- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരുമുടിക്കെട്ടിനെ സുരേന്ദ്രൻ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ചു; കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല; കാരണം, സംഘികൾക്ക് 'നുണ' ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതിന്റെ ഭാഗമെന്നും തോമസ് ഐസക്കിന്റെ പരിഹാസം; സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് . ഇരുമുടിക്കെട്ടിനെ സുരേന്ദ്രൻ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ചെന്ന് തോമസ് ഐസക് പറഞ്ഞു. സുരേന്ദ്രൻ മനപ്പൂർവ്വം ഇരിമുടിക്കെട്ട് നിലത്തിടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 'അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും' എന്ന് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും
കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് . ഇരുമുടിക്കെട്ടിനെ സുരേന്ദ്രൻ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ചെന്ന് തോമസ് ഐസക് പറഞ്ഞു. സുരേന്ദ്രൻ മനപ്പൂർവ്വം ഇരിമുടിക്കെട്ട് നിലത്തിടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും' എന്ന് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടി സഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ലെന്നും മന്ത്രി പറയുന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കൽ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നിൽ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ കുത്തിയിരുന്നുവെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രൻ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.
ഒരു തവണ പൊലീസുകാരൻ ഇരുമുടിക്കെട്ട് എടുത്ത് നൽകി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രൻ പ്രതിഷേധിച്ചതോടെ നിർബന്ധപൂർവം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നൽകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂർവ്വം പൊലീസിന്റെ മേൽ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയർന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാർത്തയ്ക്ക് സ്‌കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.
ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൽ സാധ്യതയില്ല.
ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്‌പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.
കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്.
വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു