- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് എൻസിപി ഭാരവാഹി യോഗത്തിൽ പൊതുവികാരം; ചാണ്ടിയുടെ നിലപാട് പാർട്ടിയെ നാണം കെടുത്തിയെന്ന് ഒരു വിഭാഗം; തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാമെന്ന് സംസ്ഥാന നേതൃത്വം; യോഗത്തിൽ രൂക്ഷമായ ബഹളം; കോടതി പരാമർശത്തോടെ രാജിയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവിൽ നാഷണലിസ്റ്റ് കോൺഗ്രസ്
കൊച്ചി: മാർത്താണ്ഡം കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം ഏൽക്കണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ കൈവിടാൻ പാർട്ടിയും. ചാണ്ടിയുടെ രാജി വേണമെന്ന നിലപാടിലാണ് എൻസിപിയിലെ ഭൂരിപക്ഷം അംഗങ്ങളും. പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് രാജിയക്കായി അനുമതി ചോദിച്ചിട്ടുണ്ട്. രാജി വേണ്ടിവരുമെന്നാണു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവും യോഗത്തിലുയർന്നു. ഹൈക്കോടതിയുടെ രൂക്ഷപരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് എൻസിപി നേതൃയോഗം ആരംഭിച്ചത്. മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. ചാണ്ടി പാർട്ടിയെ നാണം കെടുത്തിയെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടി യോഗം ബഹളത്തിലേക്ക് നീങ്ങി. അനാവശ്യ ചർച്ച വേണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ നിലപാടെടുത്തു. നമ്മുക്ക് ദോഷമുണ്ടാകുന്ന കാര്യങ്ങൾ എതിരാളികളും ചാനലുകളും ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ സംഭാവനയും വേണ്ട. രാജി വെയ്ക്കുന്നത് വരെ തോമസ് ചാണ്ടി പാർട്ടി മന്ത്രിയാണു. പാർട്ടിയി
കൊച്ചി: മാർത്താണ്ഡം കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം ഏൽക്കണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ കൈവിടാൻ പാർട്ടിയും. ചാണ്ടിയുടെ രാജി വേണമെന്ന നിലപാടിലാണ് എൻസിപിയിലെ ഭൂരിപക്ഷം അംഗങ്ങളും. പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് രാജിയക്കായി അനുമതി ചോദിച്ചിട്ടുണ്ട്. രാജി വേണ്ടിവരുമെന്നാണു സംസ്ഥാന ഭാരവാഹികളുടെ പൊതുവികാരം. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവും യോഗത്തിലുയർന്നു.
ഹൈക്കോടതിയുടെ രൂക്ഷപരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് എൻസിപി നേതൃയോഗം ആരംഭിച്ചത്. മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. ചാണ്ടി പാർട്ടിയെ നാണം കെടുത്തിയെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടി യോഗം ബഹളത്തിലേക്ക് നീങ്ങി. അനാവശ്യ ചർച്ച വേണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ നിലപാടെടുത്തു.
നമ്മുക്ക് ദോഷമുണ്ടാകുന്ന കാര്യങ്ങൾ എതിരാളികളും ചാനലുകളും ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ സംഭാവനയും വേണ്ട. രാജി വെയ്ക്കുന്നത് വരെ തോമസ് ചാണ്ടി പാർട്ടി മന്ത്രിയാണു. പാർട്ടിയിൽ നിന്ന് എതിർശബ്ദം ഉണ്ടകരുത്. പീതാംബരൻ മാഷ്. ആരും വെല്ലുവിളി വേണ്ട. അഭിപ്രായ സ്വാതത്രം ഉണ്ടെന്ന് പറഞ്ഞാണ് നേതാക്കൾ വിമർശിച്ചത്. പീതാംബരൻ മാസ്റ്ററോട് യോഗത്തിൽ കയർത്ത് സംസാരിച്ചു ചിലർ. നമ്മുക്ക് ദോഷമുണ്ടാകുന്ന കാര്യങ്ങൾ എതിരാളികളും ചാനലുകളും ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ സംഭാവനയും വേണ്ട. രാജി വെയ്ക്കുന്നത് വരെ തോമസ് ചാണ്ടി പാർട്ടി മന്ത്രിയാണു. പാർട്ടിയിൽ നിന്ന് എതിർ ശബ്ദം ഉണ്ടകരുതെന്നം രാജി ആവശ്യം ഉന്നയിച്ചവരോട് പീതാംബരൻ മാഷ് പറഞ്ഞു.
ചാണ്ടിയുടെ രാജി ഉടൻ വേണ്ടെന്നാണ് എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേൽ ഇന്നു രാവിലെ വ്യക്തമാക്കിയത്. എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടി ഉടൻ രാജിവെക്കാനാണ് സാധ്യത. ഈ ആവശ്യം കേന്ദ്ര നേതൃത്വം കൈക്കൊള്ളട്ടെ എന്ന നിലപാടിലാണ് സസ്ഥാന നേതൃത്വം. മന്ത്രിയുടെ രാജിക്കാര്യത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും നേതൃയോഗം വിഷയം ചർച്ച ചെയ്യുമെന്നുമാണു പീതാംബരൻ രാവിലെ പറഞ്ഞത്.
അതിനിടെ, ഹൈക്കോടതിയിൽനിന്നു രൂക്ഷമായ പരാമർശങ്ങൾ ഉയർന്നതിനെത്തുർന്നു പീതാംബരനുമായി പ്രഫുൽ പട്ടേൽ സംസാരിച്ചു. അതോടൊപ്പം, ദേശീയ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു പവാർ പിണറായിയോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.