- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ രംഗത്തെ നായികമാരുടെ പ്രതിഫലത്തിലെ അന്തരം ചൂണ്ടിക്കാട്ടി ഐസക്ക്; വനിതകളുടെ ക്ഷേമത്തിനായി 1267 കോടി രൂപ നീക്കിവെച്ചു; സ്ത്രീസുരക്ഷക്കായി വകയിരുത്തിയത് 50 കോടിയും; എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും; പൊലീസ് സ്റ്റേഷൻ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകൾക്കുള്ള ടോയ്ലറ്റുകളും
തിരുവനന്തപുരം: വനിതാ ക്ഷേമം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത്. വനിതകളുടെ ക്ഷേമത്തിനായി 1267 കോടി നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ സ്ത്രീകൾക്ക് അവർ ചെയ്യുന്ന തൊഴിലിന് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമാ രംഗത്തെ നായികമാർ പ്രതിഫല കാര്യത്തിൽ ഉന്നയിച്ച അന്തരമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന പദ്ധതി വിഹിതം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 11.5 ശതമാനം ആയിരുന്നത് 14.6 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾക്കായി 50കോടി രൂപ വകയിരുത്തും. ലിംഗനീതി യാഥാർഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വലിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് പദ്ധതി ആവിഷ്‌കരിക്കും. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകൾക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവി
തിരുവനന്തപുരം: വനിതാ ക്ഷേമം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത്. വനിതകളുടെ ക്ഷേമത്തിനായി 1267 കോടി നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിൽ സ്ത്രീകൾക്ക് അവർ ചെയ്യുന്ന തൊഴിലിന് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സിനിമാ രംഗത്തെ നായികമാർ പ്രതിഫല കാര്യത്തിൽ ഉന്നയിച്ച അന്തരമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന പദ്ധതി വിഹിതം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 11.5 ശതമാനം ആയിരുന്നത് 14.6 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾക്കായി 50കോടി രൂപ വകയിരുത്തും. ലിംഗനീതി യാഥാർഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വലിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് പദ്ധതി ആവിഷ്‌കരിക്കും.
സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകൾക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് അടിയന്തിര സഹായം നൽകുന്നതിന് 3 കോടി രൂപ, പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപ, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങൾ നവീകരിക്കുന്നതിന് 20 കോടി അധികമായി, അവിവാഹിതരായ അമ്മമാർക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയിൽനിന്ന് 2000 രൂപയാക്കി വർധിപ്പിക്കും. ആധുനിക വ്യവസായ മേഖലയിലെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന് വനിതാ സംരംഭക സ്‌കീമുകൾക്ക് 20 കോടി, വനിതാ ഫെഡിന് 3 കോടി എന്നിങ്ങനെയും വകയിരുത്തി.
എറണാകുളത്ത് ഷീ ലോഡ്ജ് സ്ഥാപിക്കും. വഴിയോരങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലും പൊലീസ് സ്റ്റേഷൻ അടക്കമുള്ള പൊതു സ്ഥാപനങ്ങളിലും സ്ത്രീകൾക്കുള്ള ടോയ്ലറ്റുകൾ സ്ഥാപിക്കും. 2018-19 വർഷം അയൽക്കൂട്ട വർഷമായി ആചരിക്കും. കുടുംബശ്രീയ്ക്ക് പുതിയ 20 ഇന പരിപാടിക്കായി 200 കോടി വകയിരുത്തി.
സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീയ്ക്ക് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു. ട്രാൻസ് ജെൻഡർ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ വകയിരുത്തും.
സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ ആശയപ്രചാരണം നടത്തുമെന്നും പഞ്ചായത്തുകൾക്ക് 10 കോടി രൂപവീതം നൽകുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാൻ 3 കോടി രൂപ ചെലവിടുമെന്നും സ്ത്രീ കേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനമാണെന്നും അറിയിച്ച ധനമന്ത്രി എല്ലാ ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്നും ഇതിനായി 25 കോടി രൂപ മാറ്റി വയ്ക്കുന്നുവെന്നും വ്യക്തമാക്കി.