- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടീശ്വരന് ഹൈക്കോടതിയിൽ അടിതെറ്റി! തോമസ് ചാണ്ടിയോട് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി; എത്രയും വേഗം രാജിവയ്ക്കാൻ ഗതാഗത മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് പിണറായി വിജയൻ; മന്ത്രിസഭയുടെ പ്രതിച്ഛായ തകർന്നെന്ന് പൊതുവികാരം; രാജിയിൽ നിലപാട് വിശദീകരിക്കാതെ തോമസ് ചാണ്ടിയും; ഹണിട്രാപ്പ് കേസ് ഒത്തുതീർന്നാലും എകെ ശശീന്ദ്രനെ പകരം മന്ത്രിയാക്കില്ലെന്ന് എൻസിപിയെ അറിയിച്ച് സിപിഎമ്മും; ഇടത് മന്ത്രിസഭയിലെ മൂന്നാം വിക്കറ്റ് വീഴ്ച ഉടൻ
തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടു. എത്രയും വേഗം രാജികത്ത് നൽകാനാണ് ആവശ്യം. ഇതോടെ ഉടൻ മന്ത്രിസ്ഥാനം ഒഴിയേണ്ട നിലയിലേക്ക് തോമസ് ചാണ്ടി എത്തി. തോമസ് ചാണ്ടി രാജിവച്ചാലും എൻസിപിക്ക് പകരം മന്ത്രി സ്ഥാനം നൽകാനും ഇടയില്ല. എകെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസ് കോടതിയിൽ ഒത്തുതീർപ്പിലെത്തിയാലും മന്ത്രിസ്ഥാനം തിരിച്ചു നൽകില്ല. ഹണിട്രാപ്പിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. പകരം പരാതിക്കാരിയുമായി ഒത്തുതീർപ്പാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ നിലനിൽക്കുമെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പക്ഷം. അതിനാൽ തോമസ് ചാണ്ടി രാജിവച്ചാലും എൻസിപിക്ക് ഉടനെ മന്ത്രിസ്ഥാനം കിട്ടില്ല. സർക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടർ നൽകിയ ഹർജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്. മന്ത്രിമാർ ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നത് അപൂർവമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങൾ കൈകാര്
തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടു. എത്രയും വേഗം രാജികത്ത് നൽകാനാണ് ആവശ്യം. ഇതോടെ ഉടൻ മന്ത്രിസ്ഥാനം ഒഴിയേണ്ട നിലയിലേക്ക് തോമസ് ചാണ്ടി എത്തി. തോമസ് ചാണ്ടി രാജിവച്ചാലും എൻസിപിക്ക് പകരം മന്ത്രി സ്ഥാനം നൽകാനും ഇടയില്ല. എകെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസ് കോടതിയിൽ ഒത്തുതീർപ്പിലെത്തിയാലും മന്ത്രിസ്ഥാനം തിരിച്ചു നൽകില്ല. ഹണിട്രാപ്പിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. പകരം പരാതിക്കാരിയുമായി ഒത്തുതീർപ്പാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ നിലനിൽക്കുമെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പക്ഷം. അതിനാൽ തോമസ് ചാണ്ടി രാജിവച്ചാലും എൻസിപിക്ക് ഉടനെ മന്ത്രിസ്ഥാനം കിട്ടില്ല.
സർക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടർ നൽകിയ ഹർജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്. മന്ത്രിമാർ ഇത്തരം കേസുകൾ ഫയൽ ചെയ്യുന്നത് അപൂർവമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. നേരത്തെ തന്നെ സിപിഐ രാജി ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴൊന്നും തോമസ് ചാണ്ടി കൂസാക്കിയില്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പറയുകയും ചെയ്തു. ഈ പ്രതീക്ഷയാണ് തകർന്നത്. ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹർജി നൽകിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് തൻഖ പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമർശനം മന്ത്രിക്ക് ഇരുട്ടടിയായി.
