- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ചപ്പോൾ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി തോമസ് ഐസക്കിനെ എടുത്തു കാട്ടിയതും വ്യക്തിപൂജ; പാർട്ടിക്ക് അതീതനാകാൻ ആരും ശ്രമിച്ചാലും കളി മാറുമെന്ന് മുന്നറിയിപ്പ്; കണ്ണൂർ ജില്ലാ ഘടകത്തിന്റെ സംഘടനാപരമായ ഗുണമേന്മയിൽ ഇടിവുണ്ടാകുന്നു; ജയരാജനെ 'ദൈവദൂതനാക്കിയ' രാഗേഷിനും തിരിച്ചടി; വിശ്വസ്തനെ ബലികൊടുത്ത് ഐസക്കിലേക്ക് ചർച്ച എത്തിക്കാൻ സിപിഎമ്മിലെ ഔദ്യോഗിക പക്ഷം
തിരുവനന്തപുരം: വ്യക്തിപൂജയിലെ പി. ജയരാജനെതിരായ വിമർശനത്തിലൂടെ ലക്ഷ്യമിടുന്നത് ധനമന്ത്രി തോമസ് ഐസക്കിനെ. സിപിഎമ്മിലെ ഐസക് എന്ന ഒറ്റയാനെ തളയ്ക്കാനായിരുന്നു പി ജയരാജനെ പോലും സംസ്ഥാന സമിതിയിൽ വിമർശിച്ചതെന്നാണ് സൂചന. തോമസ് ഐസക്കിലേക്ക് നേരിട്ട് ചർച്ചയെത്തിയാൽ അതിനെ വൈരാഗ്യം തീർക്കലായി ചിത്രീകരിക്കും. പല വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകും രണ്ട് വഴിക്കായിരുന്നു യാത്ര. പല ഘട്ടത്തിലും ഇത് ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജയരാജനെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ ആദ്യം വിർശനം ഉയർത്തിയത്. ഇതിനിടെയിൽ തോമസ് ഐസക്കിനെതിരേയും വിമർശനം എഥ്തി. കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ടാണ് തോമസ് ഐസക്കിനെ കുടുക്കാൻ എടുത്തിടുന്നത്. ഐസക്കിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടുന്ന റിപ്പോർട്ടും വ്യക്തിപൂജയാണെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും
തിരുവനന്തപുരം: വ്യക്തിപൂജയിലെ പി. ജയരാജനെതിരായ വിമർശനത്തിലൂടെ ലക്ഷ്യമിടുന്നത് ധനമന്ത്രി തോമസ് ഐസക്കിനെ. സിപിഎമ്മിലെ ഐസക് എന്ന ഒറ്റയാനെ തളയ്ക്കാനായിരുന്നു പി ജയരാജനെ പോലും സംസ്ഥാന സമിതിയിൽ വിമർശിച്ചതെന്നാണ് സൂചന.
തോമസ് ഐസക്കിലേക്ക് നേരിട്ട് ചർച്ചയെത്തിയാൽ അതിനെ വൈരാഗ്യം തീർക്കലായി ചിത്രീകരിക്കും. പല വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകും രണ്ട് വഴിക്കായിരുന്നു യാത്ര. പല ഘട്ടത്തിലും ഇത് ചർച്ചയാവുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജയരാജനെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ ആദ്യം വിർശനം ഉയർത്തിയത്. ഇതിനിടെയിൽ തോമസ് ഐസക്കിനെതിരേയും വിമർശനം എഥ്തി.
കേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ച് അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ടാണ് തോമസ് ഐസക്കിനെ കുടുക്കാൻ എടുത്തിടുന്നത്. ഐസക്കിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി എടുത്തുകാട്ടുന്ന റിപ്പോർട്ടും വ്യക്തിപൂജയാണെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും വിമർശനത്തിൽ പങ്കുചേർന്നതായാണ് സൂചന. എന്നാൽ പത്രം വാർത്ത അവതരിപ്പിച്ച രീതിയിൽ തനിക്ക് പങ്കില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി. ഈ വിഷയവും ആലപ്പുഴയിലെ പാർട്ടി യോഗങ്ങളിൽ ചർച്ചയാക്കും. പാർട്ടിക്ക് അതീതനായുള്ള തോമസ് ഐസക്കിന്റെ യാത്ര അനുവദിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
പി ജയരാജൻ സെക്രട്ടറിയേറ്റ് അംഗമല്ല. എന്നാൽ തോമസ് ഐസക് സെക്രട്ടറിയേറ്റിലുണ്ട്. അതുകൊണ്ട് തന്നെ തനിക്കെതിരെ ഉയർന്ന ആരോപണത്തെ അതിസമർത്ഥമായി തോമസ് ഐസക് ചെറുത്തു. അതുകൊണ്ട് തന്നെ സംസ്ഥാന സമിതിയിൽ വലിയൊരു അളവിലെ ചർച്ചകൾ ഈ വിഷയത്തിൽ ഉണ്ടായില്ല. എന്നാൽ ഭാവിയിൽ തോമസ് ഐസക് പാർട്ടിക്ക് അതീതനാകാൻ ശ്രമിച്ചാൽ കളി മാറുമെന്ന സൂചനയാണ് പിണറായി പക്ഷം ഇതിലൂടെ നൽകുന്നത്. ശനിയാഴ്ചത്തെ സംസ്ഥാനസമിതിയിൽ പി. ജയരാജനൊപ്പം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ. രാഗേഷിനും രൂക്ഷവിമർശനം നേരിടേണ്ടിവന്നു.
