തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരൻ തോമസ് ഐസക്കിന് അയച്ച കത്ത് വൈറലാകുന്നു. ചെട്ടിക്കാട് ചിത്തിരമഹാരാജ വിലാസം ഗവൺമെന്റ് യു.പി സ്‌കൂളിലെ ശ്രീഹരി് ധനമന്ത്രിക്ക് അയച്ച കത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഞങ്ങൾ മലയാളം എഴുതാനവും വായിക്കാനും പഠിച്ചു. കേട്ടെഴുത്തിടാൻ സർ എന്നു വരും എന്ന് ചോദിച്ചാണ് ശ്രീഹരിയുടെ കത്ത്.യ

ശ്രീഹരിയുടെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

' ബഹുമാനപ്പെട്ട തോമസ് ഐസക്ക് സർ,

എന്റെ പേര് ശ്രീഹരി. ഞാൻ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ.യു.പി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഞാൻ ഈ വർഷമാണ് അൺ എയ്ഡഡ് സ്‌കൂളിൽ നിന്നും ഇവിടെ വന്നു ചേർന്നത്. കെട്ടിട ഉദ്ഘാടന സമയത്ത് സർ പറഞ്ഞത് അനുസരിച്ച് മലയാളം എഴുതാനും വായിക്കാനും ഞങ്ങൾ പഠിച്ചുകഴിഞ്ഞു. സാർ കേട്ടെഴുത്തിടാൻ എന്നു വരും.'