പുറത്തായത് മാധ്യമപ്രവർത്തകർക്കു നല്കാനുള്ള കുറിപ്പ്; സർക്കാരിന് നഷ്ടം ഉണ്ടായിട്ടില്ല; ബജറ്റ് ചോർന്നിട്ടില്ലെന്ന നിലപാട് നിയമസഭയിൽ ആവർത്തിച്ച് തോമസ് ഐസക്; ധനമന്ത്രിയുടെ അവകാശവാദം തെറ്റെന്നും നികുതി നിർദ്ദേശങ്ങൾ ബജറ്റിനു മുമ്പ് പത്രത്തിൽ വന്നുവെന്നും പ്രതിപക്ഷം
തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്ന നിലപാട് നിയമസഭയിൽ ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകാനുള്ള കുറിപ്പ് നേരത്തേ പുറത്തായതുകൊണ്ടു സർക്കാരിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും ബജറ്റ് ചർച്ചയെക്കുറിച്ചു പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി ധനമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ധനമന്ത്രിയുടെ വാദം തെറ്റാണെന്നും പ്രധാനനികുതി നിർദ്ദേശങ്ങൾ ബജറ്റവതരിപ്പിക്കുന്നതിനുമുൻപ് പത്രങ്ങളിൽ വന്നിരുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ധനമന്ത്രി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്നുതന്നെയാണ് ബജറ്റ് ചോർന്നതെന്നും സതീശൻ ആരോപിച്ചു. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോഴും ബജറ്റ് ചോർച്ച സഭനിർത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു. ബജറ്റ് ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിൽ സഭാ നടപട
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബജറ്റ് ചോർന്നിട്ടില്ലെന്ന നിലപാട് നിയമസഭയിൽ ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. മാധ്യമങ്ങൾക്കു നൽകാനുള്ള കുറിപ്പ് നേരത്തേ പുറത്തായതുകൊണ്ടു സർക്കാരിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും ബജറ്റ് ചർച്ചയെക്കുറിച്ചു പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി ധനമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ധനമന്ത്രിയുടെ വാദം തെറ്റാണെന്നും പ്രധാനനികുതി നിർദ്ദേശങ്ങൾ ബജറ്റവതരിപ്പിക്കുന്നതിനുമുൻപ് പത്രങ്ങളിൽ വന്നിരുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ധനമന്ത്രി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്നുതന്നെയാണ് ബജറ്റ് ചോർന്നതെന്നും സതീശൻ ആരോപിച്ചു. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോഴും ബജറ്റ് ചോർച്ച സഭനിർത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.
ബജറ്റ് ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചുവെങ്കിലും ധനമന്ത്രി രാജിവെക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിപക്ഷ എംഎൽഎമാർ. സംഭവത്തിൽ ധനമന്ത്രിയുടെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് പോവാനും എംഎൽഎമാർ തീരുമാനിച്ചു. എന്നാൽ ബജറ്റ് ചോർന്നുവെന്ന് പ്രതിപക്ഷ ആരോപണത്തിൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ബജറ്റ് ചോർന്നുവെന്ന ആരോപണത്തിൽ ധനമന്ത്രി കുറ്റക്കാരനല്ല. ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. ഇതിൽ ധനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കർ വി.ഡി സതീശൻ നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതിയും നൽകിയില്ല.