- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാനപാലകർക്ക് ധനമന്ത്രിയുടെ പ്രശംസ
കോട്ടയം: പാലാ നഗരസഭാപരിധിയിൽ ഉൾപ്പെട്ട കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മയ്ക്ക് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രശംസ. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ടായ്മയെ അഭിനന്ദിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിലെ കൊച്ചിടപ്പാടി ഭാഗം സന്ദർശിക്കാൻ എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പാലായിൽ മുത്തോലി ഭാഗത്ത് പാലാ മാർക്കറ്റിങ് സൊസൈറ്റി നട്ടു പരിപാലിക്കുന്ന വഴിയോര ഉദ്യാനത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പ്രശംസിച്ചു കൊണ്ട് ഫെയിസ് ബുക്കിൽ എഴുതിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജെ. ജോസ് മന്ത്രി ഇനി കാണേണ്ടതുകൊച്ചിടപ്പാടിയിലെ പ്രവർത്തനമാണെന്ന നിർദ്ദേശിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് പ്രതികരണം തന്റെ പേജിൽ ഷെയർ ചെയ്തു കൊണ്ടാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ബേബി ആനപ്പാറ എന്ന സാമൂഹ്യ പ്രവർത്തകന്റെ നേതൃത്വത്തിൽ 2013 ജൂൺ 5-നാണ് കൊച്ചിടപ്പാട
കോട്ടയം: പാലാ നഗരസഭാപരിധിയിൽ ഉൾപ്പെട്ട കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മയ്ക്ക് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രശംസ. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ടായ്മയെ അഭിനന്ദിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിലെ കൊച്ചിടപ്പാടി ഭാഗം സന്ദർശിക്കാൻ എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പാലായിൽ മുത്തോലി ഭാഗത്ത് പാലാ മാർക്കറ്റിങ് സൊസൈറ്റി നട്ടു പരിപാലിക്കുന്ന വഴിയോര ഉദ്യാനത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പ്രശംസിച്ചു കൊണ്ട് ഫെയിസ് ബുക്കിൽ എഴുതിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജെ. ജോസ് മന്ത്രി ഇനി കാണേണ്ടതുകൊച്ചിടപ്പാടിയിലെ പ്രവർത്തനമാണെന്ന നിർദ്ദേശിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് പ്രതികരണം തന്റെ പേജിൽ ഷെയർ ചെയ്തു കൊണ്ടാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
ബേബി ആനപ്പാറ എന്ന സാമൂഹ്യ പ്രവർത്തകന്റെ നേതൃത്വത്തിൽ 2013 ജൂൺ 5-നാണ് കൊച്ചിടപ്പാടിയിൽ ഹൈവേയുടെ ഇരുവശത്തും ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യം വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അപേക്ഷിച്ച് അനുമതി നേടി. പിന്നീട് സ്വന്തം കൈയിൽ നിന്നുള്ള പണവും സുഹൃത്തുക്കളുടെ സഹകരണത്തോടെയുമാണ് ചെടികളും മരങ്ങളും സംഘടിപ്പിച്ചു നടുകയായിരുന്നു. കഴിഞ്ഞ നാലുവർഷമായി എല്ലാ ദിവസവും ബേബിയുടെ നേതൃത്വത്തിൽ ജോണി തെങ്ങുംപ്പള്ളി, മധു തുടങ്ങിയവർ തങ്ങളുടെ സമയം ചെലവൊഴിച്ച് ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിക്കുകയും ഇവയെ പരിപാലിക്കുകയും ചെയ്തു വരുന്നു.
തുടക്കത്തിൽ സാമൂഹ്യ വിരുദ്ധർ ഇവ പറിച്ചെടുത്തു നശിപ്പിക്കുകയും തളിപ്പ് ഒടിച്ചുകളയുകയും ചെയ്തു ഉപദ്രവിച്ചു. ചിലർ ചെടികൾക്കു മേൽ വാഹനം പാർക്കു ചെയ്ത് നശിപ്പിച്ചു. പരസ്യ കമ്പനികൾ ബോർഡുവച്ചും കുറെ ചെടികൾ നശിപ്പിച്ചു. ഇങ്ങനെയുള്ള ഭാഗത്ത് വീണ്ടും മരങ്ങളും ചെടികളും നട്ടു. ഇവരുടെ നന്മ തിരിച്ചറിഞ്ഞ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ചെടികൾക്ക് വെള്ളമൊഴിക്കാൻ പമ്പ് സെറ്റ് സൗജന്യമായി നൽകി. ഇപ്പോൾ ഈ റൂട്ടിൽ തണലും ഫലങ്ങളും നൽകുന്ന പ്രദേശമായി കൊച്ചിടപ്പാടി മാറിക്കഴിഞ്ഞു.
പദ്ധതി ഭരണങ്ങാനം ദീർഘിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. വലിയ തോതിലുള്ള പ്രവർത്തനം വേണ്ടിവരുമെന്ന് ബേബി ആനപ്പാറ പറഞ്ഞു.ഇതിനായി മരങ്ങളെയും ചെടികളെയും മനുഷ്യരായി കണ്ടുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. നടുന്ന ഓരോ മരത്തിനും ചെടിക്കും സ്പോൺസറെ കണ്ടെത്തി അതിന് അവരുടെ പേര് നൽകും. അവയുടെ പരിപാലന ചുമതല സ്പോൺസർ ഏറ്റെടുക്കണം. ഇങ്ങനെ വിപുലീകരിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.
ധനമന്ത്രിയുടെ അഭിനന്ദനം ഈ മേഖലയിലെ പരിസ്ഥിതി പ്രവർത്തകർക്ക് വർദ്ധിച്ച ആവേശമാണ് പകർന്നിരിക്കുന്നത്. മന്ത്രിയുടെ സന്ദർശനം പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനം നൽകുമെന്ന് കൊച്ചിടപ്പാടിക്കാർ പറയുന്നു.
കോട്ടയം എബി ജെ. ജോസ്
30/04/2017 9447702117