സംസ്ഥാന സമിതി അംഗങ്ങളാരും ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. അജൻഡയിൽ സെക്രട്ടറിയുടെ റിപ്പോർട്ടിങ്ങും ജയരാജന്റെയും കെ.കെ. രാഗേഷിന്റെയും വിശദീകരണവും സെക്രട്ടറിയുടെ മറുപടിയും മാത്രമാണുണ്ടായത്. കണ്ണൂർ ജില്ലാഘടകത്തിന്റെ സംഘടനാപരമായി ഗുണമേന്മയിൽ ഇടിവുണ്ടാകുന്നുവെന്ന വിമർശനവും ഉയർന്നു. വിമർശന-സ്വയംവിമർശനങ്ങൾ വേണ്ടവിധത്തിൽ നടക്കുന്നില്ലെന്നതിന് തെളിവാണ് ജില്ലാ സെക്രട്ടറിയെ പ്രത്യേകമായി ഉയർത്തിക്കാട്ടുന്ന പ്രവണത. അതിനെ തടയാൻ ശ്രമിക്കുന്നതിനുപകരം പ്രോത്സാഹിപ്പിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് നിരീക്ഷിച്ചെന്ന് കോടിയേരി യോഗത്തെ അറിയിച്ചു.
ഈ വിമർശനങ്ങൾ കണ്ണൂരിലെ പാർട്ടി യോഗങ്ങളിലും ഇനി അവതരിപ്പിക്കും. കതിരൂർ മനോജ് വധക്കേസിൽ ജില്ലാ സെക്രട്ടറിക്കെതിരേ യു.എ.പി.എ. ചുമത്തിയത് നീതിനിഷേധമാണ്. അതിനെതിരേ നിയമനടപടിക്കൊപ്പം ജനകീയ പ്രതിഷേധമുയർത്തിക്കൊണ്ടുവരണം. പ്രതിഷേധത്തിൽ രാഷ്ട്രീയമായ ഊന്നൽ നൽകുന്നതിനുപകരം വ്യക്തിപരമായി പ്രത്യേകമായി ഉയർത്തിക്കാട്ടുന്ന ശൈലിയാണുണ്ടായത്. പ്രതിഷേധമുയർത്താൻ ഏരിയാ കേന്ദ്രങ്ങളിൽ നടത്തിയ സംഗമത്തിൽ പ്രസംഗിക്കുന്നവർക്ക് ജില്ലാകമ്മിറ്റി കുറിപ്പുണ്ടാക്കി നൽകി. വ്യക്തിപരമായി പുകഴ്‌ത്തുന്നതും ആരാധനാഭാവത്തിലുള്ളതുമായ കുറിപ്പാണ് നൽകിയത്. ഇതാണ് ജില്ലാകമ്മിറ്റിക്കെതിരായ 'നടപടി'ക്ക് സംസ്ഥാന സെക്രട്ടേറിയറ്റിനെ പ്രേരിപ്പിച്ചത്.
പ്രസംഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയതാണ് കെ.കെ. രാഗേഷിന് വിനയായത്. ആറുപേജിലേറെയുള്ള കുറിപ്പിൽ ജയരാജനെ പരിധിവിട്ട് പുകഴ്‌ത്തുകയും വ്യക്തിപ്രഭാവം വളർത്തുന്നതരത്തിൽ 'ദേവദൂതനെപ്പോലെ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. താനല്ല കുറിപ്പ് തയ്യാറാക്കിയതെന്നും കെ.കെ. രാഗേഷാണത് ചെയ്തതെന്നും പി. ജയരാജൻ വിശദീകരിച്ചു. തയ്യാറാക്കിയതാരായാലും സെക്രട്ടറിയെന്ന നിലയിൽ വായിച്ച് അംഗീകാരം നൽകേണ്ടതല്ലേയെന്ന ചോദ്യത്തിന് മുഴുവൻ വായിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇക്കാര്യത്തിൽ യുക്തിസഹമായ വിശദീകരണം നൽകാൻ രാഗേഷിന് സാധിച്ചില്ല. ഇതേത്തുടർന്നാണ് രാഗേഷിനെ വിമർശിച്ചത്.