- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ; രാജ്യസഭാ അംഗം; എന്നിട്ടും മുൻപിൻ നോക്കാതെ, ശരിയാണോ തെറ്റാണോ എന്ന് തിരക്കാതെ കിട്ടുന്നതെല്ലാം എടുത്ത് ചാമ്പുകയാണ്; യെദിയൂരപ്പക്ക് എതിരെ പണ്ട് രാഹുൽ പ്രസംഗിച്ചതെടുത്ത് സിദ്ധരാമയ്യക്ക് എതിരെ വീശിയ രാജീവ് ചന്ദ്രശേഖറിന് തോമസ് ഐസക് കൊടുത്തത് എട്ടിന്റെ പണി
തിരുവനന്തപുരം: 2013 ൽ കർണാടകയിലെ യെദ്യൂരപ്പ മന്ത്രിസഭയിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സിദ്ധാരാമയ്യയ്ക്കെതിരെ നടത്തിയ പ്രസംഗമെന്ന നിലയിൽ പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖർ. വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നൊന്നും ഓർക്കാതെ, അത്തരം ഒരു ആധിയുമില്ലാതെ കയ്യിൽ കിട്ടുന്നതെല്ലാം ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാതെ എടുത്ത് ചാമ്പുകയാണ് രാജീവെന്ന് കളിയാക്കി ധനമന്ത്രി തോമസ് ഐസക്കും. ബിജെപി നേതാവും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്‌ബുക്കിലാണ് തോമസ് ഐസക്ക് കുറിപ്പിട്ടത്. മുമ്പ് ബിജെപി കർണാടക ഭരിച്ചിരുന്ന കാലത്ത് യെദ്യൂരപ്പ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു രാജീവ്. ചില്ലറ ചർമ്മശേഷിയൊന്നും പോരെന്നും പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടമായി പരിഗണിച്ച് അവർ കുതിച്ചു പായുകയാണെന്
തിരുവനന്തപുരം: 2013 ൽ കർണാടകയിലെ യെദ്യൂരപ്പ മന്ത്രിസഭയിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സിദ്ധാരാമയ്യയ്ക്കെതിരെ നടത്തിയ പ്രസംഗമെന്ന നിലയിൽ പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖർ.
വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നൊന്നും ഓർക്കാതെ, അത്തരം ഒരു ആധിയുമില്ലാതെ കയ്യിൽ കിട്ടുന്നതെല്ലാം ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാതെ എടുത്ത് ചാമ്പുകയാണ് രാജീവെന്ന് കളിയാക്കി ധനമന്ത്രി തോമസ് ഐസക്കും.
ബിജെപി നേതാവും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി ഫേസ്‌ബുക്കിലാണ് തോമസ് ഐസക്ക് കുറിപ്പിട്ടത്. മുമ്പ് ബിജെപി കർണാടക ഭരിച്ചിരുന്ന കാലത്ത് യെദ്യൂരപ്പ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു രാജീവ്.
ചില്ലറ ചർമ്മശേഷിയൊന്നും പോരെന്നും പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടമായി പരിഗണിച്ച് അവർ കുതിച്ചു പായുകയാണെന്നും തോമസ് ഐസക് തന്റെ പോസ്റ്റിൽ പരിഹസിക്കുന്നു.
2013ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഉപയോഗിച്ച രീതി നോക്കൂ. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ല.കിട്ടുന്നതെടുത്ത് ചാമ്പുകയാണ്.- തോമസ് ഐസക് കുറിച്ചു.
സംഘപരിവാറിന്റെ ഐ.ടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികൾ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖരും ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം. -ഐസക് പറയുന്നു.
മണിക്കൂറുകൾക്കകം ഈ പെരുങ്കള്ളം സോഷ്യൽ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാൻ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യൽ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും''.- തോമസ് ഐസക് പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംഘപരിവാർ നേതാക്കൾക്കുള്ള അസാമാന്യമായ ചർമ്മശേഷിയുടെ പൊതുപ്രദർശനം അനുസ്യൂതം തുടരുകയാണ്. കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖറും ഇവന്റിൽ നിന്നു മാറി നിൽക്കുന്നില്ല.
പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടമായി പരിഗണിച്ച് അവർ കുതിച്ചു പായുകയാണ്. മൂക്കത്തു വിരൽവെച്ച് തങ്ങളെ നോക്കി അമ്പരന്നു നിൽക്കുന്ന പൊതുജനത്തെ തെല്ലും മൈൻഡു ചെയ്യാതെ.
2013ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഉപയോഗിച്ച രീതി നോക്കൂ.
ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ല. കിട്ടുന്നതെടുത്ത് ചാമ്പുകയാണ്.
അഴിമതിക്കു കുപ്രസിദ്ധമായിരുന്നു 2013കാലത്ത് കർണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ പ്രചരിപ്പിക്കാൻ ചില്ലറ ചർമ്മശേഷിയൊന്നും പോര.
സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികൾ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖർ. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം.
മണിക്കൂറുകൾക്കകം ഈ പെരുങ്കള്ളം സോഷ്യൽ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാൻ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യൽ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും.
കഷ്ടമാണ് സർ, കാര്യം.