- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് അന്വേഷണം വരുമ്പോൾ മന്ത്രിയായി തുടരുന്നത് മുൻ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാകില്ലേ? തോമസ് ചാണ്ടിക്കെതിരെ കോടതി ഉത്തരവ് വന്നതോടെ പുറത്താക്കാൻ ആലോചിച്ചത് പിണറായി; പിന്നോട്ടു വലിക്കുന്നത് സമ്പന്ന മന്ത്രിയുടെ കുതന്ത്ര നീക്കങ്ങളോടുള്ള ആശങ്ക മാത്രം
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ തോന്നിയതു പോലെ പ്രസ്താവനകൾ നടത്തുക. വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെടുക.. ഇതെല്ലാം സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. യുഡിഎഫ് മന്ത്രിമാര് രാജിവെക്കണമെന്ന നാഴികയ്ക്ക് നാൽപ്പതു വെട്ടം പറഞ്ഞിട്ടുള്ള നേതാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനും ഇക്കാര്യത്തിൽ പിന്നോട്ടായിരുന്നില്ല. എന്നാൽ, അധികാരം കിട്ടയതോടെ സ്ഥിതി മാറി. എന്തൊക്കെ വലിയ ആരോപണങ്ങൾ ഉയർന്നാലും മന്ത്രിമാരെ സംരക്ഷിക്കും എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി വിജയൻ. ഏറ്റവും ഒടുവിൽ, തോമസ് ചാണ്ടിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടു വിറയ്ക്കുന്ന പിണറായി വിജയനൊണ് കേരളം കാണുന്നത്. മന്ത്രിയുടെ കായൽ കൈയേറ്റം അടക്കം പകൽരപോലെ വ്യക്തമായിട്ടും രാജി ആവശ്യപ്പെടാതെ അദ്ദേഹത്തെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ. വിജിലൻസ് കോടതിയിൽ നിന്നും ഉത്തരവ് വന്നതോടെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുമെന്ന് കരുതിയവരും ഏറെയുണ്ട്. എന്നാൽ, ആ കീഴ്‌വഴക്കവും തെറ്റിച്ചിരിക്കയാണ് പിണറാ
തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ തോന്നിയതു പോലെ പ്രസ്താവനകൾ നടത്തുക. വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെടുക.. ഇതെല്ലാം സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. യുഡിഎഫ് മന്ത്രിമാര് രാജിവെക്കണമെന്ന നാഴികയ്ക്ക് നാൽപ്പതു വെട്ടം പറഞ്ഞിട്ടുള്ള നേതാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയനും ഇക്കാര്യത്തിൽ പിന്നോട്ടായിരുന്നില്ല. എന്നാൽ, അധികാരം കിട്ടയതോടെ സ്ഥിതി മാറി. എന്തൊക്കെ വലിയ ആരോപണങ്ങൾ ഉയർന്നാലും മന്ത്രിമാരെ സംരക്ഷിക്കും എന്ന നിലപാടിലാണ് ഇപ്പോൾ പിണറായി വിജയൻ. ഏറ്റവും ഒടുവിൽ, തോമസ് ചാണ്ടിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടു വിറയ്ക്കുന്ന പിണറായി വിജയനൊണ് കേരളം കാണുന്നത്.
മന്ത്രിയുടെ കായൽ കൈയേറ്റം അടക്കം പകൽരപോലെ വ്യക്തമായിട്ടും രാജി ആവശ്യപ്പെടാതെ അദ്ദേഹത്തെ സംരക്ഷിക്കുകയാണ് പിണറായി സർക്കാർ. വിജിലൻസ് കോടതിയിൽ നിന്നും ഉത്തരവ് വന്നതോടെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുമെന്ന് കരുതിയവരും ഏറെയുണ്ട്. എന്നാൽ, ആ കീഴ്‌വഴക്കവും തെറ്റിച്ചിരിക്കയാണ് പിണറായി. തോമസ് ചാണ്ടിക്കെതിരെ കോടതി ഉത്തരവുണ്ടായിട്ടും അദ്ദേഹത്ത പുറത്താക്കാൻ പിണറായി തയ്യാറാകുന്നില്ല. എന്നാൽ, സിപിഐ നിലപാട് വ്യക്തമാക്കിയതോടെ സിപിഎമ്മും വിഷയത്തിൽ സമ്മർദ്ദത്തിലാണ്.
