- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലോകത്തിന് മുന്നിൽ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യൻ ജനതയെ ബിജെപി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നിൽ നരമേധം നടത്തുകയാണവർ; പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാർ ഇന്ത്യയുടെ അന്തസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല; എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ജമ്മുകാശ്മീരിൽ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്‌ബുക്കിലുടെയാണ് അദ്ദേഹം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. കശ്മീരിൽ ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാരും ഇന്ത്യയുടെ അന്തസിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് ഐസക് കുറിച്ചു. തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ലോകത്തിന് മുന്നിൽ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യൻ ജനതയെ ബിജെപി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നിൽ നരമേധം നടത്തുകയാണവർ. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരിൽ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല. എങ്ങോട്ടാണ് അവർ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ
തിരുവനന്തപുരം: ജമ്മുകാശ്മീരിൽ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്‌ബുക്കിലുടെയാണ് അദ്ദേഹം സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. കശ്മീരിൽ ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാരും ഇന്ത്യയുടെ അന്തസിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് ഐസക് കുറിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലോകത്തിന് മുന്നിൽ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യൻ ജനതയെ ബിജെപി നാണം കെടുത്തുന്നത്? മനുഷ്യത്വത്തിന് മുന്നിൽ നരമേധം നടത്തുകയാണവർ. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരിൽ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബിജെപി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.
എങ്ങോട്ടാണ് അവർ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