ബന്ധുത്വ നിയമന വിവാദത്തിൽ ഇപി ജയരാജനാണ് പിണറായി മന്ത്രിസഭയിൽ നിന്ന് ആദ്യം സ്ഥാനം ഒഴിഞ്ഞത്. ജയരാജൻ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നിട്ടും ജയരാജനെ വീണ്ടും മന്ത്രിയാക്കിയില്ല. ഈ സാഹചര്യത്തിൽ ഹണി ട്രാപ്പിലെ കുറ്റക്കാരനെ പരാതിക്കാരി വെറുതെ വിട്ടാലും മന്ത്രിയാക്കുന്നത് ധാർമികതയല്ലെന്നാണ് സിപിഎമ്മിലെ പൊതു വികാരം. ഇത് മുഖ്യമന്ത്രിയും അംഗീകരിക്കുമെന്നാണ് സൂചന. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താൽപ്പര്യമില്ല. ഇതും എകെ ശശീന്ദ്രന് തിരിച്ചടിയാകും. ഇക്കാര്യം എൻസിപി നേതൃത്വത്തേയും സി.പി.എം അറിയിച്ചിട്ടുണ്ട്. എത്രയും വേ്ഗം തോമസ് ചാണ്ടിയുടെ രാജി വേണമെന്നാണ് സിപിഎമ്മിന്റേയും ആവശ്യം. ഹൈക്കോടതിയുടെ ഇന്നത്തെ വിമർശനത്തോടെ സർക്കാരിന് വലിയ പ്രതിച്ഛായ നഷ്ടമുണ്ടായെന്ന് സി.പി.എം വിലയിരുത്തുന്നുണ്ട്.
കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിയോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടി നൽകിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖയെ അറിയിച്ചു. കായൽകയ്യേറ്റ വിവാദത്തിൽ രാജി ആവശ്യപ്പെട്ട് ശക്തമായ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിലാണ് വിവാദനായകൻ തോമസ് ചാണ്ടിക്കു വേണ്ടി കോൺഗ്രസ് എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ വിവേക് തൻഖ കോടതിയിൽ ഹാജരായത്. കോൺഗ്രസിന്റെ കേരള നേതാക്കളുടെ എതിർപ്പിനെ അവഗണിച്ചാണ് തൻഖ കോടതിയിൽ എത്തിയത്.
തോമസ്ചാണ്ടിക്കു ഹാജരാകരുതെന്ന് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസന്റെ നിർദ്ദേശം തൻഖ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹം കോടതിയിൽ എത്തിയത്. ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന നേരത്തേ ടെലിഫോണിലൂടെയാണ് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസൻ അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വിട്ടു നിൽക്കാനായിരുന്നു ആവശ്യം. എന്നാൽ താൻ കോൺഗ്രസ് നേതാവായിട്ടല്ല കോടതിയിൽ എത്തുന്നത് എന്നും തോമസ് ചാണ്ടിയുടെ സുഹൃത്ത് എന്ന നിലയിലാണെന്നുമായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മറുപടി. കേരളത്തിലെ നേതാക്കളുടെ ആവശ്യം തള്ളിയ തൻഖയ്ക്ക് എതിരേ യൂത്ത് കോൺഗ്രസും രംഗത്ത് വന്നു. ഇതിനിടെയാണ് കോടതിയിൽ നിന്ന് തോമസ് ചാണ്ടിക്ക് തിരിച്ചടി പരാമർശമെത്തിയത്.
തൻഖ ഹോട്ടലിൽ നിന്നും കോടതിയിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ തൻഖയ്ക്കെതിരേ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. കാറിന് മുകളിലേക്ക് ചാടിക്കയറുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടയിൽ നിർണ്ണായക എൻസിപി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. രാജിക്കാര്യം ചർച്ച ചെയ്യാനല്ല യോഗം ചേരുന്നതെന്നാണ് കേരള നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കോടതിയുടെ എതിർ പരമാർശമെത്തുന്നത്. ഇതോടെ പിണറായി മന്ത്രിസഭയിലെ മൂന്നാമന്റെ രാജിയും അനിവാര്യതയാവുകയാണ്.
എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളുടെ വിമർശനത്തിന് വിധേയമായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാതെ മുന്നോട്ടു പോകുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിലെ കേസിൽ വിധി വരുന്നതെ കാത്തിരിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.