കോടതി ഇടപെട്ട സാഹചര്യത്തിൽ ഇതു സംബന്ധിച്ചു നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എന്തു നിലപാട് എടുക്കുമെന്നതും നിർണായകമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് തിരുത്തുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മന്ത്രിമാർക്കെതിരെ വിജിലൻസ് ത്വരിത പരിശോധന നടത്തിയപ്പോൾ അവർ സ്ഥാനം ഒഴിയണമെന്ന നിലപാടാണു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചിരുന്നത്. ആരോപണ വിധേയനായ മന്ത്രി അധികാരത്തിൽ തുടരുന്നതു വിജിലൻസ് അന്വേഷണത്തെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അവർ അന്നു ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥിതി ഗൗരവതരമാണെന്നും ഇനി എന്തു വേണമെന്ന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം ചർച്ച ചെയ്യാൻ എൽഡിഎഫ് വിളിച്ചു ചേർക്കണമെന്ന നിലപാടിലാണു സിപിഐ. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന നിലപാടാണു വിജിലൻസ് കോടതിയിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത്. ഇപ്പോഴും ചാണ്ടിക്കു സർക്കാരിന്റെ പിന്തുണയുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
ചാണ്ടി പ്രശ്‌നം ഒൻപതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതു വരെ നീട്ടിക്കൊണ്ടു പോകാൻ സാധിക്കുകയാണെങ്കിൽ തുടർന്ന് എല്ലാം സോളർ വിവാദത്തിൽ മുങ്ങുമെന്ന ചിന്തയും എൽഡിഎഫിൽ ഒരു വിഭാഗത്തിനുണ്ട്. സോളർ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതോടെ വാർത്തകളെല്ലാം അതേ ചൊല്ലിയായിരിക്കുമെന്നും ചാണ്ടിക്കു തൽക്കാലം രക്ഷപ്പെടാമെന്നും അവർ ചിന്തിക്കുന്നു. എന്നാൽ ഹൈക്കോടതിയിലുള്ള കേസിൽ പ്രതികൂല വിധി വന്നാൽ പിടിച്ചു നിൽക്കാൻ സർക്കാരിനും ചാണ്ടിക്കും സാധിക്കില്ല. 10നു സിപിഐ എക്‌സ്‌ക്യൂട്ടിവ് യോഗം ചേരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു നേരത്തെ ആക്കാനും സാധ്യതയുണ്ട്.
അതേസമയം, വിജിലൻസ് ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാണ്ടിക്കെതിരായ പ്രതിപക്ഷ സഘടനകളുടെ പ്രതിഷേധം കുറെക്കൂടി ശക്തമാകാൻ സാധ്യതയുണ്ട്. ചാണ്ടിയെ വഴി തടയുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇതു നീങ്ങാം. ഇതു സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. വരാൻ പോകുന്ന പ്രതിഷേധത്തിനു മുന്നോടിയായി കോൺഗ്രസ്, ബിജെപി നേതാക്കൾ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേസമയം ചാണ്ടി നിലംനികത്തി റോഡ് നിർമ്മിച്ചെന്ന ആരോപണത്തെക്കുറിച്ചു ത്വരിതാന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാമ് വിജിലൻസ് കോടതിയുടെ നിർദ്ദേശം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്പാലസ് റിസോർട്ടിലേക്കു കരിവേലിൽ പാടശേഖരത്തിലൂടെ ഒരു കിലോമീറ്റർ റോഡ് നിർമ്മിച്ചെന്ന സുഭാഷ് എം.തീക്കാടന്റെ പരാതിയിലാണ് ഉത്തരവ്. എംപിമാരായിരുന്ന കെ.ഇ.ഇസ്മയിൽ, പി.ജെ.കുര്യൻ എന്നിവരുടെ ഫണ്ടും ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ പണവും ഉപയോഗിച്ചാണു റിസോർട്ടിലേക്കു റോഡ് നിർമ്മിച്ചതെന്നു ജനതാദൾ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ പരാതിക്കാരൻ ബോധിപ്പിച്ചു.
അഴിമതി നിരോധന നിയമപ്രകാരം കോടതി മുൻപാകെ വരുന്ന ഹർജികളിൽ നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതികൾ തീരുമാനിക്കാറില്ല. അന്വേഷണ ഉദ്യോഗസ്ഥനോടു ഹർജിക്കാരുടെ ആരോപണങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുകയാണു പതിവ്. ഇത്തരം റിപ്പോർട്ടുകളെയാണു പ്രാഥമിക വിവര ശേഖരണ റിപ്പോർട്ട് അല്ലെങ്കിൽ ത്വരിതാന്വേഷണ റിപ്പോർട്ട് എന്നു പറയുന്നത്. കോടതികൾ ഇത്തരം റിപ്പോർട്ടുകളെ സാങ്കേതികമായി 'പ്രിലിമിനറി എൻക്വയ്‌റി റിപ്പോർട്ട്' എന്നാണു പറയുന്നത്. എന്നാൽ സർക്കാർ സർക്കുലറുകൾ, വിജിലൻസ് രേഖകൾ എന്നിവയിൽ ഇത്തരം റിപ്പോർട്ടുകളെ 'ത്വരിതാന്വേഷണ റിപ്പോർട്ടുകൾ' (ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ട്) എന്നും പരാമർശിക്കാറുണ്ട്. ഫലത്തിൽ രണ്ടും ഒന്നാണ്.
ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അതിനാവശ്യമായ തെളിവുകൾ കോടതിയുടെ മുന്നിലുണ്ടാവുമെന്നാണ് റവന്യൂമന്ത്രി പറഞ്ഞത്. കോടതി നിർദേശമനുസരിച്ചു മുന്നോട്ടു പോകും കായൽ നികത്തിയിട്ടില്ലെന്ന സർക്കാർ വാദം കോടതി തള്ളിയെന്ന പ്രചാരണം ശരിയല്ല. സർക്കാർ അങ്ങനെ പറഞ്ഞിട്ടില്ല. സർക്കാരിന് അങ്ങനൊരു വാദമുണ്ടെന്നു കോടതി പറഞ്ഞിരിക്കാനും ഇടയില്ല. സർക്കാരിന്റെ കാര്യം സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.