുക്ക് ഗ്രൂപ്പുകളുടെ പേരിലാണ് ചാനലിനും അവതാരകനും എതിരായ ആരോപണങ്ങൾ. ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെ അസത്യം പറഞ്ഞ് നിരന്തരം വേട്ടയാടുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മുഖം മൂടി പുറത്ത് എന്നാണ് പറഞ്ഞാണ് പ്രചരണം നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകനായ വിനു വി ജോണിന്റെ പിതൃ സഹോദരൻ അഡ്വ ജോൺ മാത്യു കെഎസ്ആർടിസിയുടെ സ്റ്റാൻഡിങ് കൗൺസിലും ലീഗൽ അഡൈ്വസറും ആയിരുന്നു എന്നാണ് ഒരു നോട്ടീസിൽ പറയുന്നത്. മറ്റൊന്നിൽ പറയുന്നത് പിതൃസഹോദരന്റെ മകനാണ് അഡ്വ ജോൺ മാത്യു എന്നാണ്. സത്യത്തിൽ വിനുവും അഭിഭാഷകനും തമ്മിലുള്ള ബന്ധം എന്താണെന്നതിൽ വ്യക്തതിയില്ല.
അഡ്വ ജോൺ മാത്യുവിനെ ലീഗൽ അഡൈ്വസറായി നിയമിച്ചത് മുൻ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ആണ്. എന്നാൽ ജോൺ മാത്യു ഹാജരായ കേസുകളിൽ എല്ലാം കെഎസ്ആർടിസി തോൽക്കുകയായിരുന്നു എന്നതാണ് ആരോപണം. 12 കേസുകളിൽ ആയിരുന്നത്രെ ജോൺ മാത്യു ഹാജരായത്. അതിൽ 12 എണ്ണത്തിലും തോറ്റുകൊടുത്തു എന്നാണ് ആരോപണം. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി മന്ത്രിയായപ്പോൾ ജോൺ മാത്യുവിനെ മാറ്റി പകരം ആളെ നിയമിച്ചു. ജോൺ മാത്യുവിനെ തോമസ് ചാണ്ടി സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടതാണ് വൈരാഗ്യത്തിന് പിന്നിൽ എന്നാണ് ആരോപണം. അതേസമയം ഇത്തരം ന്യായീകരണ പോസ്റ്റുകളൊന്നും ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോർട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്.
അതേസമയം കെഎസ്ആർടിസിയിലെ കേസുകൾ സ്ഥിരമായി വിജയിച്ചു പോന്ന അഭിഭാഷക സംഘത്തെ മാറ്റി പകരം അഭിഭാഷകരെ വച്ച സർക്കാറിന്റെ നീക്കം നേരത്തെ റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. സ്വകാര്യ ബസ് ലോബിക്ക് വേണ്ടി ഹൈക്കോടതിയിൽ കേസുകൾ തോറ്റു കൊടുക്കാൻ വേണ്ടി തന്നെയാണ് മേനോൻ ആൻഡ് പൈ കമ്പനിയെ മാറ്റിയാണ് ജോൺ മാത്യുവിനെ നിയമിച്ചിരുന്നത്. ട്രേഡ്മാർക്ക് പേറ്റന്റ് കേസുകൾ മാത്രം നടത്തി ശീലമുള്ള വ്യക്തിയുള്ള അഡ്വ. ജോൺ മാത്യുവിനെ നിയമിച്ചത്. ഈ ജോൺ മാത്യുവിന്റെ കീഴിൽ കെഎസ്ആർടിസി നിരന്തരമായി കേസുകൾ തോറ്റു തുടങ്ങിയതോടെയാണ് പിന്നീട് മന്ത്രിയായ തോമസ് ചാണ്ടി ഇടപെട്ട് മാറ്റിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഏഷ്യാനെറ്റിനെതിരായ പ്രചരണങ്ങൾ.
കെഎസ്ആർടിസിക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കുന്നതിനെ തുടർന്ന് സിഎംഡിയുടെ ആവശ്യപ്രകാരം സംസ്ഥാനത്തേയും പൊതുമേ സ്ഥാപനങ്ങളേയും കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കാത്തതാണോ തോമസ് ചാണ്ടി ചെയ്ത കുറ്റം എന്നാണ് സൈബർ ലോകത്തെ തോമസ് ചാണ്ടി ആരാധകരുടെ ചോദ്യം. അതേസമയം ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ ആരാണെന്ന വ്യക്തതയില്ല. തോമസ് ചാണ്ടി പോലും കൂടുതൽ കാര്യങ്ങൾ ഇതിൽ തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, ചാണ്ടിയുടെ അഴിമതികളെ കുറിച്ച് കുറച്ചുകാലമായി തന്നെ ചാനൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെറ്റായ കാര്യങ്ങളല്ല ചാനൽ ചൂണ്ടിക്കാട്ടിയതും എംപിമാരെയും മറ്റ് രാഷ്ട്രീയ പ്രമാണികളെയും കൂട്ടുപിടിച്ച് ക്രമക്കേടുകൾ കാട്ടുകയായിരുന്നു. ഇക്കാര്യമെല്ലാം പകൽപോലെ വ്യക്തമാണ്. അതുകൊണ്ട് അഴിമതി എപ്പോഴും അഴിമതി തന്നെയാണെന്ന് പൊതുവേ ചൂണ്ടിക്കാട്ടുന്നു.
പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള അവസാനത്തെ തന്ത്രമാണ് തോമസ് ചാണ്ടി പയറ്റുന്നത്. ചാനൽ ചർച്ചകളിലൂടെ ചാണ്ടിയെ പൊളിച്ചടുക്കുന്ന സമീപനമാണ് വിനു വി ജോൺ സ്വീകരിച്ചു പോന്നത്. അതുകൊണ്ടാകാം ചാണ്ടി ആരാധകരും സൈബർ സഖാക്കളും അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്നാണ് പൊതുവിലയിരുത്തൽ. എന്തായാലും ഇപ്പോഴത്തെ പ്രതിരോധങ്ങൾ കൊണ്ടൊന്നും ഏഷ്യാനെറ്റ് തോമസ് ചാണ്ടിയെ വെറുതേ വിടാൻ പോകുന്നില്ലെന്നാണ് അറിയുന്നത്. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ ചാനൽ വീണ്ടും പുറത്തുവിട്ടിട്ടുണ്ട്.