- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് യോഗ്യത ഉള്ള സ്വപ്ന സുരേഷിനടക്കം സർക്കാർ ഖജനാവിൽ നിന്ന് വലിയ ശമ്പളം നൽകിയത് തുടങ്ങിയ വേണ്ടാതിനങ്ങൾ കാണിച്ച തുക മാത്രം മതിയായിരുന്നു സാമൂഹ്യക്ഷേമ പെൻഷനും ഭക്ഷ്യ കിറ്റും കൃത്യമായി നൽകാൻ; കേരളത്തിലെ ഏറ്റവും കഴിവ് കെട്ട ധനമന്ത്രി എന്ന പേരിൽ തോമസ് ഐസക് ചരിത്രത്തിൽ അറിയപ്പെടുമെന്ന് ശൂരനാട് രാജശേഖരൻ
തിരുവനന്തപുരം: നാലുവർഷമായി പിരിഞ്ഞു കിട്ടേണ്ട 32,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ കഴിയാത്തത് ധന വകുപ്പിനു കീഴിലുള്ള നികുതി വകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം ധനകാര്യ മന്ത്രിക്കും സർക്കാരിനും ആണെന്നും കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ.
ശൂരനാട് രാജശേഖന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ജീവനക്കാരുടെ ശമ്പളം വീണ്ടും വെട്ടിക്കുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.
പിടിച്ചു വച്ച ശമ്പളം ഇനി വരുന്ന സർക്കാർ തിരിച്ചു കൊടുക്കണം.
1) 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് 3l വരെ പിടിച്ചു വച്ച ശമ്പളം - 2021 ജൂൺ 1 ന് ലഭിക്കും.
2)2020 സെപ്റ്റംബർ 1 മുതൽ മാർച്ച് 31 വരെ പിടിച്ചു വയ്ക്കാൻ പോകുന്ന ശമ്പളം - 2021 ജൂൺ 1 നു ശേഷം നൽകും .
3) റദ്ദ് ചെയ്ത ഈ സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ - 2021 ജൂൺ 1 ന് നൽകും.
4) അടുത്ത സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ( ലീവ് സറണ്ടർ മിക്കവരും ഏപ്രിലിൽ തന്നെ മാറ്റിയെടുക്കും)
അതായത് ഏപ്രിൽ 2021 ന് ലഭിക്കേണ്ട തുക _ 2021 ജൂൺ 1 ന് ലഭിക്കും. അതായത് ഈ 4 ആവശ്യങ്ങൾക്കും കൂടി നൽകേണ്ട 10,000 കോടി രൂപ നൽകേണ്ടത് അടുത്ത സർക്കാരിന്റെ കാലത്ത് , 2021 ജൂൺ 1 ന് . ഇതു കൂടാതെയാണ് 2019 ജനുവരി മുതൽ ലഭിക്കേണ്ട 3 ഗഡു ഡി എ ,2019 ജൂലൈ 1 മുതൽ ജീവനക്കാർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം തുടങ്ങിയവ തോമസ് ഐസക്ക് തടഞ്ഞുവച്ചിരിക്കുന്നത്. 4 വർഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ മൊത്തം കടബാധ്യത 2.70 ലക്ഷം കോടിയായി വർദ്ധിപ്പിച്ച, ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 72,000 രൂപ കടത്തിൽ(ആളോഹരി കടം ) പിറന്ന് വീഴേണ്ട അവസ്ഥ ഉണ്ടാക്കിയ ധൂർത്തും അഴിമതിക്കും പിണറായിക്ക് കുട പിടിച്ച് കൊടുക്കുന്ന ,കഴിവുകെട്ട ഭരണാധികാരി തോമസ് ഐസക്കിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ട കാര്യമില്ല.
നാലുവർഷമായി പിരിഞ്ഞു കിട്ടേണ്ട 32,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാൻ കഴിയാത്തത് ധന വകുപ്പിനു കീഴിലുള്ള നികുതി വകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് അതിന്റെ പൂർണ ഉത്തരവാദിത്വം ധനകാര്യ മന്ത്രിക്കും സർക്കാരിനും ആണ്. സിപിഎം കാർ പ്രതികളായ കേസിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ വക്കീൽ ഫീസിനത്തിൽ നൽകിയത്, കൺസൾട്ടൻസികൾക്ക് വാരി കോരി കൊടുത്തത്, പത്താം ക്ലാസ് യോഗ്യത ഉള്ള സ്വപ്നസുരേഷിനടക്കം സർക്കാർ ഖജനാവിൽ നിന്ന് വലിയ ശമ്പളം നൽകിയത് തുടങ്ങിയ വേണ്ടാതിനങ്ങൾ കാണിച്ച തുക മാത്രം മതിയായിരുന്നു സാമൂഹ്യക്ഷേമ പെൻഷനും ഭക്ഷ്യ കിറ്റും കൃത്യമായി നൽകാൻ. കേരളം ഒന്നടങ്കം പറയുന്നു ' കേരളത്തിലെ ഏറ്റവും കഴിവ് കെട്ട ധനമന്ത്രി എന്ന പേരിൽ തോമസ് ഐസക് ചരിത്രത്തിൽ അറിയപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.