കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തോട് കടുത്ത വിവേചനം; ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കുന്നില്ല; കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകുമെന്നും മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിനോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കാത്തത് ദുരവസ്ഥയാണെന്നും മന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി. നികുതിയിളവ് ഇല്ലാതെ തന്നെ കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകുമെന്നും ധനമന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുകയാണ്. പദ്ധതികളിലും കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും ഏറ്റവും വലിയ അവഗണനയാണ് നേരിടുന്നത്. ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കുന്നില്ല എന്നത് ദുരവസ്ഥയാണെന്നും ധനമന്ത്രി ചോദ്യോത്തര വേളയിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കൾപ്പെടെ പെട്രോൾ സബ്സിഡി നിരക്കിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. നികുതി ഇളവ് ഇല്ലാതെ തന്നെ കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിനോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കാത്തത് ദുരവസ്ഥയാണെന്നും മന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി. നികുതിയിളവ് ഇല്ലാതെ തന്നെ കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകുമെന്നും ധനമന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുകയാണ്. പദ്ധതികളിലും കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും ഏറ്റവും വലിയ അവഗണനയാണ് നേരിടുന്നത്. ജനസംഖ്യാനുപാതികമായി പദ്ധതികൾ ലഭിക്കുന്നില്ല എന്നത് ദുരവസ്ഥയാണെന്നും ധനമന്ത്രി ചോദ്യോത്തര വേളയിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കൾപ്പെടെ പെട്രോൾ സബ്സിഡി നിരക്കിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. നികുതി ഇളവ് ഇല്ലാതെ തന്നെ കെഎസ്ആർടിസി ഈ വർഷം ലാഭത്തിലാകുമെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 36047 പേർക്ക് പിഎസ്സി വഴി നിയമന ശുപാർശ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ രേഖാമൂലം അറിയിച്ചു.